Monday 13 May 2019 03:39 PM IST : By സ്വന്തം ലേഖകൻ

മച്ച് കിട്ടിയാൽ പൊളിച്ചു മച്ചാനേ...

ceiling

വീടുപണി അതിന്റെ മൂർദ്ധന്യത്തിൽ. മുകളിലെ നില വാർക്കണം... മുകളിൽ ഓടിടണം... ബജറ്റ് എപ്പോൾ എവിടെ പൊളിഞ്ഞുവെന്ന് ഒരു കണക്കുമില്ല. തലയ്ക്ക് ആകെപ്പാടെയൊരു പെരുപ്പ്! ആ ഇരുപ്പിലാണ് രഞ്ജിത്തിന് ഒരു ഫോൺകോൾ വന്നത്. അങ്ങേത്തലയ്ക്കൽ ആർക്കിടെക്ട് ലിസ. അടുത്തുള്ള ഒരു സ്കൂൾ പൊളിക്കുന്നു. അതിന്റെ മച്ചുണ്ട്. തടിയുടെ യഥാർഥ വിലയുമായി തട്ടിക്കുമ്പോൾ ലാഭം. എടുത്താലോ?

ceiling-2

കൂടുതലൊന്നും ചിന്തിച്ചില്ല, പുതിയ വീടിന്റെ മുകളിലെ നിലയ്ക്ക് ‘ഇതുമതി’ എന്ന് രഞ്ജിത്തും ഭാര്യ പാർവതിയും അങ്ങ് തീരുമാനിച്ചു. കൂര വാങ്ങി വീട്ടിൽ വന്ന് പരിശോധിച്ചപ്പോഴോ പത്തരമാറ്റ് തേക്ക്! അല്ലറ ചില്ലറ അറ്റകുറ്റപ്പണികൾക്കുശേഷം മച്ച് ചുവരിൽ കേറി. വീടിനുള്ളിലെ തണുപ്പും മച്ചിന്റെ പ്രൗഢിയുമൊക്കെ വിരുന്നുകാർ‌ വാഴ്ത്തുമ്പോൾ എല്ലാവർക്കും സന്തോഷം.

മച്ച് മാത്രമല്ല, ഗോവണിയായും ജനലായുമെല്ലാം പഴയ തടി കൊണ്ടുള്ളത് വാങ്ങിക്കൂട്ടി രഞ്ജിത്– പാർവതി ദമ്പതിമാർ. ഉയരം കുറവാണെന്ന കുറവു പറഞ്ഞ് ആരോ ഉപേക്ഷിച്ച ഉഗ്രൻ തടിവാതിലുകളാണ് ഇവരുടെ കോട്ടയം കുടമാളൂരുള്ള വീടിന്റെ ജനലുകൾ. ചരിച്ച് തിരിക്കാവുന്ന ഈ ജനലുകൾ ഇന്ന് വീടിന്റെ ഐഡന്റിറ്റികൂടിയാണ്.

ceiling-1