Wednesday 13 January 2021 04:44 PM IST : By സ്വന്തം ലേഖകൻ

ഇരിക്കുമ്പോൾ താഴ്ത്തു പോകുന്ന സോഫ പഴയ കഥ: വിപണി വാഴുന്ന ഇറ്റാലിയൻ മോഡൽ ഫർണിച്ചർ ഇതാ

italian1

ഇറ്റാലിയൻ മോഡൽ ഫർണിച്ചർ ആണ് ഇപ്പോൾ ഇന്റീരിയർ അഴകിന്റെ കരുത്ത്. മുഴുവനായും അപ്ഹോൾസ്റ്ററി ചെയ്യാതെ ഫ്രെയിം പുറത്തു കാണുന്ന രീതിയിലുള്ള സ്ലീക് ഫർണിച്ചറാണ് ഇവ. അപ്ഹോൾസ്റ്ററിയിൽ ജനപ്രിയം ഫാബ്രിക് ആണ്.

ലെതർ, റെക്സിൻ ഫർണിച്ചർ വാണിജ്യ സ്ഥാപനങ്ങളിലാണ് കൂടുതലും ഉപയോഗിക്കുന്നത്. പഴയതുപോലെ ഇരിക്കുമ്പോൾ താഴ്ന്നു പോകുന്ന സോഫയല്ല, കട്ടിയുള്ള അപ്ഹോൾസ്റ്ററിയോടാണ് ഇപ്പോൾ താൽപര്യം.

italian

സ്ലീക് ആയ, കനം കുറഞ്ഞ അരികുകളോടു കൂടിയ ഫർണിച്ചറാണ് വിപണി വാഴുന്നത്. അൽപം ആഡംബരം ആഗ്രഹിക്കുന്നവർ സൈഡ് ടേബിൾ, സെന്റർ ടേബിൾ, ഊണുമേശ എന്നിവയ്‌ക്കൊക്കെ ഇറ്റാലിയൻ മാർബിൾ ടോപ് ഉപയോഗിക്കുന്നു.

ഉപയോഗിക്കാനുള്ള സുഖവും പോറലുകൾ വീഴാനുള്ള സാധ്യത കുറവാണെന്നതും ഇവയെ കൂടുതൽ സ്വീകാര്യമാക്കുന്നു.ഫ്രെയിം, കാലുകൾ, അരികുകൾ എന്നിവിടങ്ങളിൽ മെറ്റൽ നൽകുന്നതും ട്രെൻഡ് ആണ്. അതിൽ തന്നെ ഗോൾഡൻ, ബ്രാസ്, കോപ്പർ ഫിനിഷുകളോടാണ് ആഭിമുഖ്യം.

അന്നും ഇന്നും എന്നും തീം ആണ് താരം. ഇന്റീരിയർ തീമിനനുസരിച്ചാണ് ഫർണിച്ചറും തിരഞ്ഞെടുക്കുന്നത്. ഫർണിച്ചർ അപ്ഹോൾസ്റ്ററിയിൽ പ്രിൻറഡ് ഫാബ്രിക്കാണ് ഇപ്പോൾ ട്രെൻഡ്. ഏതു തീമിനും യോജിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രിന്റഡ് ഫാബ്രിക് കൊണ്ടുള്ള സിംഗിൾ ചെയർ കന്റെംപ്രറി ശൈലിയിൽ വരെ ഉപയോഗിച്ചു വരുന്നു. ഇന്റീരിയറിന്റെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. 

കടപ്പാട്: കെ. എ. ഷറഫുദ്ദീൻ

ഷാർഡെസ് ഇന്റീരിയേഴ്സ്, കൊച്ചി

info@shardes.in

Tags:
  • Vanitha Veedu