തിരുവനന്തപുരത്ത് പാപ്പനംകോടുള്ള വി.എസ്. അരവിന്ദിന്റെയും അമിതയുടെയും ഈ വീടിന് പ്രത്യേകതകൾ പലതാണ്. ആറര സെന്റിൽ കന്റെംപ്രറി ശൈലിയിലാണ് ഡിസൈനർ ടി.ജി. ആനന്ദ് 2200 ചതുരശ്രയടിയിലുള്ള വീട് ഒരുക്കിയിരിക്കുന്നത്.
വീട്ടിലേക്ക് രണ്ട് വഴികളുണ്ട്. അവ രണ്ടും രണ്ട് നിരപ്പിലാണ്. അതിനനുസരിച്ചാണ് കാർപോർച്ച് നല്കിയത്. രണ്ട് ഗെയ്റ്റുണ്ട്. എലിവേഷനിൽ ടൈൽ ഒട്ടിച്ച് ഭംഗിയേകി.
മൂന്ന് കിടപ്പുമുറികളാണ്. കാർപോർച്ചിനു മുകളിലെ ബെഡ്റൂമാണ് എലിവേഷനിൽ കാണുന്ന ബോക്സ് സ്ട്രക്ചർ. ലിവിങ് റൂമിൽ അഞ്ചാറ് പടി ഉയരത്തിലാണ് ഒരു ബെഡ് റൂം.
മുകൾ നിലയിൽ സ്റ്റഡി റൂം നൽകിയിട്ടുണ്ട്. ഇതിന്റെ ഫ്ലോറിങ്ങിന് ടഫൻഡ് ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് റൂമിനോടു ചേർന്നുള്ള കോർട്യാർഡിനു മുകളിലായാണ് സ്റ്റഡി റൂം വരുന്നത്. അതുകൊണ്ടാണ് ഗ്ലാസ് ഫ്ലോറിങ് നൽകിയത്. സ്റ്റഡി റൂമിനു മുകളിൽ പർഗോള കൊടുത്തിട്ടുള്ളതിനാൽ വെളിച്ചം താഴെ വരെയെത്തും.
ഓപ്പൻ കിച്ചനാണ്. ഡൈനിങ് റൂമിൽ നിന്ന് പുറത്തെ പാഷ്യോയിലേക്കിറങ്ങാം. അവിടെ ബുദ്ധശിൽപവും ചെടികളുമെല്ലാം നൽകി മനോഹരമാക്കി. പ്രധാന വാതിലിന് തേക്ക് ആണെന്നതൊഴിച്ചാൽ ബാക്കി ജനലും വാതിലുമെല്ലാം പ്ലാവിൻതടി കൊണ്ടാണ്.
അടുക്കളയിലെ കബോർഡുകളും വാഡ്രോബുകളും ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ട് പണിതു. ഇന്റീരിയറിന് മോടിപിടിപ്പിക്കാൻ വെനീറിനെയും കൂട്ടുപിടിച്ചിട്ടുണ്ട്. ഫർണിച്ചർ പണിയിക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്.
ഡിസൈൻ: ടി.ജി. ആനന്ദ്, ഡിസൈനർ, ദ് ഗ്രാഫൈറ്റ് ആർക്കിടെക്ട്സ്, തിരുവനന്തപുരം, Ph: 98959 77727, thegraphitedesigners@gmail.com