Monday 01 March 2021 11:50 AM IST

‘സത്യം പറഞ്ഞാല്‍ എനിക്കിപ്പോള്‍ സന്തോഷിക്കാന്‍ ആവുന്നില്ല’; 40 കോടിയുടെ ബിഗ്ടിക്കറ്റ് ലോട്ടറി അടിച്ച അബ്ദുള്‍ സലാം പറയുന്നു

Lakshmi Premkumar

Sub Editor

abdiulsalam554edc

ഒരു രാത്രി ഉറങ്ങിയെണീക്കുമ്പോൾ കോടീശ്വരനാവുക. പലരും സ്വപ്നം കാണുന്ന കാര്യമൊക്കെതന്നെ. എന്നാൽ സത്യത്തിൽ ഇതു സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ? അതറിയണമെങ്കിൽ ഭാഗ്യദേവത അതിഭീകരമായി കടാക്ഷിച്ചവരോടു തന്നെ ചോദിക്കണം. പ്രത്യേകിച്ചും മണലാരണ്യത്തിൽ ഒഴുക്കുന്ന വിയർപ്പിന്റെ കൂലിയിൽ നിന്നു മിച്ചം പിടിച്ച് ഭാഗ്യം പരീക്ഷിച്ചവരോട്.  ജീവിതായുസ്സിലേക്ക് വേണ്ടത് മുഴുവൻ ഒരു സുപ്രഭാതത്തിൽ ലഭിച്ചവരോട്. 2020 ലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഏറ്റവും വലിയ തുകയായ  20 മില്യൺ ദിർഹം – 40 കോടി  രൂപ – ലഭിച്ച അബ്ദുൾ സലാമിനെ പരിചയപ്പെടാം. 

‘‘ഇരുപത്തിയൊന്നാമത്തെ വയസ്സിൽ മസ്കത്തിൽ വന്നതാണ്. പ്ലസ്ടുവും അയാട്ടെ കോഴ്സും കഴിഞ്ഞ് നേരെ ജ്യേഷ്ഠന്റെ ഷോപ്പിങ്സെന്ററിൽ മാനേജറായി കയറി. അതിനൊപ്പം നിരവധി കമ്പനികൾക്ക് വേണ്ടി ഫ്ലൈറ്റ് ടിക്കറ്റിങ്ങും ചെയ്യുന്നുണ്ടായിരുന്നു. ആദ്യമായാണ് ഞാൻ ബിഗ് ടിക്കറ്റ് എടുക്കുന്നത്. എന്റെ സുഹൃത്തുക്കൾ ഇടയ്ക്കൊക്കെ എടുക്കാറുണ്ട്.

2020 ഡിസംബർ 29ന് അബുദാബി എയർപോർട്ടിൽ പോയപ്പോൾ അവർ നിർബന്ധിച്ചു. ‘ഇത്തവണ സലാമിന്റെ പേരിൽ എടുത്തു നോക്കാം. ഒരിക്കലും എടുക്കാറില്ലല്ലോ, ഇനി എങ്ങാനും അടിച്ചാലോ...’ കഴിഞ്ഞ ആറ് കൊല്ലത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭാഗ്യ പരീക്ഷണം.     

‌ടിക്കറ്റൊക്കെ എടുത്തു വന്ന് ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ വോയ്സ് മെസേജ് അയച്ചു. ‘എന്റെ പേരിൽ അല്ലേ എടുത്തത്. ഈ ടിക്കറ്റ് അടിക്കും. നമുക്ക് അടിച്ചു പൊളിക്കണം.’

ഉൾവിളിയുണ്ടായി പറഞ്ഞതൊന്നുമല്ല. നമ്മൾ പടച്ചോ നൊന്നുമല്ലല്ലോ. പക്ഷേ, നാവിൻ തുമ്പിൽ അങ്ങനെ വന്നു, അതു പറ‍ഞ്ഞു. കൂട്ടുകാർ എല്ലാവരും തംസ് അപ് ഇടുകയും ചെയ്തു.  

ജനുവരി മൂന്നിന് വൈകുന്നേരമാണ്  വിജയിയെ തിരഞ്ഞെടുക്കുന്നത്. അത് ലൈവ് പ്രോഗ്രാമാണ്. ഞാൻ വേറെ എന്തൊക്കെയോ തിരക്കായതു കൊണ്ട് ആ പരിപാടിയിൽ പങ്കെടു ക്കാനും കഴിഞ്ഞില്ല. സംഘാടകർ എന്റെ പേര് അനൗൺസ് ചെയ്തു. പക്ഷേ, ഞാൻ കൊടുത്ത മൊബൈൽ നമ്പറിൽ അ വർക്ക് എന്നെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

പച്ചപ്പിനു നടുവിലെ കൊളോണിയൽ സുന്ദരി, വീട് വയ്ക്കാനായി മുറിച്ച മരങ്ങൾ കൊണ്ടു തന്നെ വീടിന്റെ മുഴുവൻ തടിപ്പണിയും ചെയ്തു

വുഡൻ ഫ്ലോറിങ്, അധികം ചെലവില്ലാതെ ചെയ്യാൻ മാർഗങ്ങളുണ്ട്

മാറിപ്പോയ നമ്പർ

സംഘാടകർ മാധ്യമങ്ങളുടെ സഹായം  തേടിയപ്പോഴാണ് സംഭവം ഞാനറിയുന്നത്. സാധാരണ വിജയിയെ മൊബൈൽ വ ഴി വിളിച്ചാണ് അറിയിക്കുന്നത്. ഞാൻ മൊബൈൽ നമ്പറിന്റെ മുന്നിൽ കൊടുത്ത കോഡ് തെറ്റിപ്പോയതായിരുന്നു പ്രശ്നം

ചാനലിലെ വിഡിയോ കണ്ട് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു, ‘ഡാ, ബിഗ് ടിക്കറ്റടിച്ച അബ്ദുൾ സലാം നീയാണോ.’

എന്റെ മറുപടി അപ്പോഴും അത് വേറെയാരെങ്കിലുമായിരിക്കുമെന്നായിരുന്നു. പക്ഷേ, പടച്ചോൻ എന്റെ പേര് തന്നെയാണ് അവിെട എഴുതി വച്ചിരുന്നതെന്ന് എനിക്കറിയില്ലല്ലോ.

എെന്‍റ േപരിലാണ് എടുത്തതെങ്കിലും എനിക്കൊപ്പം ഏഴുപേർ കൂടിയുണ്ട്. അബ്ദുൾ ജലീൽ, ബൈജു പാലേരി, നവാസ്, വേണുഗാപാലൻ‌, റിയാസ് രാഗേഷ്, സഹീർ. ഇവർക്കും കൂടി അർഹതപ്പെട്ടതാണ് ഈ തുക. എല്ലാവരും ജീവിക്കാൻ വേണ്ടി മണലാരണ്യത്തിലേക്ക് എത്തിയവരാണ്. നമുക്ക് ഒരു സൗഭാഗ്യമുണ്ടാകുമ്പോൾ എല്ലാവരേയും ചേർത്ത് പിടിക്കാനാണ് ഇഷ്ടം. പണത്തേക്കാൾ എത്രയോ വലുതാണ് ബന്ധങ്ങൾ.

എന്റെ ചെറുപ്പത്തിൽ തന്നെ ഉപ്പ മരിച്ചതാണ്. ഏഴു മക്കളിൽ ഇളയ ആളാണ് ഞാൻ. ഏട്ടൻമാരൊക്കെ വിദേശത്തായിരുന്നതുകൊണ്ട് വലിയ സാമ്പത്തിക പ്രതിസന്ധിയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല.

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ വിവാഹം കഴിച്ചു. അ പ്പോഴേക്കും സ്വന്തമായി വീട് പണിതിരുന്നു. ഭാര്യ അൻഷിന. രണ്ട് മക്കളാണ് മൂത്തയാൾ ഫൈഹ സലാം, രണ്ടാമത്തെ മോൻ മുഹമ്മദ് യാസീഫ്. മോന് മൂന്ന് മാസം പ്രായമേ ആയിട്ടുള്ളൂ.

പ്രസവത്തിനായി ഭാര്യ നാട്ടിലായിരുന്നു. സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ ഉമ്മാനേം ഭാര്യയേയുമാണ് ആദ്യം വിളിച്ചത്. അവർക്കും ഭയങ്കര സന്തോഷമായി. പക്ഷേ, കാര്യങ്ങൾ ‍ഞങ്ങൾ വിചാരിച്ച പോലെ അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല പിന്നീട്.

അന്‍പതു െപണ്‍കുട്ടികളുെട വിവാഹം

ചെറുപ്പം മുതലേ ഉമ്മ ഫാത്തിമ പഠിപ്പിച്ച പാഠമാണ് എല്ലാവരെയും സഹായിക്കണം എന്നത്. ഏട്ടന്റെ ഒപ്പം ജോലിക്ക് നിന്നപ്പോൾ കിട്ടിയിരുന്ന ശമ്പളത്തിന്റെ ഒരു പങ്ക് അന്നേ മാറ്റിവയ്ക്കുമായിരുന്നു.  ബിസിനസ് പഠിച്ച് രണ്ട് ഷോപ്പുകളിൽ പാര്‍ട്നർ ആയപ്പോൾ ലാഭത്തിന്റെ ഒരു വീതം പാവപ്പെട്ടവർക്ക് നൽകിക്കൊണ്ടിരുന്നു.

പക്ഷേ, ലോട്ടറിയടിച്ചതോെട സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളിൽ ഫോൺ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ എെന്‍റ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോൺ വിളികളുണ്ട്. ആളുകള്‍ കാണാനുമെത്തും. ഉമ്മയെ പോലും വേറൊരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു. എല്ലാവരും ഒാരോ ആവശ്യങ്ങള്‍ പറഞ്ഞു ധനസഹായം തേടിയാണു വരുന്നത്. ആയിരങ്ങള്‍ മുതല്‍ േകാടികള്‍ വരെയാണു പലരും േചാദിക്കുന്നത്. പലതരം ആവശ്യങ്ങളും നിരത്തും. ആദ്യമൊക്കെ െെകയയഞ്ഞു സഹായിച്ചു. പിന്നെയിതു കൂടിക്കൂടി വന്നു.

പണം കിട്ടില്ലെന്ന് അറിയുമ്പോൾ പലരും ശകാരവാക്കുകൾ പറയും. ചിലര്‍ ബന്ധം വേണ്ടെന്ന് വച്ച് പോകും. കൊടുത്ത പണം കുറഞ്ഞു പോയാൽ പിന്നെ, മിണ്ടാത്തവരുമുണ്ട്. ഇതെല്ലാം കാണുമ്പോൾ മനസ്സ് അറിയാതെ പറയും ‘ഇതൊന്നും വേണ്ടിയിരുന്നില്ല’.

ചെയ്യുന്നതിലെ മടി കൊണ്ടല്ല, സഹായം ചെയ്യുമ്പോൾ അത് അർഹതപ്പെട്ടവർക്ക് ലഭിക്കണം എന്നൊരു ആഗ്രഹമുണ്ട്. പലർക്കും പണമാണ് ബന്ധങ്ങളേക്കാൾ വലുത് എന്നു കൂടി പഠിച്ച സമയമാണിത്.

സത്യം പറയാല്ലോ, എനിക്ക് ഇപ്പോൾ സന്തോഷമില്ല. പലരുടെയും യഥാർഥ മുഖങ്ങൾ തിരിച്ചറിയുമ്പോൾ, ഹൃദയത്തെ മുറിക്കുന്ന സംസാരമുണ്ടാകുമ്പോൾ‌ എല്ലാം ഇതുവരെ കണ്ട ലോകമേ മാറി പോയ അവസ്ഥയാണ്.

മറ്റൊരു കാര്യം  ഞാൻ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.  50 പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്തി കൊടുക്കണം. എെന്‍റ മ നസ്സിെന്‍റ സമാധാനത്തിന് വേണ്ടിയാണത്. ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനാകാത്തത് വീട്ടിൽ അത്രമേൽ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടായിരിക്കുമല്ലോ. നിർധനരായ 50 പേരുടെ വിവാഹം നടത്തുമ്പോൾ, ആ കുട്ടികളുടെ മുഖമോ വിവരങ്ങളോ പരസ്യമാക്കരുത് എന്നും ആഗ്രഹമുണ്ട്. ആഗ്രഹത്തിനപ്പുറം അത് നിർബന്ധമാണ്.  

Tags:
  • Spotlight