തേക്കും പുഴയോരക്കാടും ചേരുന്ന അനുഭവമാണ് നിലമ്പൂരിനു സമീപം ചാലിയാർപുഴയുടെ പോഷകനദിയായ കരിമ്പുഴയിലെ നെടുങ്കയം. ആ പേരിൽ തന്നെയുണ്ട് ഭീതിയുടെ ‘നെടും കയം’. ബ്രിട്ടിഷുകാർ തേക്കും മറ്റു തടികളും കടത്താൻ നിർമിച്ച രണ്ട് ഇരുമ്പു ഗർഡർ പാലങ്ങളാണ് പുഴയ്ക്കു

"/> ജാഗ്രത പോരാ; ഭയം വേണം: നെടുംകയമാണ്, പണ്ട് തടി കടത്തിയിരുന്ന പുഴയാണ് തേക്കും പുഴയോരക്കാടും ചേരുന്ന അനുഭവമാണ് നിലമ്പൂരിനു സമീപം ചാലിയാർപുഴയുടെ പോഷകനദിയായ കരിമ്പുഴയിലെ നെടുങ്കയം. ആ പേരിൽ തന്നെയുണ്ട് ഭീതിയുടെ ‘നെടും കയം’. ബ്രിട്ടിഷുകാർ തേക്കും മറ്റു തടികളും കടത്താൻ നിർമിച്ച രണ്ട് ഇരുമ്പു ഗർഡർ പാലങ്ങളാണ് പുഴയ്ക്കു

" itemprop="description"/> തേക്കും പുഴയോരക്കാടും ചേരുന്ന അനുഭവമാണ് നിലമ്പൂരിനു സമീപം ചാലിയാർപുഴയുടെ പോഷകനദിയായ കരിമ്പുഴയിലെ നെടുങ്കയം. ആ പേരിൽ തന്നെയുണ്ട് ഭീതിയുടെ ‘നെടും കയം’. ബ്രിട്ടിഷുകാർ തേക്കും മറ്റു തടികളും കടത്താൻ നിർമിച്ച രണ്ട് ഇരുമ്പു ഗർഡർ പാലങ്ങളാണ് പുഴയ്ക്കു

"/> തേക്കും പുഴയോരക്കാടും ചേരുന്ന അനുഭവമാണ് നിലമ്പൂരിനു സമീപം ചാലിയാർപുഴയുടെ പോഷകനദിയായ കരിമ്പുഴയിലെ നെടുങ്കയം. ആ പേരിൽ തന്നെയുണ്ട് ഭീതിയുടെ ‘നെടും കയം’. ബ്രിട്ടിഷുകാർ തേക്കും മറ്റു തടികളും കടത്താൻ നിർമിച്ച രണ്ട് ഇരുമ്പു ഗർഡർ പാലങ്ങളാണ് പുഴയ്ക്കു

"/>
Saturday 08 October 2022 03:47 PM IST

ജാഗ്രത പോരാ; ഭയം വേണം: നെടുംകയമാണ്, പണ്ട് തടി കടത്തിയിരുന്ന പുഴയാണ്

Baiju Govind

Sub Editor Manorama Traveller

1 kayam

തേക്കും പുഴയോരക്കാടും ചേരുന്ന അനുഭവമാണ് നിലമ്പൂരിനു സമീപം ചാലിയാർപുഴയുടെ പോഷകനദിയായ കരിമ്പുഴയിലെ നെടുങ്കയം. ആ പേരിൽ തന്നെയുണ്ട് ഭീതിയുടെ ‘നെടും കയം’. ബ്രിട്ടിഷുകാർ തേക്കും മറ്റു തടികളും കടത്താൻ നിർമിച്ച രണ്ട് ഇരുമ്പു ഗർഡർ പാലങ്ങളാണ് പുഴയ്ക്കു കുറുകെ. അതിനുതാഴെ മാദകസൗന്ദര്യത്തോടെ കരിമ്പുഴ. ‘പുഴ മാടിവിളിക്കുന്നതുകണ്ട് ഇറങ്ങാൻ നോക്കണ്ട മക്കളേ, സായിപ്പിനെ മരണത്തിലേക്കു വലിച്ചിട്ട കയമാണത്’ എന്ന് അവിടെയെത്തുമ്പോഴേ നാട്ടുകാർ മുന്നറിയിപ്പു നൽകും.

ആദ്യപാലം കഴിഞ്ഞാൽ ടിക്കറ്റ് കൗണ്ടർ. പകൽ പോലും ഇരുട്ടുനൽകുന്ന വൻമരങ്ങളാണ് ചുറ്റിനും. വൈകിട്ട് നാലു മണി വരെയേ പ്രവേശനാനുമതിയുള്ളൂ. വാഹനം പിന്നെ ഓടുന്നത് തേക്കുതോട്ടത്തിലൂടെ. ആനകളുടെ സ്ഥിരം താവളമാണത്. വലതുവശത്ത് പുൽമേടു കളുണ്ട്. രണ്ടാം പാലത്തിനു മുൻ പ് കാർ പാർക്ക് ചെയ്യാം. പിന്നെ സായിപ്പിന്റെ ശവകുടീരം വരെ നടക്കണം.

ഇ.എസ് ഡോസൺ എന്ന ബ്രിട്ടിഷുകാരൻ അന്നത്തെ ഫോറസ്റ്റ് എൻജിനീയർ ആയിരുന്നു. അദ്ദേഹ ത്തിന്റെ മേൽനോട്ടത്തിലാണ് അവിടെയുള്ള നിർമിതികൾ ഉയർന്നത്. ഏറെ ഇഷ്ടമായിരുന്ന കരിമ്പുഴ തന്നെ ഒടുവിൽ സായിപ്പിന്റെ ജീവനെടുത്തു. തേക്കുതോട്ടങ്ങൾക്കിടയിൽ റോഡിനോടു ചേർന്നാണ് അദ്ദേഹത്തിന്റെ കല്ലറ. ഒരു തേക്കുകാടിനുള്ളിലാണ് ആ സ്മാരകം.

2 kayam

പാലത്തിന്റെ വലതുവശത്താണ് കയം. ഇറങ്ങുമ്പോൾ ആഴം തോന്നില്ല. കാരണം, അത്ര ശുദ്ധവും തെളിമയാർന്നതുമായ വെള്ളമാണ്. സഹ്യന്റെ മടിത്തട്ടിൽനിന്ന് മനുഷ്യ ഇടപെടലുകളില്ലാതെ എത്തുന്ന പുഴ അങ്ങനെ ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ. നീലക്കയത്തിനക്കരെ സായിപ്പിന്റെ ബംഗ്ലാവ്. കയത്തിനുമുകളിലേക്ക് വീതി കുറഞ്ഞ പുഴ. ഇരുവശത്തും ചെറുമരക്കാടുകൾ. പുഴയോരനടത്തമാണ് നെടുങ്കയത്തെ വ്യത്യസ്തമാക്കുന്നത്.

നിലമ്പൂരിൽനിന്ന് കരുളായി വഴി 14 കിലോമീറ്റർ ദൂരമുണ്ട് നെടുങ്കയത്തേക്ക്. കരിമ്പുഴയോരത്തു താമസിക്കാൻ കെടിഡിസി ടാമറിൻഡ് ഹോട്ടലുണ്ട്. ഫോൺ–04931232000.

നിലമ്പൂരിലെ മറ്റൊരു ആകർഷണമാണ് കൽക്കുണ്ട്–കരുവാരക്കുണ്ട്. ഒരു മലയോര അങ്ങാടിയാണവിടം. അവിടെനിന്ന് കൽക്കുണ്ട് വെള്ളച്ചാട്ടം കാണാൻ പോകാം. ഒരു വശം തുറന്ന കിണർ പോലെയാണ് ഈ ചെറുവെള്ളച്ചാട്ടം.

നിലമ്പൂരിനെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തിൽനിന്നുള്ള കാഴ്ച അവിസ്മരണീയമാണ്. വഴിയിൽ പലപ്പോഴും ആനകളെ കാണാം. ഊട്ടിയിലേക്കും വയനാട്ടിലേക്കുമുള്ള വഴിയാണ് നാടുകാണി ചുരം.

നിലമ്പൂർ എന്നത് ഒരു പട്ടണത്തിന്റെ മാത്രം പേരല്ല, മറിച്ച് നീലഗിരിയുടെ ഇപ്പുറത്തെ ജനമേഖലയുടേതാണ്. അതുകൊണ്ടുതന്നെ കാഴ്ചകൾ അത്ര പെട്ടെന്നൊന്നും കണ്ടുതീരില്ല. ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ തന്നെ രണ്ടുദിവസംകൊണ്ട് പെട്ടെന്നു പോയിവരാം. അത്രമാത്രം.

നിലമ്പൂരിന്റെ ഇരട്ട അങ്ങാടിയാണ് ചന്തക്കുന്ന്. അവിടെനിന്ന് ഇ ടത്തോട്ട് പത്തു മിനിറ്റ് നടന്നാൽ ബംഗ്ലാവുകുന്നിലേക്കെത്താം. നാടിനു നടുവിലെ കാടാണ് ബംഗ്ലാവുകുന്ന്. ആകാശത്തിന്റെ തൂണുകൾപോലെ മഹാഗണികൾ കാവൽനിൽക്കുന്ന ടാറിട്ട ചെറുവഴി. ചെങ്കൽ–കരിങ്കൽപാറക്കൂട്ടങ്ങൾക്കുമേൽ വീണുകിടക്കുന്ന ചെറുപൂക്കൾ. ഭീതിയില്ലാതെ കാടിന്റെ അനുഭവം നടന്നനുഭവിക്കാനും സല്ലപിച്ചിരിക്കാനും ബംഗ്ലാവുകുന്ന് ‘ബെസ്റ്റാ’ണ്.

കയറ്റം കയറിച്ചെല്ലുമ്പോൾ തലയെടുപ്പോടെ ഡിഎഫ്ഒ ബംഗ്ലാവ് വരവേൽക്കും. കാടാണ് നിലമ്പൂരിന്റെ സ്വത്ത്. ആ കാടിന്റെ നിയന്ത്രണം മുൻപ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറുടെ ഈ കെട്ടിടത്തിൽനിന്നായിരുന്നു. അതിനും മുൻപ് ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് സൈന്യത്തിന്റെ നിരീക്ഷണഗോപുരമായിരുന്നു ഇവിടം. ചുറ്റിയൊഴുകുന്ന ചാലിയാറിന്റെ മേൽക്കാഴ്ച കണ്ട് തൊട്ടടുത്തുള്ള ഡോർമിറ്ററിയിൽ താമസിക്കാം. നഗരത്തിനു നടുക്ക്136 ഏക്കർ വിസ്തൃതിയിലാണ് ഈ കാടുള്ളത്. വൻമരത്തലപ്പിന്റെ ഉയരത്തിൽ നടക്കാൻ തെൻമലയിലെ കനോപ്പി വാക്കിങ് മാതൃകയിലൊരു നടപ്പാതയും ഇവിടെയുണ്ട്.

തേക്ക് മ്യൂസിയത്തിലേക്ക്

ലോകത്തിലെ ആദ്യ തേക്കുതോട്ടം നിലമ്പൂരിലെ കൊനോളിസ് പ്ലോട്ടിലേതാണ്. മലബാർ ഗവർണറായിരുന്ന കൊനോളി സായിപ്പിന്റെസ്മരണാർഥമാണ് ഈ തോട്ടത്തിന് പേരു നൽകിയത്. കാഞ്ഞിരപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന ഇവിടെ മുൻപ് തൂക്കുപാലമുണ്ടായിരുന്നു. അത് പ്രളയം തകർത്തെറിഞ്ഞു. ഇപ്പോൾ കൊനോളീസ് പ്ലോട്ടിൽ സന്ദർശനാനുമതിയില്ല.

3 kayam

നിലമ്പൂരിലേക്ക് ടൂറടിക്കുന്നവർ പോകുന്ന ആദ്യയിടമാണു തേക്ക് മ്യൂസിയം. ലോകത്തെ ആദ്യ തേക്ക്മ്യൂസിയം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KFRI) കീഴിൽ 1995 ൽ സ്ഥാപിക്കപ്പെട്ടു. അക്ബർ ചക്രവർത്തിയുടെ സമകാലീനനായ തേക്ക്തടിയുടെ പരിച്ഛേദം കൗതുകകരമാണ്. മ്യൂസിയത്തിനു പിന്നിൽ മനോഹരമായ പൂന്തോട്ടമുണ്ട്. ജലസസ്യശേഖരത്തിൽ ആനത്താമര ശ്രദ്ധയാകർഷിക്കും. വെളളത്തിനുമുകളിൽ വിരിഞ്ഞുനിൽക്കുന്ന വലിയ ഇലകൾക്കുമേൽ സഞ്ചാരികൾ കല്ലുകൾ എടുത്തുവയ്ക്കുമത്രേ, ബലം പരീക്ഷിക്കാൻ. അത്യപൂർവമായ തെക്കേ അമേരിക്കൻ സസ്യമാണിത്. അതുകൊണ്ടുതന്നെ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം. പക്ഷേ, ആരോടു പറയാൻ?

മുളന്തോട്ടത്തിലൂടെ നടന്നാൽ 2000 വർഷം മുൻപ് മൃതശരീരം മറവു ചെയ്തിരുന്ന ഇടം കാണാം. നടുവിൽ കരിങ്കല്ല്. ചുറ്റിനും ചെങ്കല്ലുകൾ കൊണ്ടൊരു വൃത്തം. അങ്ങനെയുള്ള രണ്ടു മൃതിയറകൾ അവിടെയുണ്ട്. മറയൂരിലെ മുനിയറകൾ പൊലൊരു പൈതൃകസ്വത്ത്. പിന്നെയും കാഴ്ചകളേറെ. നൂൽമഴ കൊണ്ടു നനയ്ക്കപ്പെടുന്ന ഓർക്കിഡ് ശേഖരം, മ്യൂസിയ പരിസരത്തുനിന്നുള്ള പദാർഥങ്ങൾകൊണ്ടു നിർമിച്ച റെഡ് ഇന്ത്യൻ രൂപം, നിരീക്ഷണഗോപുരം, ഇണക്കുരുവികൾക്കു തണലേകാൻ ഇലച്ചാർത്തുകളുടെ കമാനങ്ങൾ, അത്യപൂർവ പുഷ്പശേഖരം, ഇഴപിരിയാ പുല്ലാനിവള്ളികൾ നിറഞ്ഞ പാർക്ക്, ഗാംഭീര്യത്തോടെ വളരുന്ന ആനമുളകൾ. മുളന്തണ്ടുകളിൽ കല്ലുകൊണ്ടു കോറിവരയ്ക്കുന്ന പുതിയ കാലത്തെ ‘ശിലായുഗമനുഷ്യ’രെയും അവിടെ കാണാം!

കുടുംബവുമൊത്ത് ഒരു ദിവസം കണ്ടുതീർക്കാനുണ്ട് തേക്ക്മ്യൂസിയം.