Monday 24 August 2020 04:16 PM IST

ഈ റൈസ് ഡ്രെയിനർ ഉണ്ടെങ്കിൽ ചോറു വാർക്കാൻ എന്തെളുപ്പം; കൈ പൊള്ളുമെന്ന പേടി വേണ്ട.

Sunitha Nair

Sr. Subeditor, Vanitha veedu

veedu

അരി വാർക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നു മാത്രമല്ല, ചോറു വാർക്കുമ്പോൾ കൈയും ദേഹവും പൊള്ളുന്നത് വീട്ടമ്മമാരുടെയിടയിൽ സ്ഥിരം സംഭവവുമാണ്. ഇതിനെല്ലാം പരിഹാരമായാണ് പുതിയ റൈസ് ഡ്രെയിനർ എത്തിയിരിക്കുന്നത്.

മലപ്പുറത്തെ എൻ.ടി. ജോസഫ് ആണ് ഈ റൈസ് ഡ്രെയിനറിന്റെ നിർമാതാവ്. ഭാര്യ ലിസി ചോറു വാർക്കുമ്പോഴുള്ള ബുദ്ധിമുട്ട് കാണുമ്പോഴെല്ലാം അതിനൊരു പരിഹാരം കണ്ടെത്തണം എന്നായിരുന്നു ജോസഫിന്റെ മനസ്സിൽ. അങ്ങനെ അതിനായുള്ള ശ്രമമായി. പല തവണ പല മോഡലുകൾ നിർമിച്ച് അവയുടെ കുറവുകൾ നികത്തിയാണ് ഒന്നര വർഷം മുൻപ് ഈ മോഡലിൽ എത്തിയത്. ഇലക്ട്രീഷ്യൻ ആയ ജോസഫിന് ടെക്നിക്കൽ കാര്യങ്ങളോടുള്ള താൽപര്യവും റൈസ് ഡ്രെയിനർ നിർമാണത്തിന് സഹായകമായി.

ചോറ് വാർക്കുന്നതിന് തുണി, തവി, അരിപ്പ, പലക എന്നിവയൊക്കെയാണ് പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നത്. ഇവയ്ക്കെല്ലാം അപകട സാധ്യതകളുണ്ട്. എന്നാൽ ഇവയുടെയൊന്നും സഹായമില്ലാതെ അപകടരഹിതമായി ചോറ് വാർക്കാവുന്ന സാങ്കേതിക വിദ്യയാണ് ഈ റൈസ് ഡ്രെയിനറിലുള്ളത്. ഇത് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും. സ്റ്റീലിൽ നിർമിച്ചിരിക്കുന്നതിനാൽ ഹൈജീനിക് ആണ്. ഏതു വലുപ്പത്തിലുമുള്ള പാത്രങ്ങളിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.

റൈസ് ഡ്രെയിനർ പാത്രത്തിൽ ഘടിപ്പിച്ച് ഇരുവശങ്ങളിലുമുള്ള നോബ് തിരിച്ചാൽ മതി; ഉറച്ചിരുന്നു കൊള്ളും. ഡ്രെയിനറിൽ പിടിച്ചുയർത്തി സുഖമായി വാർക്കാൻ സാധിക്കും. സിങ്കിലേക്കോ പാത്രത്തിലേക്കോ എവിടേക്കു വേണമെങ്കിലും വാർക്കാം.
കൺസോവ റൈസ് ഡ്രെയിനർ കടകളിൽ വാങ്ങാൻ കിട്ടില്ല. ആവശ്യമുള്ളവർ  7907561859 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി; സാധനം വീട്ടിലെത്തും. കൊറിയർ ചാർജ് ഉൾപ്പെടെ 690 രൂപയാണ് വില. ആമസോണിൽ 899 രൂപയ്ക്കും ലഭിക്കും.