Tuesday 08 March 2022 04:34 PM IST : By സ്വന്തം ലേഖകൻ

‘അമ്മയുടെ കാമുകൻ തല്ലിയതാണ്, അവിഹിത ബന്ധം അറിഞ്ഞപ്പോൾ കൊല്ലാൻ ശ്രമിച്ചു’; വനിത ദിനത്തിൽ വേദനിപ്പിക്കുന്ന കാഴ്ച

vaishnavi-

സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും പ്രഹസനമാകുന്ന കാലത്ത് ഹൃദയം തൊടുന്നൊരു അനുഭവം പങ്കുവയ്ക്കുകയാണ് വൈഷ്ണവി എംഎസ്.  സുരക്ഷയുടെ കാര്യം പരിഗണിക്കുമ്പോള്‍ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് എന്ത് ലഭിക്കുന്നു എന്നത് ചോദ്യചിഹ്നമാണെന്ന് വൈഷ്ണവി പറയുന്നു.

നാളെ വനിതാ ദിനം... പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .... എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്...അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്... ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു....മുഖത്തെ 3,4 എല്ലുകൾ പൊട്ടി... ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ.... എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു....ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം....

വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്... ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്‌ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു... ഞാൻ നിസ്സഹായൻ ആരുന്നു )ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി.... ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല.... ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്...... എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ .... ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും... ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്... നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു ... എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു... ... പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല... മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി കിട്ടോളൂ... അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാൾ സ്വതന്ത്രൻ ആയി നടക്കുകയാണ്...

Parents number : 9656438836,9747198745
My number : 9207174777
Her number : 9072734048