Wednesday 19 February 2025 04:10 PM IST : By സ്വന്തം ലേഖകൻ

കിടിലൻ ആശയത്തിന് കയ്യടി നേടി വി.പി. രഹന; വനിത വീട്– ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഡിസൈൻ ചലഞ്ച് പുരസ്കാരം നൽകി

Rahna

വനിത വീട് മാസികയും ജോൺസൺ ഡിസൈനേഴ്സ് ചോയ്സും സംയുക്തമായി നടത്തിയ ഡിസൈൻ ചലഞ്ചിൽ കോഴിക്കോട് സീറോ സ്റ്റുഡിയോയിലെ ആർക്കിടെക്ട് വി.പി. രഹന (Zero studio, Kozhicode) വിജയിയായി. ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഉൽപന്നങ്ങൾ ഉപയോഗിച്ച്, മലയാളി ആർക്കിടെക്ടുമാർ തയാറാക്കിയ ത്രീഡി ഡിസൈനുകളിൽ നിന്നാണ് മികച്ച ഡിസൈൻ കണ്ടെത്തിയത്. വനിത വീട് മാസികയും ജോൺസൺ ഡിസൈനേഴ്സ് ചോയ്സും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.

വനിത വീട് ആർക്കിടെക്ചർ അവാർഡ്സ് 2025 പുരസാകാരവേദിയിൽ വച്ച് പി. വി. രഹന ട്രോഫി ഏറ്റുവാങ്ങി. ആർക്കിടെക്ട് കൊച്ചുതൊമ്മൻ മാത്യു, ഡിസൈനർ റെബി മാത്യു, ജോൺസൺ പ്രിസം ജോൺസൺ ലിമിറ്റഡ് അഡ്വൈസർ പി.കെ. ശശിധരൻ, ജോൺസൺ പ്രതിനിധികളായ സോണൽ, അനുരാധ എന്നിവരായിരുന്നു ജൂറി.