Thursday 22 July 2021 03:58 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ സ്വപ്നം കണ്ടതു പോലെയുള്ള ഭവനങ്ങള്‍: ട്രെന്‍ഡി ലൈഫ്സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രെസന്റ് ഒരുക്കുന്ന വിസ്മയങ്ങൾ

ad

സ്വപ്നഭവനം!

ഒരായുസിലെ, വിരലിലെണ്ണാവുന്ന വലിയ സ്വപ്നങ്ങളിലൊന്നാണത്. കുന്നോളം ആശകള്‍ കൂട്ടി വച്ച് നാം നെയ്തെടുക്കുന്ന ഭവനം... അതെ, നിങ്ങള്‍ സ്വപ്നം കണ്ടതു പോലെയുള്ള ഭവനങ്ങള്‍ തന്നെയാണ് ക്രെസന്റ് ബില്‍ഡേര്‍സിന്റെ അപ്പാര്‍ട്ട്മെന്റുകളായ പുതിയങ്ങാടിയിലെ ക്രെസന്റ് ലാവന്‍ഡറും നഗരജീവിതത്തിന്റെ സമസ്തനന്മകളും സമ്മേളിക്കുന്ന റെസിഡന്‍ഷ്യല്‍ ലൊക്കേഷനായ പൊറ്റമ്മലിലെ ട്രൈറ്റന്‍ ക്രെസന്റും.

ഗ്രാമീണഭംഗി നിറഞ്ഞ പശ്ചാത്തലത്തിലാണെങ്കിലും നാഗരിക ജീവിതത്തിന്റെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളാണ് രണ്ടും. വെല്‍ കണക്റ്റഡ് ഡെസ്റ്റിനേഷന്‍സ് എന്നു മാത്രമല്ല, ഷോപ്പിങ്, ഹെല്‍ത്ത്, എഡ്യുക്കേഷന്‍ സെന്ററുകളിലേക്കുള്ള ദൂരം ഇവിടെ നിന്ന് അധികമില്ല. ബസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും അടുത്തുണ്ട്. എയര്‍പോര്‍ട്ടിലേക്കാണെങ്കില്‍ അധിക ദൂരമില്ല. നഗരത്തിലെ തിരക്കില്‍ നിന്നു വിട്ടു മാറി, എന്നാല്‍ നഗരത്തില്‍ നിന്നു ഏറെ അകലെയല്ലാതെ ജീവിക്കുവാന്‍ ഏറ്റവും സൗകര്യപ്രദമായ ലൊക്കേഷന്‍ തന്നെയാണ് ഈ സ്വപ്നഭവനങ്ങളുടെ മുഖ്യ ആകര്‍ഷണം.

ലോകോത്തര നിലവാരമുള്ള ജീവിതശൈലിക്കനുയോജ്യമായ ഡിസൈനും ലേ ഔട്ടുമാണ് ട്രൈറ്റന്‍ ക്രെസന്റിന്റെ സുപ്രധാന സവിശേഷതകളിലൊന്ന്. ലോക നിലവാരമുള്ള ലൈഫ്സ്റ്റൈലിന് മാറ്റുകൂട്ടുന്ന വിധത്തില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളും സുഖസൗകര്യങ്ങളും ട്രൈറ്റന്‍ ക്രെസന്റിലൊരുക്കിയിട്ടുണ്ട്. കൃത്യതയാര്‍ന്ന പ്ലാനിങ്, മികവാര്‍ന്ന ആര്‍ക്കിടെക്ചര്‍, ടോപ് ക്ലാസ് ഫിറ്റിങ്സ് ഇവയെല്ലാം ക്രെസന്റ് ട്രൈറ്റനെ വേറിട്ടതാക്കുന്നു.

ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂള്‍, ഹോം തിയറ്റര്‍, ട്യൂഷന്‍ സെന്റര്‍, ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിം ഏരിയ, സ്പാ, ഔട്ട്ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, മീറ്റിങ് റൂം, വിശാലമായ ലോബി, ബാക്കപ്പ് പവര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

22 നിലകളിലായി 97 അപ്പാര്‍ട്ട്മെന്റുകള്‍ പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ട്രൈറ്റന്‍ ക്രെസന്റിലുണ്ട്. ഓരോരുത്തരുടെയും അഭിരുചിക്കും താല്പര്യങ്ങള്‍ക്കും ബഡ്ജറ്റിനുമനുസരിച്ച് തിരഞ്ഞെടുക്കാന്‍ 2, 3 & 4 ബി.എച്ച്.കെ അപ്പാര്‍ട്ട്മെന്റുകളാണ് ട്രൈറ്റന്‍ ക്രെസന്റിലുള്ളത്.

മനോഹരമായ ഡിസൈനും സ്പേസ് പ്ലാനിങ്ങുമാണ് ലാവന്‍ഡറിനെ സ്വപ്നഭവനമാക്കി മാറ്റുന്ന സവിശേഷത. വിശാലമായ മുറികള്‍. മോഡേണ്‍ ജീവിതശൈലിക്കിണങ്ങിയ സെറ്റിങ്സ്, ആധുനിക സുഖസൗകര്യങ്ങള്‍, മനം കവരുന്ന ഡിസൈന്‍, ടോപ്ക്ലാസ് ഫിറ്റിങ്സ്... ലാവന്‍ഡറിനെ സ്വപ്നതുല്യമാക്കാന്‍ മറ്റെന്തു വേണം... 16 നിലകളിലായി പണി പൂര്‍ത്തിയായി താമസത്തിനു സജ്ജമായ 62 സുന്ദര ഭവനങ്ങള്‍. നിര്‍മ്മാണ ചാതുരിയുടെ മകുടോദാഹരണമായ ലാവന്‍ഡറില്‍ നിങ്ങളുടെ സ്വപ്നത്തിനിണങ്ങിയ ഭവനങ്ങള്‍ തിരഞ്ഞെടുക്കാം. ഏതാനും റെഡി ടു മൂവ് ഇന്‍ 3 ബി.എച്.കെ അപ്പാര്‍ട്ട്മെന്റുകള്‍ മാത്രമാണ് നിലവില്‍ ക്രെസന്റ് ലാവന്‍ഡറില്‍ ലഭ്യമായിട്ടുള്ളത്.

സ്വിമ്മിങ് പൂള്‍, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ഫിറ്റ്നസ് സെന്റര്‍, ഗെയിംസ് റൂം, ലാന്‍ഡ്സ്കേപ്ഡ് ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മീറ്റിങ് റൂം, ബാകപ്പ് ജനറേറ്റര്‍, പാസഞ്ചര്‍, സര്‍വീസ് ലിഫ്റ്റുകള്‍, ലിവിങ് റൂമിലും ബെഡ്റൂമിലും കേബിള്‍ ടിവി കണക്ഷന്‍സ്, ഇന്റര്‍കോം സൗകര്യം, സിസിടിവി സര്‍വെയ്ലന്‍സ്...എന്നിങ്ങനെ അപ്പാര്‍ട്ട്മെന്റ് ജീവിതം കൂടുതല്‍ സന്തോഷകരവും ആസ്വാദ്യകരവുമാക്കാന്‍ ഉതകുന്ന എല്ലാ ആധുനിക സംവിധാനങ്ങളും ലാവന്‍ഡറില്‍ നിങ്ങളെ കാത്തിരിക്കുന്നു.

വീട് താമസിക്കാന്‍ മാത്രമല്ലെന്നും വളരുന്ന ഒരു നിക്ഷേപവും കൂടിയാണെന്നും കരുതുന്നവര്‍ക്ക് ട്രൈറ്റന്‍ പോലെ മറ്റൊരു നിക്ഷേപസാധ്യത വേറെയില്ല. ഷോപ്പിങ് മാളുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആതുരാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സാമീപ്യവും വികസനസാധ്യതകളും നിങ്ങളുടെ നിക്ഷേപത്തിന് വലിയ മുതല്‍ക്കൂട്ടാകും എന്നതാണ് സത്യം.

ലോകോത്തരനിലവാരമുള്ള 20 ലധികം റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ കൃത്യ സമയത്തിനു മുമ്പേ തന്നെ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയ പാരമ്പര്യമുള്ള കോഴിക്കോട്ടെ പ്രമുഖ ഭവനനിര്‍മ്മാതാക്കളാണ് ക്രെസന്റ് ബില്‍ഡേര്‍സ്. സത്യസന്ധത, സുതാര്യത, ഗുണമേന്മ, ന്യായമായ വില, വിൽപനാനന്തരസേവനം എന്നിവയാണ് ക്രെസന്റ് ബില്‍ഡേര്‍സിനെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നത്.