Wednesday 04 December 2019 05:09 PM IST : By അലി കൂട്ടായി

കെട്ടിയുയർത്താൻ കോൺക്രീറ്റില്ല, സ്റ്റീലു കൊണ്ട് തൂണ്, ടെറാക്കോട്ടയിൽ നിർമ്മാണം; പൊള്ളുന്ന ചൂടിലും തണുപ്പിക്കുന്ന വീട്

mv

മലപ്പുറം എദലിപ്പറമ്പിലെ കുന്നിൻ മുകളിൽ വെയില്‍ കൂസാതെ നിൽക്കുകയാണ് നായകൻ. ഇടയ്ക്ക് വീശിയടിക്കുന്ന കാറ്റ് തന്നെ ബാധിക്കില്ലെന്ന മട്ടിലാണ് നിൽപ്.പുറത്തെ പെള്ളിക്കുന്ന ചൂട് വീട്ടുകാർക്ക് ബാധിക്കാതെ അകത്ത് തണുപ്പ് നൽകുകയാണ് വീട്. ഡിസൈൻ ചെയ്തത് വാജിദ് റഹ്മാൻ. കോൺക്രീറ്റ് വീടിനോട് താൽപര്യമില്ലെന്ന് ആദ്യമേ വീട്ടുകാരനായ അമീൻ യാസിർ വാജിദിനോടു പറ‌‌‍‍ഞ്ഞിരുന്നു. മെറ്റൽ തൂണുകളും ടെറാക്കോട്ട ഉൽപന്നങ്ങളുമാണ് വീടിന്റെ പ്രധാന നിർമാണ സാമഗ്രികൾ.

mv-2

ചരിഞ്ഞ മേൽക്കൂര തട്ടായി നൽകിയതാണ് വീടിന്റെ പ്രധാന ആകർഷണം. പോർച്ചിനു വേണ്ടി വീടിന്റെ മുന്‍ഭാഗത്തേക്ക് മേൽക്കൂര തള്ളി നൽകിയതാണ് ഡിസൈനിലെ പുതുമ. വിശാലമായ അകത്തളം ഓപൻ സ്പേസായി നൽകിയതാണ് അകത്തെ വിശേഷം. ഡബിൾ ഹൈറ്റ് മേൽക്കൂര ചൂടിനെ അടുപ്പിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. ഹാളിലും മുറികളിലും അലുമിനിയം ഫാബ്രിക്കേഷനിൽ നൽകിയ വലിയ ജനലുകൾ കാറ്റും വെളിച്ചവും അകത്തെത്തിക്കാൻ സഹായിക്കുന്നു.

അകത്ത് ചൂടെത്തിക്കാതെ തടയുന്നത് ടെറാക്കോട്ട ഉൽപന്നങ്ങളാണ് ഭിത്തിയിലും സീലിങ്ങിലും ഇവർ സംരക്ഷണ കവചം ഒരുക്കുന്നു. ആറ് ഇഞ്ച് കനമുള്ള ടെറാക്കോട്ട ഹോളോബ്രിക്ക്സ്, കൊണ്ടാണ് ഭിത്തി. മേൽക്കൂരയ്ക്ക് താഴെ സീലിങ് ഓട്, ട്രസ്സ് റൂഫിട്ട് കോൺക്രീറ്റ് ഒാട്. ഫ്ലോറിൽ കോട്ട സ്റ്റോൺ. നാച്വറൽ ആയതുകൊണ്ട് തന്നെ തറയില്‍‌ തണുപ്പ് സൃഷ്ടിക്കാൻ മിടുക്കൻ.

mv

സിറ്റ്ഔട്ട് കടന്നു ചെന്നാൽ കാണുന്ന ഭാഗം തന്നെയാണ് വീടിന്റെ പ്രധാന ഇടം. വിശാലമായ ഹാളിൽ നിന്ന് നാല് മുറികളിലേക്കും അടുക്കളയിലേക്കും പ്രവേശിക്കാം. സിറ്റ്ഔട്ടില്‍ നിന്ന് ഹാളിലേക്ക് കയറുന്നിടത്ത് തന്നെ ഇരിപ്പിടമൊരുക്കി ലിവിങ് ഏരിയ നൽകി. കുത്തിനിറയ്ക്കലുകളില്ലാതെ ലളിതമായ കിടപ്പുമുറികൾ ഒരുക്കി. എല്ലാം കയ്യെത്തും ‍ദൂരത്തു ലഭിക്കുന്ന അടുക്കള ചെറുതും ലളിതവുമാണ്. ഭിത്തി പ്ലാസ്റ്റർ ചെയ്ത് പെയിന്റ് ചെയ്തത് മാത്രമാണ് അകത്തെ പ്രധാന അലങ്കാരം. വെയിലിൽ കുളിച്ച് വീട്ടുകാർക്ക് കുളിര് പകർന്ന് അങ്ങനെ നിൽക്കുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട സ്റ്റീൽ വീട്.

mv-1
Tags:
  • Architecture