വാട്ടർപ്രൂഫിങ് ആൻഡ് ഇൻസുലേഷൻ രംഗത്ത് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റോടു കൂടി നടത്തുന്ന കേരളത്തിലെ ആദ്യ കോഴ്സിന് തുടക്കം കുറിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൺസ്ട്രക്‌ഷൻ ഇൻഡസ്ട്രി ഡവലപ്മെന്റ് കൗൺസിലുമായി (CIDC) ചേർന്നു നടത്തുന്ന ഈ കോഴ്സ് അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫിസാറ്റ്) ക്യാംപസിലാണ് നടക്കുന്നത്. സുധീഷ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർപ്രൂഫിങ് ആൻഡ് ഇൻസുലേഷന്റെ (SIWIN) നേതൃത്വത്തിലാണ് കോഴ്സ് നടത്തപ്പെടുന്നത്.
ഈ മാസം പതിമൂന്നിന്, തിങ്കളാഴ്ച രാവിലെ പത്തിന് ഫിസാറ്റ് ക്യാംപസ്സിൽ വച്ചാണ് കോഴ്സ് ആരംഭം കുറിക്കുന്നത്.
ലുലു ഗ്രൂപ്പ് പ്രോജക്ട്സ് ഡയറക്ടർ എൻജിനീയർ ബാബു വർഗീസ്, അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ ശ്രീ. സുനിൽകുമാർ, മേനോൻ ഡിസൈൻസ് പ്രിൻസിപ്പൽ കൺസൽറ്റന്റ് എൻജിനീയർ രാമചന്ദ്രൻ മേനോൻ, കുന്നേൽ എൻജിനീയേഴ്സ് ആൻഡ് കൺസ്ട്രക്‌ഷൻ വിപിയും കുസാറ്റ് ക്യാംപസ്സിലെ ഗെസ്റ്റ് ലക്ചററുമായ എസ്ആർസി നായർ,
CIDC ഡയറക്ടർ ജനറൽ ഡോ. പ്രിയരഞ്ചൻ സ്വരൂപ് (ഓൺലൈൻ ആയി) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.