Monday 13 March 2023 02:41 PM IST : By സ്വന്തം ലേഖകൻ

‘മകന്റെ കുഞ്ഞിനെ കൺകുളിർക്കെ കാണാൻ പോലും അവർ അനുവദിച്ചില്ല, മരുമകനെ വരുതിക്കു നിർത്തുന്ന അമ്മായി അമ്മ’

legal-spike

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് സ്റ്റഡികളിലൂടെ വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും പേരുകള്‍ മാറ്റിയാണു പ്രതിപാദിച്ചിരിക്കുന്നത്)

തികച്ചും വ്യത്യസ്തമായ ഒരു പ്രശ്നവുമായാണു റോബിനും ചെറിയാനും എന്നെ കാണാന്‍ വന്നത്. അവര്‍ മാറിമാറി പറഞ്ഞ വിവരണങ്ങളില്‍ നിന്ന് എെന്‍റ മുന്നില്‍ തെളിഞ്ഞ ചിത്രമിതാണ്.

ഒരു തറവാട്ടിലെ ചേച്ചിയുടെയും അനുജത്തിയുടെയും ഭർത്താക്കന്മാരാണു റോബി നും െചറിയാനും. അപ്പനും അമ്മയ്ക്കും ര ണ്ടു പെൺമക്കള്‍. മൂത്തവള്‍ മിനിയാണു റോ ബിന്റെ ഭാര്യ. ഇളയവള്‍ സിനി, ചെറിയാന്റെയും. റോബിനു വിദേശത്താണു ജോലി. ചെറിയാന് എറണാകുളത്തുള്ള പ്രൈവറ്റ് സ്ഥാപനത്തിലും.

കല്യാണം കഴിഞ്ഞ് ഇടുക്കിയിലുള്ള റോബിന്റെ വീട്ടില്‍ താമസം തുടങ്ങിയെങ്കിലും റോബിൻ വിദേശത്തേക്കു മടങ്ങി. അതോടെ മിനി സ്വന്തം വീട്ടിലേക്കു പോന്നു. പിന്നീടു തന്റെ വീടിനടുത്തുള്ള സ്കൂളിൽ ജോലിയും കരസ്ഥമാക്കി. ‘ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടിയാണ്. പിന്നെ താന്‍ ഇല്ലാത്തപ്പോള്‍ വെറുതെ വീട്ടിലിരുന്നു സമയം കളയേണ്ടതുമില്ലല്ലോ’ എന്നൊക്കെയാണ് േറാബിനും കരുതിയത്.

അതോടെ മിനി തന്റെ വീട്ടിലായി താമസം. ആറു മാസം കൂടുമ്പോള്‍ റോബിൻ നാട്ടിൽ വരും. അപ്പോള്‍ പോലും മിനി മുഴുവന്‍ സമയവും റോബിന്‍റെ വീട്ടിലേക്കു പോകാറില്ല. മാത്രമല്ല, തന്റെ വീട്ടിൽ വന്നു നിൽക്കാൻ റോബിനെ നിർബന്ധിക്കുകയും ചെയ്യും.

ഫോണ്‍ നിർദേശങ്ങളിലൂടെ...

ഇടുക്കിയിലെ വീട്ടിൽ റോബിന്റെ പ്രായം ചെന്ന മാതാപിതാക്കൾ മാത്രമേയുള്ളൂ. ആ വീടിന്റെ അടുത്തുള്ള സ്കൂളിലേക്കു ട്രാൻസഫർ കിട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ടും മിനി തന്റെ മാതാപിതാക്കളെ വിട്ടു റോബിന്റെ വീട്ടിലേക്കു പോകാൻ തയാറായിരുന്നില്ല.

റോബിൻ നാട്ടിൽ വരുമ്പോൾ േപരിന് അയാളുെട വീട്ടിലൊന്നു വന്നാല്‍ പോലും മിനിയുടെ അമ്മ ഇടതടവില്ലാതെ ഫോൺ ചെയ്തു കൊണ്ടിരിക്കും. ‘നീ െപട്ടെന്നു മടങ്ങിവരണ’ മെന്നു നിര്‍ബന്ധിക്കും. റോബി ന്‍റെയും മിനിയുടെയും കുഞ്ഞിനെ ഒന്നു കൺകുളിർക്കെ കാണാന്‍ പോലും റോബിന്റെ മാതാപിതാക്കൾക്കു സാധിച്ചിരുന്നില്ല.

‘ഞാന്‍ നിശ്ചയിക്കും പോലെ മാത്രമേ എെന്‍റ മകളുടെ വിവാഹജീവിതം മുന്നോട്ടു പോകൂ’ എന്ന മട്ടിലായിരുന്നു മിനിയുടെ അമ്മയുെട പെരുമാറ്റം. അച്ഛൻ ഒരു പാവമായിരുന്നു. ഒന്നിലും ഇടപെടാതെ മൗനം പാലിച്ചു ഭാര്യ പറയും പോലെ ചലിച്ചിരുന്ന അപ്പനെ പോലെ ആകണം മരുമകനും എ ന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാൽ റോബിൻ തീർത്തും വ്യത്യസ്തനായിരുന്നു.

അമ്മയുെട ഇടപെടലുകള്‍ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ റോബിന്‍ പല തവണ എതിര്‍ത്തു. ശബ്ദമുയര്‍ത്തിയാണ് മിനി അതിനെയൊക്കെ അതിജീവിച്ചത്. ‘എനിക്കു നിങ്ങളുടെ വീട്ടിൽ വന്നു നിൽക്കാൻ ഇഷ്ടമല്ല. അതൊരു കുഗ്രാമമാണ്. ജനവാസമില്ലാത്ത ആ കാട്ടിൽ വന്നു നിന്നു ജീവിതം കളയാന്‍ എന്നെ കിട്ടില്ല.’ ഇതായിരുന്നു, അവരുെട നിലപാട്.

മിനിയുടെ അനുജത്തി സിനിയുടെ വിവാഹവും ഇതിനിടയില്‍ കഴിഞ്ഞു. അവരുടെ ഭർത്താവു ചെറിയാന് സ്വന്തം വീടിനടുത്തുള്ള ഒരു സ്ഥാപനത്തിലാണു ജോലി. സിനിക്കു ജോലി ഒന്നും ഇല്ല. ചെറിയാന്റെ വീട്ടിൽ സന്തോഷമായി കഴിയാനുള്ള എല്ലാ സാഹചര്യവും ഉണ്ട്. പക്ഷേ, അവിടെയും സിനിയുടെ അമ്മ മകൾക്കു സമാധാനം കൊ ടുത്തില്ല. എപ്പോഴും ഫോണിലൂടെയുള്ള നി ർദേശങ്ങൾ വന്നുകൊണ്ടേയിരുന്നു.

നിരന്തരമായുള്ള ഈ ഫോൺ വിളികള്‍ ചെറിയാനും മടുത്തു. ഒരു ദിവസം അയാള്‍ തെല്ലു തമാശ കലര്‍ത്തി സിനിയോടു പറഞ്ഞു, ‘രാത്രി കിടക്കാൻ നേരത്തുള്ള ഫോണ്‍വിളിയെങ്കിലും ഒഴിവാക്കാന്‍ അമ്മയോടൊന്നു പറയണം.’

അമ്മയെ കുറ്റപ്പെടുത്തിയെന്നു പറഞ്ഞ് സിനി ബഹളം വയ്ക്കാന്‍ തുടങ്ങി. അതു വ ലിയ വഴക്കായി. ‘അമ്മയ്ക്കു സ്വന്തം മകളെ വിളിക്കാൻ പോലും സ്വാതന്ത്ര്യം െകാടുക്കാത്ത വീടാണോ ഇത്’ എന്നായിരുന്നു സിനിയുടെ ചോദ്യം.

മിനിയെപ്പോലെ സിനിയും ഭർത്താവിന്റെ വീട്ടിൽ നിൽക്കാനോ ആ വീടിന്റെ ഭാഗമാകാനോ മനസ്സുകാണിച്ചില്ല. രാവിലെ ചായ ഉണ്ടാക്കുന്നതു പോലും അമ്മയെ വിളിച്ചു ചോദിച്ചിട്ടാണ്. ഗർഭിണിയായതോെട ഓ രോ ബുദ്ധിമുട്ടുകൾ നിരത്തിയും ഡോക്ടറെ കാണാനെന്നു പറഞ്ഞും സിനി സ്വന്തം വീട്ടിലേക്കു പോന്നു. സിനിയെ കാണാന്‍ െചല്ലുന്ന ചെറിയാനു നല്ല സ്വീകരണമല്ല അവിെട ലഭിച്ചതും.

തുല്യദുഃഖിതര്‍ ഒന്നിച്ച്...

പതുക്കെ പതുക്കെ ചെറിയാന്‍ റോബിനോടു സങ്കടങ്ങൾ പങ്കിടാൻ തുട ങ്ങി. റോബിനും സമാന അവസ്ഥകള്‍ വിവരിച്ചു. അമ്മയുെട അനാവശ്യ ഇടപെടലുകളാണു കുടുംബത്തിന്‍റെ താളം തെറ്റിക്കുന്നതെന്ന് അവര്‍ക്ക് ഉ റപ്പുണ്ടായിരുന്നു.

സിനി പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിൽ തന്നെ തുടർന്നു. കുട്ടിക്ക് അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് ഏറെ നിർബന്ധിച്ച് സിനിയെ ചെറിയാൻ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. ര ണ്ടു ദിവസത്തിനുള്ളില്‍, കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ എന്നു പറഞ്ഞു സിനി സ്വന്തം വീട്ടിലേക്കു മടങ്ങി. രണ്ടു പെൺമക്കളും അങ്ങനെ സ്വന്തം വീട്ടിൽ അമ്മയുടെ നിർദേശങ്ങൾ അനുസരിച്ചു മാത്രം ജീവിതം മുന്നോട്ടു െകാണ്ടുപോയി.

അടുത്ത തവണ റോബിൻ നാട്ടിൽ വന്നപ്പോള്‍ മിനി അയാളുടെ വീട്ടിലേക്കു ചെല്ലാന്‍ പോലും തയാറായില്ല. തറവാട്ടിലെ മുതിര്‍ന്ന ഒരു അമ്മാച്ചനും പള്ളീലച്ചനും കൂടി സിനിയുെടയും മിനിയുെടയും വീട്ടില്‍ െചന്നു സംസാരിച്ചു. ഭര്‍ത്താവിന്‍റെ വീടിനെയും അവിടുള്ള പ്രായമായ മാതാപിതാക്കളെയും കുറ്റപ്പെടുത്തിയാണ് അമ്മയും െപണ്‍മക്കളും സംസാരിച്ചത്. നയപരമായ ഇടപെടലുകള്‍ കൊണ്ടൊന്നും അവരുെട സ്വഭാവം മാറില്ലെന്നു െചന്നവര്‍ക്കുറപ്പായി.

ഈ സാഹചര്യത്തിലാണു റോബിനും ചെറിയാനും കൂടി എന്നെ കാണാൻ വന്നത്. അമ്മയുടെ ഇടപെടലുകൾ രണ്ടു പെൺമക്കളുടെ വിവാഹജീവിതം തകരാറിലാക്കുന്നതിനെ കുറിച്ചു വേവലാതിയോെട അവര്‍ സംസാരിച്ചു. മക്കള്‍ അച്ഛന്‍റെ സ്േനഹം കിട്ടാതെ വളരുന്ന അവസ്ഥയും ചൂണ്ടിക്കാട്ടി. ഒത്തുതീര്‍പ്പിനു മുതിര്‍ന്നവര്‍ വഴി ഒന്നുകൂടി ശ്രമിക്കാന്‍ പറഞ്ഞിട്ടും അതുെകാണ്ടു യാതൊരു ഫലവും ഇല്ലെന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെ, ഭാര്യയെ തിരികെ വേ ണം എന്ന ആവശ്യവുമായി വന്ന റോബിനും ചെറിയാനും വേണ്ടി, ഭാര്യാഭർതൃബന്ധം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു െകാണ്ടുള്ള കേസ് കൊടു ത്തു. രണ്ടു കേസുകളും കോടതി ഫ യലിൽ സ്വീകരിച്ചു. ഒരെണ്ണത്തിൽ മിനിയുടെയും സിനിയുടെയും അമ്മയെക്കൂടി എതിർകക്ഷി സ്ഥാനത്തു േചര്‍ത്തിരുന്നു. അടുത്തടുത്ത നമ്പറുകളിൽ കേസ് കോടതിയിൽ വിളിച്ചപ്പോൾ എല്ലാവരും കോടതി മുറിയിൽ ഒരുമിച്ചു കയറി നിന്നു.

കാര്യം മനസ്സിലാക്കിയ ജഡ്ജി ആ ദ്യ അവധിക്കു തന്നെ കേസ് മീഡിയേഷനു റഫർ ചെയ്തു. ഒത്തുതീർപ്പ് ച ർച്ചയിലും എതിർകക്ഷിയുടെ നിലപാടിന് യാതൊരു മാറ്റവും ഉണ്ടായില്ല. വിവാഹജീവിതം തുടരാന്‍ കടുംപിടുത്തങ്ങളില്‍ അയവു വേണമെന്ന വാദ ഗതിയൊന്നും വിലപ്പോയില്ല. ‘സമത്വത്തിന്‍റെ കാലമാണ്, ഞങ്ങളുെട അമ്മ പറയുന്നതില്‍ എന്താണു തെറ്റ്’ എ ന്നായിരുന്നു മക്കളുടെ ചോദ്യം.

പുതിയ േപാരുകള്‍

പെൺമക്കൾ അവരുടെ ഭർത്താക്കന്മാരോടൊപ്പം സന്തോഷമായി കഴിയാൻ സമ്മതിക്കാത്ത മാനസികാവസ്ഥയുള്ള അപൂര്‍വം സ്ത്രീകളും സമൂഹത്തിലുണ്ട്. ആ വീടുകളിലെ അച്ഛന്മാർ സമത്വമോ അഭിപ്രായ സ്വാതന്ത്ര്യമോ ലഭിക്കാതെ ഭാര്യയുടെ ഇംഗിതങ്ങൾക്ക് അനുസരിച്ചു ജീവിക്കുന്നവർ ആയിരിക്കും.

ഭാര്യമാർ തങ്ങളുടെ വീട്ടിലേക്കു വ ന്നു താമസിക്കാൻ ഒരുക്കമല്ല എന്നു തീർത്തു പറഞ്ഞതോെട, കേസുമായി മുൻപോട്ടു പോകുന്നതിൽ അർഥമില്ല എന്നു േറാബിനും െചറിയാനും മ നസ്സിലായി. അവര്‍ കേസുകൾ പിൻവലിച്ചു. റോബിൻ ജോലിക്കായി വിദേശത്തേക്കു മടങ്ങി.

എന്നാൽ വിവാഹമോചനത്തിനു പുതിയൊരു േകസ് െകാടുക്കാനായിരുന്നു ചെറിയാന്‍റെ തീരുമാനം. ക്രൂരതയും (Cruelty) വേറിട്ട് താമസിക്കലും (Desertion) കാരണമാക്കി അയാള്‍ ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തു. ഭാര്യയുമായി വിവാഹബന്ധം പുനഃസ്ഥാപിക്കാൻ നൽകിയ ഹർജിയുടെ പകർപ്പും തെളിവായി നൽകിയിരുന്നു. തനിക്കു ജോലിയില്ലെന്നും വീട്ടമ്മയാണെന്നും െചറിയാൻ ചെലവിനു തുകയൊന്നും ഏൽപിക്കുന്നില്ലെന്നും പറഞ്ഞ് ജീവനാംശം ലഭിക്കാന്‍ സിനിയും േകസ് െകാടുത്തു.

ചെറിയാന് വിവാഹമോചനം അ നുവദിച്ചു െകാണ്ടു കോടതി ഉത്തരവായി. എന്നാല്‍ സിനി നൽകിയ കേസിൽ, മതിയായ കാരണമില്ലാതെ ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞതിനാൽ ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു േകാടതി വിധി. കുട്ടിക്ക് 5000 രൂപ പ്രതിമാസം ചെറി യാൻ ചെലവിനു കൊടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

കല്യാണം കഴിപ്പിച്ചയച്ച മകളെ അ മ്മ നിരന്തരം വിളിച്ചു കാര്യങ്ങൾ തിരക്കുന്നതും നിർദേശങ്ങൾ നൽകുന്നതും അവരുടെ വിവാഹജീവിതത്തിൽ ഇടപെടുന്നതുമൊക്കെ പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

ലോകത്തൊരമ്മയും മകൾക്കു ദോഷം വരുന്നതൊന്നും മനഃപൂര്‍വം ഉപദേശിക്കാറില്ല. പക്ഷേ, വിവാഹിതയായ മകള്‍ക്ക് ‘ഉപദേശം ചൊരിഞ്ഞുകൊണ്ടുള്ള’ അമ്മമാരുടെ ഫോൺ വിളികൾ കുടുംബകോടതിയിൽ എത്തിപ്പെടുന്ന പല കേസുകളിലെയും പ്രധാന കാരണങ്ങളിൽ ഒന്നാണ്.

അമ്മമാരോടാണ് എനിക്കു പറയാനുള്ളത്. വിവാഹം കഴിഞ്ഞ പെൺമക്കളോട് ‘അകല്‍ച്ച പാലിച്ചു െകാണ്ടുള്ള വാത്സല്യം’ (Detached Attachment) ആണ് നിങ്ങള്‍ക്കു േവണ്ടത്. അതാണു നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)