Tuesday 16 March 2021 04:34 PM IST

ഇവിടെ തറവാടിന്റെ ഓർമകൾ പുനർജനിക്കുന്നു, അംഗങ്ങൾക്കനുസരിച്ച് സൗകര്യം, 5000 ചതുരശ്രയടിയിൽ ആറ് കിടപ്പുമുറി വീട്

Ali Koottayi

Subeditor, Vanitha veedu

anees 1

തറവാടിന് ബലക്ഷയം വന്നപ്പോൾ അത് പൊളിച്ച് പുതിയ വീട് വയ്ക്കാൻ പ്ലാൻ ചെയ്തതു മുതൽ വിശാലമായ ഇടങ്ങളോട് കൂടിയ അത്യാവശ്യം വലിയ വീട് തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു പ്രവാസിയായ നിസാറിന്. കോഴിക്കോട് കല്ലാച്ചിയിലെ 50 സെന്റിൽ പിന്നിലേക്ക് ഇറക്കിയാണ്‌ വീട് പണിതത്. ഡിസൈൻ ചെയ്തത് ആർക്കിടെക്ട് മഹമ്മദ് അനീസ്. കന്റെം പ്രറി ശൈലിയിൽ വിശാലമായ ഇടങ്ങൾക്ക് പ്രധാന്യം നൽകിയ വീടിന്റെ വിസ്തീർണ്ണം 5000 ചതുരശ്രയടിയാണ്. പോർച്ച്, സിറ്റ് ഔട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് , കിച്ചൻ, വർക്ക് ഏരിയ ആറ് കിടപ്പുമുറി, അപ്പർ ലിവിങ്, ബാൽക്കണി എന്നിവ അടങ്ങിയതാണ് വീട്. ബോക്സ് ആകൃതിയാണ് പുറം ഭിത്തിക്ക്. വലിയ പ്ലോട്ടിനെ ചൂഷണം ചെയ്ത മുറ്റവും വെള്ള നിറവും ക്ലാഡിങ് ചെയ്ത ഭിത്തിയും വീടിന്റെ എക്സ്റ്റീരിയറിന് മാറ്റ് കൂട്ടുന്നു.

anees 5

‘‘വീട്ടിൽ വേണ്ട സൗകര്യങ്ങളെ കുറിച്ച് വ്യക്തമായി നിസാർ പറഞ്ഞിരുന്നു. കൂടുതൽ അംഗങ്ങളുള്ള കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാൻ പാകത്തിലുള്ള വലുപ്പം മുന്നിൽ കണ്ടാണ് വീടിന്റെ അകത്തള ക്രമീകരണം നടത്തിയത്. വിശാലമായ ലിവിങ്ങും ഫാമിലി ലിവിങും ഡൈനിങും ക്രമീകരിച്ചത് അങ്ങിനെയാണ്. അഞ്ച് കിടപ്പുറിയും വീട്ടുകാരുടെ പ്രത്യേക ആവശ്യമായിരുന്നു." അനീസ് പറയുന്നു.

anees 4

സെമി ഓപൻ പ്ലാനിലാണ് അകത്തളം സിറ്റ് ഔട്ട് കടന്ന് പ്രധാന വാതിൽ തുറന്ന് അകത്തെത്തുമ്പോൾ വിശാലമായ ഹാൾ സ്വാഗതം ചെയ്യും. ഡബിൾ ഹൈറ്റ് മേൽക്കൂരയാണ് ഇതിന് സഹായിക്കുന്നത്. ഇരുനിലകൾ തമ്മിലുള്ള ആശയ വിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. സ്വകാര്യത കണക്കിലെടുത്ത് ഫോർമൽ ലിവിങ് ഹാളിൽ നിന്ന് വേർതിരിച്ച് നൽകിയിട്ടുണ്ട്. നിരക്കി നീക്കാവുന്ന ഗ്ലാസ് വാതിലുകൾ വഴി ഇവിടേക്ക് പ്രവേശിക്കാം. സോഫ നൽകി ഇരിപ്പിടങ്ങളും വുഡൻ ഫ്ലോറിങും വലിയ ജനലുകളും ലിവിങിനെ സമ്പന്നമാക്കുന്നു.

anees 3


ഫാമിലി ലിവിങാണ് അകത്തളത്തിലെ മറ്റൊരു ആകർഷണം വിശാലമായ ഹാളിന്റെ പ്രധാന ഭാഗം ഫാമിലി ലിവിങ് ഏരിയാണ് മുകളിലെ നിലയിൽ അപ്പർ ലിവിങും ഒരുക്കിയിട്ടുണ്ട്. താഴെയും മുകളിലുമായി ആറ് കിടപ്പുമുറികൾ എല്ലാം വലുതും സൗകര്യപ്രദവുമാണ്. വീട്ടുകാരുടെ ആവശ്യങ്ങളിൽ പ്രധാനമായിരുന്നു മുറികളുടെ എണ്ണവും വലുപ്പവും. അറ്റാച്ച്ഡ് ആയ കിടപ്പുമുറിയിൽ ഡ്രസ്സിങ് സ്പേസും വാഡ്രോബിനും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഓരോ മുറിയിലും വിവിധ ഡിസൈനിൽ വെനീർ പാനലിങ് കൊണ്ട് ഹെഡ് ബോർഡ് ചെയ്തിതിട്ടുണ്ട് . ഒപ്പം എൽ ഇ ഡി ലൈറ്റിന്റെ മനോഹാരിതയും ജിപ്സം ഫാൾസ് സിലിങ്ങും കിടപ്പുമുറികളെ സമ്പന്നമാക്കുന്നു.

anees 4

കുട്ടികൾക്കായി ഒരു മുറി ഒരുക്കിയെടുത്തിട്ടുണ്ട്. ബങ്ക് ബെഡാണ് നൽകിയത്. വാൾ പേപ്പർ ഒട്ടിച്ച് ആകർഷകമാക്കിയിട്ടുണ്ട്. ഭിത്തിയോട് ചേർന്ന് ഒന്നിലധികം പേർക്ക് ഇരുന്നു പഠിക്കാൻ സ്റ്റഡി ടേബിളും ഇവിടെ ക്രമീകരിച്ചു. ഡൈനിങ്ങിനോട്‌ ചേർന്ന് സെമി ഓപൻ കിച്ചനാണ് ഒരുക്കിയത്. ഇതിനെ വേർതിരിക്കാൻ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും നൽകി.

anees 2

മറൈൻ പ്ലൈവുഡ്, ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിന് കൊറിയൻ സ്റ്റോൺ നൽകി. വർക്ക് ഏരിയയും ക്രമീകരിച്ചു. വീടിന്റെ പൊതുവായ തിമിനോട് ചേർന്ന് ഇന്റീരിയർ ഡിസൈൻ ചെയ്തു. പ്ലൈവുഡ്, വെനീർ , ലാമിനേറ്റഡ് ഫിനിഷിലാണ് ഫർണിഷിങും പാനലിങ്ങും ചെയ്തത്. ഫർണിച്ചർ എല്ലാം ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തു. ഇറ്റാലിയൻ മാർബിളാണ് പൊതു ഇടങ്ങളിലെല്ലാം വിരിച്ചത്. ഇടക്ക് വുഡൻ ഫ്ലോറിങ്ങും പരീക്ഷിച്ചിട്ടുണ്ട്.

anees 6

തടിയിലും ടഫൻഡ് ഗ്ലാസിലുമാണ് ഗോവണിയുടെ ഹാൻഡ് റെയിൽ ഇത് മുകൾ നിലയിലും തുടരുന്നുണ്ട്. വലിയ പ്ലോട്ട് ആയതു കൊണ്ട് തന്നെ മുറ്റം ഭംഗിയായി ഒരുക്കിയെടുത്തിട്ടുണ്ട്. ഇന്റർലോക്ക് ചെയ്തും അവയ്ക്കിടയിലും വശങ്ങളിലും പുല്ല് പിടിപ്പിച്ചും ഭംഗിയാക്കി. കാറ്റും വെളിച്ചവും കടന്നു പോവുന്ന അകത്തളം വീടിനകത്ത് പോസിറ്റീവ് എനർജി നിറയ്ക്കുന്നുണ്ടെന്ന് വിട്ടുകാരുടെ സാക്ഷ്യം.

anees 7

ഡിസൈൻ: മുഹമ്മദ് അനീസ്

iama designers and developers LLP

9446312919

Tags:
  • Vanitha Veedu