Tuesday 22 September 2020 05:34 PM IST : By Sona Thampi

സാധാരണക്കാരന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്ത് ബജറ്റ് വേണം? ഉത്തരം എരുമപ്പെട്ടിയിലെ വിനോദിന്റെ വീട് പറയും...

sona1

വിനോദിന്റെ വീട് പണിതത് വിനോദ് തന്നെയാണ്. കാരണം കക്ഷി ഒരു ഡിസൈനർ കൂടിയാണ്. തൃശൂർ ജില്ലയിെല എരുമപ്പെട്ടിയിലാണ് വിനോദ് എട്ടേമുക്കാൽ സെന്റ് വാങ്ങിയത്. ലിവിങ്, ഡൈനിങ്, മൂന്ന് അറ്റാച്ഡ് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ എന്നിവയടങ്ങിയ 1530 ചതുരശ്രയടിയിലാണ് വിനോദിന്റെ സ്വപ്നം.

sona2

നിരപ്പായി വാർത്ത് ട്രസ്സിട്ടാണ് എലിവേഷന് ഭംഗി കൊടുത്തത്. കോൺക്രീറ്റ് സോളിഡ് ബ്ലോക്കിൽ പണിത വീടിന്റെ പുറംഭാഗം തേച്ചിട്ടില്ല. വെള്ള, ടെറാക്കോട്ട എമൽഷൻ പെയിന്റ് അടിച്ച് എലിവേഷന്റെ ഭംഗി കൂട്ടി. സിറ്റ്ഒൗട്ടിലെ ജിെഎ പില്ലറുകളുടെ താഴത്തെ അഞ്ച് അടി ഭാഗത്ത് കട്ടകെട്ടി അതിന് ടെക്സ്ചർ ഇഫക്ട് കൊടുത്തു. സിറ്റ്ഒൗട്ടിലും പോർച്ചിലും മുകൾഭാഗത്ത് ജിെഎ വർക് ചെയ്തതും കൂടിയായപ്പോൾ എലിവേഷൻ ആരും ശ്രദ്ധിക്കും. മുകളിലെ കിടപ്പുമുറിയിൽ പുറത്തേക്ക് കൊടുത്ത തേക്കിൻതടിയിലെ ‘കുത്തുകാൽ’ വർക്ക്, വിനോദിന് പരമ്പരാഗത ഡിസൈനോടുള്ള ഇഷ്ടത്തിന്റെ ഭാഗമാണ്. മുകളിലെ നിലയിൽ ഒരു ബെഡ്റൂം മാത്രമാണുള്ളത്.

sona3

പടിഞ്ഞാറ് ദർശനമായ വീട് വാസ്തുപ്രകാരമാണ് ഡിസൈൻ‍ ചെയ്തിരിക്കുന്നത്. അടുക്കള വടക്കുകിഴക്കു മൂലയിലാണ്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലും ഇപോക്സിയും കൊടുത്തു. സിറ്റ്ഒൗട്ടിൽ ടെറാകോട്ട ടൈൽ ആണുള്ളത്. ലിവിങ്ങിലെ എൽ ഷേപ്പ് സോഫയും ഡൈനിങ് ടേബിളും പണിയിപ്പിച്ചെടുത്തു.

sona4

ഡൈനിങ്ങിന് മുഴുനീളത്തിലുള്ള ആറ് അടി ജനലുകൾ ആയതിനാൽ അതിന് രണ്ട് കള്ളിയാക്കി കൊടുത്തു. കിച്ചൻ, ബെഡ്റൂം അലമാരകൾക്ക് പ്ലൈയും മൈക്കയും ഉപയോഗിച്ചു. ഒരു കൊച്ചു സ്വപ്നം ഏകദേശം 23 ലക്ഷത്തിലൊതുക്കിയതിന്റെ ചാരിതാർത്ഥ്യത്തിലും സന്തോഷത്തിലുമാണ് വിനോദും കുടുംബവും.

sona5

ഡിസൈൻ: വാസ്തു എൻജിനീയേഴ്സ് ആൻഡ് ഡിസൈനേഴ്സ്, കുന്ദംകുളം