Thursday 28 March 2019 06:05 PM IST

‘ഒന്നര കിലോ ഡംബലും, സ്കിപ്പിംഗ് റോപ്പും എപ്പോഴും കയ്യിലുണ്ടാകും’; വർഷ ബൊല്ലമ്മയുടെ സൗന്ദര്യ രഹസ്യം

Sruthy Sreekumar

Sub Editor, Manorama Arogyam

varsha

മലയാളികളുെട സ്വപ്നങ്ങളിലേക്ക് കുടകിന്റെ സൗന്ദര്യവുമായി വന്ന പുതിയ നായിക– വർഷ ബൊല്ലമ്മ.

ജനിച്ചതും വളർന്നതും കൂർഗിൽ, ഇപ്പോൾ ബെംഗളൂരുവിൽ. പക്ഷെ രണ്ടാമത്തെ സിനിമ കഴിഞ്ഞപ്പോൾ തന്നെ മലയാളം പറയാൻ ഈ മിടുക്കി പഠിച്ചു. കേരളവും കേരളീയ ഭക്ഷണവും എല്ലാം വർഷയുെട ഫേവറിറ്റ് ലിസ്റ്റിൽ കയറിക്കഴിഞ്ഞു. വർഷയുമായി െചറിയൊരു ചാറ്റ്.

ബ്യൂട്ടി സീക്രട്ട്

കടലമാവിൽ കുറച്ചു മഞ്ഞൾ േയാജിപ്പിച്ച് മുഖത്തിടും. ചിലപ്പോൾ പാൽപ്പാടയും േചർക്കും. പത്തു ദിവസത്തിലൊരിക്കലേ ഇതു െചയ്യൂ. ധാരാളം വെള്ളം കുടിക്കും. രാവിലെ എണീക്കുമ്പോൾ തന്നെ നന്നായി വെള്ളം കുടിക്കും. തൈരിൽ കറിവേപ്പില േചർത്തരച്ച െഹയർ പായ്ക്ക് ഇടും. മുടിക്ക് കനം കൂടും. തിളക്കവും ഉണ്ടാകും.

v1-

സൗന്ദര്യം കയ്യിൽ തന്നെ

ഒരു കാജലും ലിപ് ബാമും ആണ് ഏറ്റവും വലിയ മേക്കപ്പ്. ഷൂട്ടിങ്ങിനു േപാകുമ്പോൾ സ്വന്തം േമക്കപ്പ് ഉൽപന്നങ്ങൾ കൂെട കരുതും. പാർലറിൽ േപായാൽ ത്രെഡിങ് മാത്രം. സ്കിൻ കുറച്ചു സെൻസിറ്റീവ് ആണ്.

പുട്ടിനോട് പ്രണയം

പുട്ടും കടലക്കറിയുമാണ് ഏറ്റവും ഇഷ്ടം. ‘കല്യാണ’ത്തിന്റെ സെറ്റിലാണ് ആദ്യമായി കഴിച്ചത്. പിന്നെ ഞാൻ അതിൽ അഡിക്റ്റ് ആയി. കൂർഗ് വിഭവങ്ങളിൽ അരി െകാണ്ടുള്ള െറാട്ടിയാണ് താൽപര്യം. നോണിൽ പോർക്ക്. റൊട്ടിയുെട കൂടെ പോർക്ക് നല്ല കോംബിനേഷൻ ആണ്. േകരളത്തിൽ വന്നിട്ടു മീൻ വിഭവങ്ങൾ ട്രൈ െചയ്തു. നത്തോലി ഫ്രൈ ഒരുപാട് ഇഷ്ടമായി.

ആരോഗ്യം പ്രധാനം

ഷൂട്ടിങ് ഇല്ലെങ്കിൽ ഒരാഴ്ചയിൽ ആറ് ദിവസം ജിമ്മിൽ േപാകും. ദിവസം രണ്ടര മണിക്കൂറോളം ചെലവഴിക്കും. 45 മിനിറ്റ് കാർഡിയോ വ്യായാമങ്ങളാണ് െചയ്യുക. ശരീരം ഒന്നു േടാൺ െചയ്യാൻ വേണ്ടിയാണ് േപാകുന്നത്. ഷൂട്ടിങ് സമയത്ത് േഹാട്ടലിലെ ജിമ്മിൽ േപാകും. എപ്പോഴും എന്റെ കയ്യിൽ സ്കിപ്പിങ് റോപ്പും ഒന്നര കിലോ ഭാരമുള്ള ഡംബലും കാണും. 500 സ്കിപ്പിങ് ഒക്കെ െചയ്യും. എനിക്കു അതു െപർഫെക്റ്റ് വർക്കൗട്ട് ആണ്.

v2