Monday 06 April 2020 03:55 PM IST

ഇന്റീരിയറിനു ഭംഗിയേകുന്ന ഫിനിഷുകൾക്കു പിന്നിൽ... അറിയാം, ഫിനിഷുകളുടെ വിശാല ലോകം ...

Sunitha Nair

Sr. Subeditor, Vanitha veedu

Suni-1

പലതരം ഫിനിഷുകൾ നൽകുന്നതാണ് ഇപ്പോൾ ഇന്റീരിയറിൽ ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ട്രെൻഡ്. പാനലിങ്, സീലിങ്, വാഡ്രോബ് തുടങ്ങി കണ്ണെത്തുന്നിടത്തെല്ലാം പലതരം ഫിനിഷുകൾ !

Suni-3

വെനീർ: പ്ലൈവുഡിൽ ഫിനിഷുകളുടെ മായാജാലം തീർക്കാൻ വെനീറിനു സാധിക്കും. മൂന്ന് എംഎം കനത്തിൽ ചീകിയെടുക്കുന്ന തടിയുടെ പാളിയാണ് വെനീർ. തടിയുടെ ചെലവ് താങ്ങാനാകില്ലെങ്കിൽ വെനീറിനെ കൂട്ടുപിടിക്കാം. തടിയുടെ അതേ ഫിനിഷ് കിട്ടും. നാടൻ, വിദേശ തടികളുടെയെല്ലാം ഫിനിഷ് വെനീറിൽ കിട്ടും. ചതുരശ്രയടിക്ക് 50 രൂപ മുതൽ വെനീർ ലഭ്യമാണ്. ഒരു വെനീർ ഷീറ്റ് 32 ചതുരശ്രയടിയാണ്തേക്ക്, മഹാഗണി ഫിനിഷുകളാണ് വെനീറിൽ കൂടുതൽ ജനപ്രിയം. ചതുരശ്രയടിക്ക് 80 രൂപ മുതൽ തേക്കിന്റെ വെനീർ ലഭ്യമാണ്. നൂറോളം ഫിനിഷുകളാണ് വിപണിയിലുള്ളത്.

Suni-2

മൈക്ക: വെനീർ പോലെ, പ്ലൈവുഡിനു മുകളിൽ മൈക്ക ഒട്ടിച്ചും ഫിനിഷുകളുടെ വിസ്മയം സൃഷ്ടിക്കാം. ഇതിനെയാണ് ലാമിനേറ്റ് എന്നു വിളിക്കുന്നത്. ആയിരത്തിലധികം ഫിനിഷുകൾ മൈക്കയിൽ ലഭ്യമാണ്. മൈക്ക ആർട്ടിഫിഷ്യൽ പ്രിന്റഡ് ഷീറ്റ് ആണ്. വെനീറിനെ പോലെ യഥാർഥ തടിയല്ല. അതു കൊണ്ട് തടിയുടെ പരിമിതികളില്ലാതെ മനസ്സിൽ കാണുന്ന ഏതു ഫിനിഷും മൈക്കയിൽ നൽകാൻ പറ്റും. ചതുരശ്രയടിക്ക് 50 രൂപ മുതൽ ലഭിക്കും. പോളിഷ് ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ വെനീറിനെക്കാൾ ചെലവു കുറവുമാണ്. കാഴ്ചയ്ക്ക് ആഡംബരം തോന്നുന്നത് വെനീറിനാണ്. ഏതു നിറം വേണമെങ്കിലും മൈക്കയിൽ നൽകാം.

ഇതു കൂടാതെ, അക്രിലിക്, ഫൈബർ ബോർഡ്, ഡെക്കോലൈറ്റ്, ടൈൽ, ക്ലേ വെനീർ, പെയിന്റ്, ടെക്സ്ചർ, വോൾ പേപ്പർ, ലെതർ, വിനൈൽ, ഗ്ലാസ്, പോളിഷ് തുടങ്ങിയവയും പ്ലൈവുഡിൽ ഫിനിഷുകളുടെ അനന്തസാധ്യതകൾ തുറന്നിടുന്നു.

കടപ്പാട്:

ഷിന്റോ വർഗീസ്

കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ, കൊച്ചി

ഫോൺ: 98958 21633