Tuesday 07 July 2020 10:37 AM IST : By സോന തമ്പി

നിറങ്ങൾ വേണം, ബോക്സ് രൂപങ്ങള്‍ വേണം! ആവശ്യമറിഞ്ഞ് ഒരുക്കിയ കണ്ണഞ്ചിപ്പിക്കും ക്യൂബ് ഹൗസ്

1

ഡൽഹിക്കാരായ വീട്ടുകാർക്ക് ബെംഗളൂരുവിൽ വീടു പണിയുമ്പോൾ ചില ആവശ്യങ്ങൾ ആർക്കിടെക്ടിനോട് പറയാൻ ഉണ്ടായിരുന്നു. അകത്ത് നല്ല വെളിച്ചം വേണം, നിറങ്ങൾ വേണം, ബോക്സ് രൂപങ്ങൾ വേണം... എന്നിങ്ങനെ.

2

അങ്ങനെയാണ് നാല് ക്യൂബുകൾ പുറത്തേക്കു നിൽക്കുന്ന രീതി ആർക്കിടെക്ട് നവീൻ സ്വീകരിച്ചത്. അതിൽ പ്രകൃതിദത്ത കല്ലുകൾ പതിപ്പിച്ചും വെട്ടുകല്ല് പതിപ്പിച്ചും ക്രീം നിറം കൊടുത്തുമെല്ലാം വ്യത്യസ്തത കൊണ്ടുവന്നു.

3


ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യം വലുപ്പമുള്ള 50 X 70 അടിയാണ് പ്ലോട്ടിന്. അകത്ത് മധ്യഭാഗത്തായി 'സി' ആകൃതിയിലുള്ള ഒരു നടുമുറ്റം ഉണ്ട്. ഇതു കൂടാതെ താഴത്തെ ഹാളിൽ ഡൈനിങ്ങിന്റെ ഒരറ്റത്തും ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലും ചെടികൾ വച്ചിട്ടുണ്ട്.

4

ചെടികളുടെ പശ്ചാത്തലത്തിലാണ്  'ഫ്ലോട്ടിങ് ' പൂജായിടം. മൂന്നു വശവും തുറന്ന പ്രതീതിയാണ് ലിവിങ്ങിൽ. കിച്ചനും ഓപൻ പ്ലാനിലാണ്‌. ഇരട്ടിപ്പൊക്കത്തിലുള്ള ലിവിങ് ഏരിയ മുറിയെ വിസ്താരമുള്ളതായി തോന്നിക്കുന്നു. താഴത്തെ നിലയിൽ ഇവ കൂടാതെ അച്ഛനമ്മമാരുടെ കിടപ്പുമുറിയാണുള്ളത്.

5


ഗോവണിയുടെ ഭാഗത്തെത്തുമ്പോൾ ഒരു വശം മുഴുവൻ ചില്ലു ഭിത്തിയാണ്. മുകളിൽ ഇരട്ടിപ്പൊക്കത്തിലുള്ള സീലിങ്ങും താഴെ ചെടികളും. സീലിങ്ങിന്റെ സ്കൈ ലൈറ്റ് ഓപനിങ്ങിലൂടെ സൂര്യപ്രകാശം പ്രഭ ചൊരിയുന്നു. അതിഥികൾക്കുള്ള ബെഡ്റൂം കൂടാതെ മാസ്റ്റർ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും മുകളിലെ നിലയിലാണ്.

6

രണ്ടിനും ബാൽക്കണിയുമുണ്ട്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലും ഗോവണിക്ക് തടിയുമാണ്. അടുക്കളയിലെ പാചകത്തിന് ക്വാർട്സും കാബിനറ്റുകൾക്ക് ഫയർ പ്രൂഫ്, വാട്ടർ പ്രൂഫ് ആയ ലാമിനേറ്റും  ബെഡ്റൂം അലമാരകൾക്ക് പ്ലൈയും ലാമിനേറ്റും ഉപയോഗിച്ചു.

ഡിസൈൻ: നവീൻ, ആർക്കിടെക്ട്, ബെംഗളൂരു