Monday 06 April 2020 04:11 PM IST

ലോക് ഡൗൺ തുടങ്ങിയ ശേഷം ഇതുവരെ നിങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്തിട്ടില്ലേ? എങ്കിൽ ശ്രദ്ധിക്കണം

Vijeesh Gopinath

Senior Sub Editor

car-edit

ആളുകൾ മാത്രമല്ല വാഹനങ്ങളും വീട്ടിലിരിക്കുകയാണ്. എന്നാൽ ലോക് ഡൌൺ തീർന്നശേഷം കാർ സ്റ്റാർട്ട് ചെയ്താൽ മതിയെന്ന് വിചാരിക്കരുത്. ഈ സമയത്തും നിങ്ങളുടെ കാറിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ലോക്ക് ഡൌൺ കാലഘട്ടത്തിൽ കാറിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ...

1. മൂന്ന് ദിവസത്തിലൊരിക്കൽ 15 മിനിറ്റ് നേരം കാർ സ്റ്റാർട്ട് ചെയ്തു ഇടുക.

2. സ്റ്റാർട്ട് ചെയ്ത ശേഷം ടെമ്പറേച്ചർ ഓയിൽ ഡിസ്പ്ലേ എന്നിവയിൽ വ്യത്യാസം ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഫാൻ പ്രവർത്തിക്കാത്തത് മൂലം ഓവർ ഹീറ്റ് ആവാൻ സാധ്യതയുണ്ട്.

3. ഇടയ്ക്കുള്ള വേനൽ മഴ അകത്ത് ഈർപ്പം ഉണ്ടാക്കാൻ സാധ്യതയുണ്ട്. മൂന്ന് ദിവസത്തിൽ ഒരിക്കൽ ഡോർ ഗ്ലാസുകൾ താഴ്ത്തിയിട്ട് കാറ്റ് കയറാൻ സാഹചര്യമൊരുക്കുക. അകത്തുള്ള പൂപ്പൽ മണം ഇല്ലാതാക്കാൻ ഇത് സഹായിക്കും.

4. പോർച്ചിൽ ആണ് കിടക്കുന്നതെങ്കിൽ പോലും വൈപ്പർ ബ്ലേഡ്കൾ പൊ ക്കിവയ്ക്കുക. ഗ്ലാസ് ചൂടായി ബ്ലേഡുകൾ കേടാകാനുള്ള സാധ്യത ഇതുമൂലം ഒഴിവാക്കാം.

5.ഹാൻഡ് ബ്രേക്കിൽ ദീർഘ കാലം നിർത്തി ഇടരുത്. ഉദാഹരണത്തിന് കാർ കഴുകിയശേഷം ഹാന്റ് ബ്രേക്ക് ഇട്ട് കുറേദിവസം ഇരുന്നാൽ ബ്രേക്ക് പാഡിന്റെയും ഡ്രമ്മിന്റെയും ഇടയിലെ നനവ് ബ്രേക്ക് ജാം ആക്കാൻ സാധ്യത വർധിപ്പിക്കും .

6. ഗിയർ ഇട്ട് പാർക്ക് ചെയ്യുക.എന്നിട്ടും ഉരുണ്ടു പോകാനുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടി ടയറിനോട് ചേർത്ത് കല്ലോ മരത്തടിയോ വയ്ക്കാവുന്നതാണ്.

7.ടയറിലെ എയർ പരിശോധിക്കുക. ദീർഘ കാലം നിർത്തി ഇട്ടതു കൊണ്ട് എയർ കുറയാൻ സാധ്യത ഉണ്ട്.

8 വണ്ടി മുന്നോട്ട് എടുക്കും മുൻപ് ബ്രേക്കിംഗ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

9. ദിവസങ്ങൾക്കുശേഷം വണ്ടി എടുക്കുമ്പോൾ ഒറ്റയടിക്ക് ആക്സിലേറ്റർ അമർത്തി സ്പീഡ് കൂട്ടാതെ സാവധാനം ഓടിക്കുക. ഇത്രയും ദിവസം നിർത്തിയിട്ടത് കൊണ്ട് ഓയിലുകൾ എൻജിനിലേക്ക് എത്താനുള്ള സമയം കൊടുക്കണം.

10. ബാറ്ററിയുടെ കാലാവധി കൂട്ടാൻ കൂടുതൽ ദിവസങ്ങളിൽ കാർ ഉപയോഗിച്ചില്ലെങ്കിൽ ബാറ്ററിയുടെ കണക്ഷൻ വിച്ഛേദിക്കാ വുന്നതാണ് . ശ്രദ്ധാപൂർവ്വം ചെയ്യണമെന്ന് മാത്രം. ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലാണ് അഴിച്ച് മാറ്റേണ്ടത്. ബാറ്ററിയിൽ ഉള്ള നെഗറ്റീവ് ചിഹ്നം ശ്രദ്ധിക്കുക.

വിവരങ്ങൾക്ക് കടപ്പാട്

ബിനു ആന്റണി, ഓട്ടോ മൊബൈൽ വിദഗ്ധൻ, കോട്ടയം