Monday 12 April 2021 12:42 PM IST

വെട്ടുകല്ലിന്റെ ഭംഗി, ചെലവു കുറവ്, വിശാലമായ ഇരുനില വീട്... ഒരു വീടിന് ഇതിലപ്പുറം എന്തു വേണം!

Ali Koottayi

Subeditor, Vanitha veedu

vettukallu-home

‘‘12 സെന്റ് മാത്രമുള്ള ചെറിയ പ്ലോട്ട്, പ്രകൃതിയോടിണങ്ങി വിശാലമായ വീട് വേണം.’’ മലപ്പുറം ചേളാരിയിലെ ആബിദ് ഡിസൈനറായ വാജിദ് റഹ്മാനോട് ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത് ഇതാണ്. കോൺക്രീറ്റ് ഇതര വീടുകളെ പ്രോത്സാഹിപ്പിക്കുന്ന വാജിദിനും സന്തോഷം. 2054 ചതുരശ്രയടിയിൽ മനോഹരമായി ഇരുനില വീട് ഡിസൈന്‍ ചെയ്തു നൽകി വാജിദ്. ആദ്യ പ്ലാനിൽ  തന്നെ ആബിദിനും വീട്ടുകാർക്കും ബോധിച്ചു. താഴെ രണ്ട് കിടപ്പുമുറികളും മുകളില്‍ ഒരു കിടപ്പുമുറിയുമാണ് നൽകിയത്. മൂന്ന് കിടപ്പുമുറി മാത്രം മതിയെന്ന് ആബിദിന് നിർബന്ധമായിരുന്നു. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, കോമൺ ടോയിലറ്റ്, പാഷ്യോ, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് കിടപ്പുമുറികൾക്ക് പുറമെ താഴത്തെ നിലയിലുള്ളത്. സ്റ്റഡി ഏരിയയും കിടപ്പുമുറിയും മാത്രമാണ് മുകളിലത്തെ നിലയിൽ നൽകിയത്. ചെറിയ പ്ലോട്ടിലെ വിശാലമായ വീട് കാണുന്നവർക്കും അതിശയമാവുന്നതിനു കാരണം  ഇനി പറയുന്നതാണ്.

vajid 3

∙ അകത്തളത്തിൽ സ്വീകരിച്ച ഓപന്‍ നയം.  കിടപ്പുമുറികൾക്കല്ലതെ ഭിത്തി നൽകി വേർതിരിച്ചില്ല. 

∙ താഴത്തെ നിലയിലെ കൂടുതൽ ഇടങ്ങളിലും ഡബിൾ ഹൈറ്റ് മേൽക്കൂര. 

 ∙ കാറ്റും വെളിച്ചവും കടന്നു പോവാൻ പാകത്തിൽ വലിയ ജനലുകൾ

vajid 5

∙ കോർട്‌യാർഡും പാഷ്യോയും സൃഷ്ടിക്കുന്ന സുഖകരമായ അന്തരീക്ഷം.

 ∙ ട്രസ് ചെയ്ത് ഓട് മേഞ്ഞ മേൽ‌ക്കൂരയ്ക്ക് താഴെ നൽകിയ സീലിങ് ഓടും ചൂടിനെ കടത്തി വിടുന്നില്ല.

∙ അധികമായി ഒന്നും കുത്തിനിറയ്ക്കാതെയുള്ള വിശാലമായ കിടപ്പമുറികൾ, ഒപ്പം ഭിത്തി നിറയുന്ന ജനലുകളും.

vajid 4

 ചെലവ് കുറച്ചാണ് വീടിന്റെ ഡിസൈൻ, മികച്ച വെട്ടുകല്ല് കിട്ടുന്ന പ്രദേശമാണ് വീടിന്റെ സമീപ പ്രദേശം. വെട്ടുകല്ലിൽ തേക്കാത്ത ഭിത്തികൾ ഒരേ സമയം വീടിന് ഭംഗിക്കും ചെലവ് കുറയ്ക്കാനും സഹായിച്ചു. ഓട് മേഞ്ഞ മേൽക്കൂര, മുൻവശത്തെ വാതിൽ മാത്രം തടിയിൽ നൽകി. മറ്റുള്ളവ അലുമിനിയത്തിൽ റെഡിമെയ്ഡ് വാതിലുകൾ നൽകി. വു‍ഡൻ കോട്ടിങ്ങിൽ അലുമിനിയത്തിൽ തന്നെയാണ് ജനലുകളും നൽകിയത്. അകത്തളത്തിൽ ഒരു അലങ്കാരത്തിനും മുതിർന്നിട്ടില്ല. വീട്ടുകാർക്ക് ആവശ്യമുള്ളവ മാത്രം ഉൾപ്പെടുത്തി. റബ്‌വുഡിലാണ് ഫർണിച്ചറുകൾ ഒരുക്കിയത്. ചെറുതും കൂടുതൽ സ്റ്റോറേജുമുള്ള കിച്ചൻ നൽകി. ചെറിയ പ്ലോട്ടിലെ വലിയ വീടിന് ഇതിലും മികച്ച ഉദാഹരണമില്ല. 

vajid 2

ഡിസൈൻ: Vajid Rahman

Hierarchy’tects, Mankada

hierarchyarchitects@gmail.com

Tags:
  • Vanitha Veedu