ADVERTISEMENT

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വ്ലോഗർ ജിന്‍ഷ ബഷീര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മുന്‍ സൈനികനായ തന്റെ പിതാവിനെ കുറിച്ചാണ് ജിന്‍ഷ പങ്കുവച്ചിരിക്കുന്നത്. വിരമിച്ച പട്ടാളക്കാരെ വിളിക്കുമെങ്കിൽ ഇന്ത്യക്ക് വേണ്ടി മരിക്കാന്‍ തയാറാണെന്നും, ഇന്ത്യൻ പട്ടാളം പാക്കിസ്ഥാന് തിരിച്ചടി കൊടുത്തപ്പോള്‍ ഉപ്പയുടെ കണ്ണിൽ ആ പഴയ സൈനികന്റെ തിളക്കം കണ്ടുവെന്നും ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു.

ജിന്‍ഷ ബഷീര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

ADVERTISEMENT

ഇത് എന്റെ ഉപ്പ. 17 വർഷം ഇന്ത്യൻ പട്ടാളത്തിൽ സേവനം ചെയ്ത സൈനികൻ. പഹൽഗാമിൽ ഉണ്ടായ സംഭവത്തിന് ശേഷം ഉപ്പ തറപ്പിച്ച് പറയുന്നുണ്ടായിരുന്നു ഇതിന്‌ ഒരു തിരിച്ചടി ഉറപ്പായും പാക്കിസ്ഥാന് കൊടുക്കും എന്ന്. വിരമിച്ച പട്ടാളക്കാരെ വിളിക്കുമെങ്കിൽ തീർച്ചയായും ഇന്ത്യക്ക് വേണ്ടി മരിക്കാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഓരോ ഇന്ത്യൻ സൈനികന്റെയും മനസ്സിൽ ഉണ്ടാകുന്ന വികാരം.

ഇന്നലെ രാത്രി ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ പട്ടാളം എന്തായാലും ഒരു തിരിച്ചടി ഉറപ്പായും കൊടുക്കും എന്ന് പറഞ്ഞിരുന്നു. ഇന്ന് രാവിലെ സന്തോഷ വാർത്ത ഞാൻ ആദ്യമായി ഉപ്പയോട് പറഞ്ഞപ്പോൾ ഉപ്പയുടെ കണ്ണിൽ ആ പഴയ സൈനികന്റെ തിളക്കം കണ്ടു. അപ്പോൾ ആവേശത്തോടെ എന്നോട് പറഞ്ഞത് ഇന്ത്യൻ ആർമി ശക്തമാണ് തിരിച്ചടിക്കും എന്ന് പറഞ്ഞാൽ തിരിച്ചടിച്ചിരിക്കും. ഒരു മുൻ സൈനികന്റെ മകളെന്ന നിലവിൽ എനിക്കും അഭിമാനം. ജയ്‌ഹിന്ദ്..

ADVERTISEMENT
ADVERTISEMENT
ADVERTISEMENT