Thursday 01 November 2018 05:59 PM IST : By സ്വന്തം ലേഖകൻ

ഇത് കാക്കയാണോ പൂച്ചയാണോ? സോഷ്യൽ മീഡിയയെ കുഴക്കിയ ആ ചിത്രത്തിനു പുറകിലെ യാഥാർഥ്യം

crow-or-cat

കണ്ണുകളെ കുഴപ്പിക്കുന്ന ധാരാളം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒന്ന് കഴിഞ്ഞ ദിവസം ചർച്ചയായി. കാക്കയാണോ പൂച്ചയാണോ എന്നറിയാൻ കഴിയാത്ത വിചിത്രമായ ഒരു ചിത്രം. ‘ക്രൂ’വിന്റെ റിസർച്ച് ഡയറക്ടറായ റോബർട്ട് മാഗ്യൂർ, മാധ്യമപ്രവർത്തകയും ട്രാൻസ്ലേറ്ററും എഴുത്തുകാരിയുമായ ഫെർനാൻഡോ ലിസാർഡോ തുടങ്ങി നിരവധി പ്രശസ്തരാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

ചിത്രത്തിലുള്ളത് കാക്കയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറ്റു ചിലർ തീർത്തു പറഞ്ഞത് ഇത് പൂച്ചയാണെന്നാണ്. പക്ഷെ, ചിത്രം കണ്ടാൽ കാക്കയാണെന്ന് തോന്നുമെങ്കിലും ഇത് യഥാർത്ഥത്തിൽ ഒരു പൂച്ചയുടെ ചിത്രമാണ്. പൂച്ച തല തിരിച്ച് ക്യാമറയിലേക്ക് നോക്കുമ്പോഴാണ് ക്ലിക് ചെയ്തിരിക്കുന്നത്. കണ്ണുകൾ ശ്രദ്ധിച്ചാൽ അത് കാക്കയുടേതല്ലെന്ന് ഉറപ്പിക്കാം.

അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു, സ്കൂളിൽ കയറി കുട്ടിയുടെ സ്വർണ്ണ കമ്മൽ ഊരി വാങ്ങി അജ്ഞാത സ്ത്രീ!

കല്യാണം ഏറെക്കുറേ സെറ്റായി! ബിനോയുടെ ‘വൈറൽ’ വിവാഹ പരസ്യത്തിന് സിനിമയിൽ ചാൻസ് മുതൽ തെറിവിളി വരെ

ഇത് കാക്കയാണോ പൂച്ചയാണോ? സോഷ്യൽ മീഡിയയെ കുഴക്കിയ ആ ചിത്രത്തിനു പുറകിലെ യാഥാർഥ്യം