നിലത്ത് വിരിക്കാനുള്ള ടൈൽ മുതൽ മേൽക്കൂര മേയാനുള്ള ഷിംഗിൾസ് വരെ. കിടപ്പുമുറിയിലെ വാഡ്രോബ് മുതൽ മോഡുലാർ കിച്ചൻ വരെ. വീടൊരുക്കാൻ വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കുന്ന വീട് പ്രദർശനത്തിന് ശനിയാഴ്ച തുടക്കമാകും. തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം.
പുതിയ വീട് നിർമിക്കാനും പുതുക്കിപ്പണിയാനും ഉപകരിക്കുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. മലയാളികളുടെ പ്രിയപ്പെട്ട ആർക്കിടെക്ചർ ഡിസൈൻ മാസികയായ വനിത വീട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.
സാനിറ്ററിവെയർ, ഫ്ലോറിങ് റൂഫിങ് മെറ്റീരിയൽ, മോഡുലാർ കിച്ചൻ അക്സസറീസ്, ഫർണിച്ചർ, ഹോം ഓട്ടമേഷൻ തുടങ്ങിയവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.
ടൈൽ, സാനിറ്ററിവെയർ എന്നിവയിലെ ഏറ്റവും മികച്ചതും മനംമയക്കുന്നതുമായ മോഡലുകളുമായാണ് മുഖ്യപ്രായോജകരായ സെറ പ്രദർശനത്തിനെത്തുന്നത്. മാറിയ കാലത്തിന് അനുസൃതമായ രീതിയിൽ ചിട്ടപ്പെടുത്തി വീടുപണി എളുപ്പത്തിലാക്കാനുള്ള സേവനങ്ങൾ ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഡിസൈനിലുള്ള മോഡുലാർ കിച്ചന്റെ വിസ്മയലോകമാണ് പ്രദർശനത്തിലുള്ളത്. അറ്റ്ലസ്, ബ്രിക്ക്ട്രീ, ഇൻസൈഡ്, ഗോദ്റെജ് ഇന്റീരിയോ എന്നിവയുടെ സ്റ്റാളുകളിൽ ഏറ്റവും പുതിയ മോഡൽ അടുക്കളകൾ കണ്ടറിയാം. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ സെമിനാറുകളുമുണ്ട്. ആർക്കിടെക്ട് ജോർജ് ചിറ്റൂർ, സിന്ധുകുമാർ, ആശംസ് രവി, ഷാജി വേമ്പനാടൻ, ലാൻഡ്സ്കേപ് ഡിസൈനർ കെ.എസ്. കൃഷ്ണകുമാർ എന്നിവർ ക്ലാസ് നയിക്കും.
നവംബർ ഒന്ന് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.