വീട് വയ്ക്കാൻ വലിയ തുക വേണ്ടെന്ന പക്ഷക്കാരനാണ് കൊല്ലം സ്വദേശി സേതു കൃഷ്ണൻ. വീട്ടുകാർ മനസ്സിൽ കണ്ടതിനേക്കാൾ കുറഞ്ഞ ബജറ്റിൽ വീടൊരുക്കി നൽകാനാണ് ഡിസൈനറായ സേതുവിന്റെ ശ്രദ്ധ.
കൊല്ലം കടയ്ക്കലിലെ ഇന്ദിരാഭായിക്കു വേണ്ടി അഞ്ച് ലക്ഷത്തിന് സേതു മനോഹരമായ വീട് ഡിസൈൻ ചെയ്തു നൽകി. 400 ചതുരശ്രയടിയിൽ സിറ്റ് ഔട്ട്, ഹാൾ, ബാത്ത് അറ്റാച്ച് കിടപ്പുമുറി, ഓപൻ കിച്ചൻ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയത്. എവിടെയൊക്കെ ചെലവ് കുറയ്ക്കാമെന്ന് സേതു തന്നെ പറയും.

"മക്കളില്ലാത്ത അമ്മയാണ് ഇന്ദിരഭായ് അതുകൊണ്ടു തന്നെ പ്രൊജക്ടിനെ വിശേഷിപ്പിക്കുന്നത് 'അമ്മയ്ക്കൊരു വീട്' എന്നാണ്. പരമാവധി ചെലവ് കുറച്ചു ചെയ്യാൻ വേണ്ടിയുള്ള പഠനം നടത്തി. പ്രാദേശികമായി ലഭ്യമായ ഉൽപന്നങ്ങൾ ഉപയോഗിക്കാം എന്നു തീരുമാനിച്ചു. മെറ്റീരിയൽ എത്തിക്കുന്നതിന് കൂടുതൽ പണം ചെലവാകാതിരിക്കാൻ ശ്രദ്ധിച്ചു. അതിനനുസരിച്ചു പ്ലോട്ടും വഴിയും ആദ്യമേ ക്രമീകരിച്ചു.

ഒരാൾക്കുള്ള വീടായത് കൊണ്ട് അതിനനുസരിച്ച് മാത്രം അകത്തളം ഒരുക്കി. സൗകര്യങ്ങൾ അത്രയും മതിയല്ലോ, ഹാളിനോട് ചേർന്ന് ഓപൻ കിച്ചൻ ക്രമീകരിച്ചത് അതുകൊണ്ടാണ്. കിടപ്പുമുറി ബാത് അറ്റാച്ച്ഡ് ആയി നൽകി. സിമന്റ് ബ്രിക് കൊണ്ടാണ് ഭിത്തി കെട്ടിയത്. ടൈൽ, റെഡിമെയ്ഡ് വാതിൽ, ഇലക്ട്രിക് പ്ലമ്മിങ് മെറ്റീരിയൽ എന്നിവ ചെലവ് കുറഞ്ഞതും ഈടുള്ളതും തിരഞ്ഞെടുത്തു. തടി തീരെ ഉപയോഗിച്ചില്ല. അലുമിനിയം ഫേബ്രിക്കേഷനിലാണ് ജനലുകളെല്ലാം. റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു. സേതു പറയുന്നു.
കടപ്പാട്:
സേതു കൃഷ്ണൻ
TM & SM Builders
കൊല്ലം
9633836519