Monday 17 August 2020 05:19 PM IST

ലോക് ഡൗണ്‍ കാലത്ത് വരച്ചു കൂട്ടി, വില്‍പന ഇന്‍സ്റ്റാഗ്രാമിലൂടെ, ഇന്റീരിയറിന് അഴകായി നൗറിന്റെ പെയിന്റിങ്

Ali Koottayi

Subeditor, Vanitha veedu

nourin

വരയില്‍ വിസ്മയം തീര്‍ക്കുകയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി നൗറിന്‍. ലോക് സൗണ്‍ കാലം വെറുതെ വീട്ടിലിരുന്ന് തീര്‍ക്കാന്‍  ഒരുക്കമായിരുന്നില്ല ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. ചെയ്ത് തീര്‍ത്തത് ഒരു പിടി പെയ്ന്റിങ്ങുകള്‍. ഇന്റീരിയര്‍ ആകര്‍ഷകമാക്കാവുന്ന വര്‍ക്കുകള്‍. ചുമ്മാ വരച്ചു വയ്ക്കുക മാത്രമല്ല  സോഷ്യല്‍ മീഡിയ വഴി വില്‍പനയുമുണ്ട്. കേരളത്തിന് പുറത്ത് നിന്നു വരെ ആവശ്യക്കാര്‍ എത്തിയെന്നും  നൗറിന്‍. 

nourin-2

'ഇന്‍സ്റ്റ ഗ്രാം ആണ് മീഡിയം. ഇന്റീരിയറിന്റെ തീം പറയുമ്പോള്‍ അതിനനുസരിച്ചും വരച്ചു നല്‍കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചേച്ചി വരയ്ക്കുന്നതു കണ്ടാണ് തുടങ്ങിയത്. വീട്ടുകാരും സുഹൃത്തുക്കളും പ്രോല്‍സാഹിപ്പിച്ചതോടെ തുടര്‍ന്ന് വരച്ചു. അബ്‌സ്ട്രാക്റ്റ് രീതിയാണ് കൂടുതല്‍ ഇഷ്ടം. ക്‌നൈഫ് പെയിന്റിങ്, ഓയില്‍ പെയിന്റിങ്, കാലിഗ്രാഫി, അക്രിലിക്ക് തുടങ്ങിയവയും വരക്കും.' വരയ്ക്കുന്നത് മികച്ച രീതയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തു  എന്നതാണ് നൗറിന്റെ വിജയം. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ് നൗറിന്റെ കഴിവ് പരിപോഷിപ്പിക്കാനും പെയിന്റിങ്ങിന് മികച്ച മാര്‍ക്കറ്റ് കണ്ടെത്താനും സഹായിക്കുന്നത്.

nourin-1
nourin-4