Monday 06 April 2020 05:32 PM IST

മനം കവരും ഈ മിനിയെച്ചർ ഗ്രോട്ടോ! ഈ ഈസ്റ്ററിന് വീട്ടിൽ ഒരുക്കാം സിംപിളായി

Rakhy Raz

Sub Editor

Grotto-1

ഈ ഈസ്റ്ററിന് വീട്ടിൽ വയ്ക്കാൻ ഒരു കൊച്ചു ഗ്രോട്ടോ ഒരുക്കിയാലോ ? എങ്ങിനെ തയ്യാറാക്കും എന്ന് തൃശൂർക്കാരിയായ ഗ്ലീന ടീച്ചർ പറഞ്ഞു തരും. ചെറിയ കരിങ്കൽ കഷ്ണങ്ങൾ (വീടുപണിക്ക് ഉപയോഗിക്കുന്ന മെറ്റൽ) പശ ചേർത്തൊട്ടിച്ചാണ് മിനിയേച്ചർ ഗ്രോട്ടോ ഉണ്ടാക്കുന്നത്. "ലോക്ക് ഡൌൺ കാലമല്ലേ ... സമയം കളയാൻ വീടിനു ചുറ്റും നടന്ന് നോക്കിയപ്പോൾ ആണ് വീട് പണിയാനും തോട്ടം പണിയാനും കൊണ്ട് വന്ന ചെറിയ കരിങ്കൽ കഷ്ണങ്ങൾ ശ്രദ്ധിച്ചത് .പെട്ടെന്ന് മനസ്സിൽ ആശയം മിന്നി .'ഒരു കൊച്ചു ഗ്രോട്ടോ ഉണ്ടാക്കിയാലോ '!

കുറച്ചു കല്ലുകൾ പെറുക്കി കഴുകി ഉണക്കിയെടുത്തു . കാർഡ് പേപ്പർ ചെറിയ വൃത്താകൃതിയിൽ വെട്ടിയെടുത്തു . കാർഡ് പേപ്പറിന്റെ നടുവിൽ രൂപം വയ്ക്കാൻ പരന്ന പൊക്കം ഉള്ള ചെറിയ പ്രതലം നടുക്ക് ഒട്ടിക്കണം . ഇനി ഉണക്കിയെടുത്ത കല്ലുകൾ വൃത്തകൃതിയിൽ വെട്ടിയെടുത്ത കാർഡ്‌പേപ്പറിൽ പശ വെച്ചു ഒട്ടിച്ചെടുക്കുന്നു .പിന്നീട് വശങ്ങളിലേക്ക് കല്ലുകൾ ഒട്ടിച്ചു മുകളിലേക്ക് ഉയർത്തുന്നു .ഗ്രോട്ടോയുടെ മുൻവശം അർദ്ധവൃത്താകൃതിയിൽ കിട്ടുന്നതിന് കനം കൂടിയ അതേ സമയം വളയ്ക്കാൻ കഴിയുന്ന കാർഡ് ബോർഡ് കഷണം വളച്ചു വെക്കുന്നു . ഗ്രോട്ടോയുടെ അകവശം കൃത്യമാക്കുന്നതിനു പുറകിലേക്കും കാർഡ്ബോർഡ് പേപ്പർ വളച്ചു വെക്കുന്നു .ശേഷം കല്ലുകൾ പശയിൽ ചേർത്തു ഒട്ടിച്ച് ഗ്രോട്ടോയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നു .ഇനി കല്ലുകൾ ചേർത്തു ഒട്ടിക്കുമ്പോൾ ഉണ്ടാകുന്ന വിടവുകൾ ചെറിയ കല്ലുകൾ വെച്ചു അടയ്ക്കണം .

Grotto-2

പിന്നീട് കറുത്ത ഫാബ്രിക് കളർ അടിക്കുക . ഉണങ്ങിയ ശേഷം മാറ്റ് ഫിനിഷ് ഉള്ള വാർണിഷ് അടിച്ചു ഗ്രോട്ടോയെ മനോഹരമാക്കാം . ചിലർക്ക് ,കറുത്ത നിറം അടിക്കുന്നത് കല്ലിന്റെ സ്വാഭാവിക നിറം നഷ്ടപെടുന്നതായി അനുഭവപെടാം .അങ്ങനെ ഉള്ളവർ കറുത്ത നിറം അടിക്കാതെ നേരിട്ട് വാർണിഷ് അടിച്ചാൽ മതി. അനബോണ്ട് ഫ്ളക്സ് ക്വിക്ക് പോലുള്ള പശ വേണം ഉപയോഗിക്കാൻ. പശ ഉപയോഗിക്കുമ്പോൾ മാസ്കും കണ്ണടയും ഉപയോഗിക്കുന്നത് നന്നായിരിക്കും. കിടിലൻ ഈസ്റ്റർ ആശയവുമായി വന്ന ഗ്ലീന ടീച്ചർ പറപ്പൂർ തോട്ടാൻ റാഫേൽ ,ജോയ്സി ദമ്പതികളുടെ മകളാണ് ഗ്ലീന.