Wednesday 17 May 2023 01:06 PM IST : By സ്വന്തം ലേഖകൻ

ക്ഷേത്രമുറ്റത്ത് ഓടിക്കളിച്ച് വളര്‍ന്നു, പൂ‍ജാ കര്‍മങ്ങളോട് ചെറുപ്പത്തിലേ താല്‍പര്യം; കേരളത്തിലെ ആദ്യ വനിതാ തന്ത്രിയായി ജ്യോത്സന

first-woman-priest-in-kerala.jpg.image.845.440

തൃശൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രക്കാളി ക്ഷേത്രത്തില്‍ ദേവിക്ക് പൂജ ചെയ്യുന്ന ഒരു പെണ്‍സാന്നിധ്യമുണ്ട്. ക്ഷേത്രമുറ്റത്ത് ഓടിക്കളിച്ച് വളര്‍ന്ന ജ്യോത്സനയാണത്. കേരളത്തിലെ ആദ്യ വനിതാ തന്ത്രി കൂടിയാണ് ഈ പെണ്‍കുട്ടി.

തൃശൂര്‍ കാട്ടൂര്‍ പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലെത്തിയാല്‍ പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്ന ജ്യോത്സനയെ കാണാം. താന്ത്രിക വിദ്യ പഠിച്ച് പൂ‍ജാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന കേരളത്തിലെ ആദ്യ പെണ്‍കുട്ടിയാണ് ജ്യോത്സന. പൂജാരിയായ അച്ഛന്‍ പത്മനാഭനാണ് ഗുരു. കര്‍മങ്ങളോട് ചെറുപ്പത്തിലേ തോന്നിയ താല്‍പര്യമാണ് മകളെ പത്മനാഭന്‍ താന്ത്രിക വിദ്യകള്‍ പഠിപ്പിച്ചത്.

2010 ലായിരുന്നു ആദ്യ പൂജ. പിന്നീടങ്ങോട്ട് പത്മനാഭന് കൂട്ടായി ക്ഷേത്രത്തിലെത്തി തുടങ്ങി. അമ്മ അര്‍ച്ചനയും സഹായത്തിന് ഒപ്പമെത്തും. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സ്ത്രീകള്‍ എത്തിപ്പെടാത്ത മേഖലയിലേക്ക് കടന്ന് വന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജ്യോത്സന. താന്ത്രിക വിദ്യ സായത്തമാക്കി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വേര്‍തിരിവുകളെ തിരുത്തിയെഴുതുകയാണ് ജ്യോത്സന.