Wednesday 06 October 2021 04:40 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിയെ ഒരു രീതിയിലും നോവിക്കാതെ, ഓരോ കുടുംബത്തിന്റെയും ഇഷ്ടങ്ങൾ അനുസരിച്ചുള്ള ഫ്ലോർ പ്ലാനുകൾ; ഒറ്റക്കൽ മണ്ഡപവും ഡിയോഡേറ്റും..

DEODATE VANITHA 12cm x 6

ഹിന്ദിയിൽ ബിരുദാനന്തരബിരുദം നേടിയ ആര്യാ മോഹന് പാചകം, വീട് ഭംഗിയായൊരുക്കുക, ഫൂഡ് ഫോട്ടോഗ്രഫി ഇവയിലാണ് താത്പര്യം. മൾട്ടി നാഷനൽ കമ്പനിയിലെ ഉയർന്ന  ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് മോഹൻ നായർക്കാവട്ടെ ബിസിനസ് രംഗത്തോടായിരുന്നു താത്പര്യം. ഇരുവരും ചേർന്ന്  പല സംരംഭങ്ങളും തുടങ്ങുന്നതിനെ പറ്റി ആലോചിച്ചു. 2012  ജൂണിലെ മഴയുള്ള ഒരു സന്ധ്യാ നേരത്താണ് ഡിയോഡേറ്റ് എന്ന പേരും ബിസിനസ് ഐഡിയയും ആര്യാ മോഹന്റെ മനസ്സിൽ ഉദിച്ചത്.. ഒരു നിയോഗം പോലെ..

പ്രകൃതിയെ ഒരു രീതിയിലും  നോവിക്കാതെ, ഓരോ ഉപയോക്താവിന്റെയും കുടുംബത്തിന്റെയും മനസ്സിലെ ഇഷ്ടങ്ങൾ അ നുസരിച്ചുള്ള ഫ്ലോർ പ്ലാനുകൾ ക്ഷമാപൂർവം രൂപകൽപന ചെയ്ത്, പണികഴിപ്പിച്ച് നൽകുക. കാഴ്ചയിൽ എല്ലാ വീടുകളും ഒരേപോലെയിരിക്കുകയും വേണം. ഈ രീതിയിലുള്ള ഗേറ്റഡ് കമ്യൂണിറ്റി ലിവിങ് കൺസെപ്റ്റാണ് ആര്യാമോഹന്റെ മനസ്സിൽ തെളിഞ്ഞത്. മാതാപിതാക്കൾ വീട് പണിയുന്ന സമയത്ത് സ്കൂൾ വിദ്യാർഥിയായിരുന്ന ആര്യയുടെ അഭിപ്രായങ്ങൾ  പരിഗണിച്ചിരുന്നു. ആ അനുഭവമാണ് പുതിയ കൺസെപ്റ്റിന് രൂപം നൽകാൻ ആര്യയ്ക്ക് പ്രചോദനമായത്.

തുടർന്ന് കേരളത്തിൽ ആദ്യമായി കസ്റ്റമൈസ്ഡ് ഗേറ്റഡ് കമ്യുണിറ്റി വില്ലാ േപ്രാജക്ട് എന്ന പുത്തൻ പുതിയ ആശയവുമായി ഒരു കമ്പനി റസിഡൻഷ്യൽ സൊല്യൂഷൻ  ബിസിനസിലേക്ക് രംഗ പ്രവേശനം നടത്തി. കസ്റ്റമൈസ്ഡ് വില്ല കൺസെപ്റ്റിൽ റസിഡൻഷ്യൽ സൊല്യൂഷൻസ് നൽകുന്ന ഇന്നത്തെ ബ്രാൻഡ്  ലീഡർ കമ്പനിയായ ഡിയോഡേറ്റ് എൻവയോൺമെന്റൽ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനം യാഥാർഥ്യമായി.

ഡിയോഡേറ്റ് എന്ന വാക്കിന്റെ അർഥം?

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിൽ തൊഴുത് നിൽക്കുമ്പോൾ മനസ്സിൽ തെളിഞ്ഞ വാക്കാണ് ഡിയോഡേറ്റ്. ദൈവത്തിന് നമ്മൾ എന്ത് നൽകുന്നോ അതാണ് ‘ഡിയോഡേറ്റ്’ എന്ന ഗ്രീക്ക് വാക്കിന്റെ അർഥമെന്ന്  പിന്നീടാണ്  മനസ്സിലായത്. ശ്രീപത്മനാഭ സ്വാമിയുടെ സന്നിധിയിൽ വച്ച് മനസ്സിൽ തോന്നിയ ആ വാക്കിൽ എന്തോ ഒരു വൈബ് തോന്നിയാണ്, അർഥം നോക്കിയതും ഭർത്താവിനോട് ഈ പേര് നിർദ്ദേശിച്ചതും.

deccorrrffv5566
ഡിയോഡേറ്റിന്റെ സാരഥി മോഹൻ നായരും ഭാര്യ ആര്യയും

ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് പെട്ടെന്ന് ബിസിനസ്സിലേക്ക് കടന്നപ്പോഴുള്ള അനുഭവം?

ഡിയോഡേറ്റിന്റെ ആദ്യ നാളുകൾ  കഷ്ടപാട് നിറഞ്ഞതായിരുന്നു. ഭർത്താവിന്റെ കൂടെ ജോലി ചെയ്തിരുന്ന പ്രദീപ് ഗോപാലും ഒപ്പം ചേർന്നു.  ഒരു നാനോ കാർ ആയിരുന്നു ആദ്യകാല ഓഫിസ്. പ്രോജക്ട്  ചെയ്യാൻ പുതിയ  ഒരു കൺസെപ്റ്റുമായി  മാർക്കറ്റിൽ വന്ന  ഡിയോഡേറ്റിന് ഭൂമി നൽകാൻ പോലും ആരും തയാറായില്ല. മറ്റു ചിലരുടെ പ്രോജക്ട്  മാർക്കറ്റ് ചെയ്ത്  ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പലതരം ക്വാളിറ്റി പ്രശ്നങ്ങളും മറ്റുമുള്ളതായി കണ്ടു. പിന്നീട്  ഡിയോഡേറ്റിന്റെ ഭാഗമായ, ഭർത്താവിന്റെ സുഹൃത്ത്, ബോബി കിംഗും കുടുംബവും ഉൾപ്പെടെ ഞങ്ങളുടെ കൂട്ടായ കഠിനപ്രയത്നവും, നിശ്ചയ ദാർഢ്യവും പ്രാർഥനകളുമായിരുന്നു ശക്തി.  ഡിയോഡേറ്റ് അവതരിപ്പിച്ച കസ്റ്റമൈസ്ഡ് കൺസെപ്ട് ഉപയോക്താക്കളിൽ താത്പര്യം സൃഷ്ടിച്ചു തുടങ്ങിയതോടെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഡിയോഡേറ്റ് ഹോംസിന്റെ മാത്രമായുള്ള പ്രത്യേകതകൾ എന്താണ്?

ഡിയോഡേറ്റ് പ്രോജക്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത കസ്റ്റമർ ഫ്രണ്ട്‌ലി എന്നത് തന്നെയാണ്. ഉപയോക്താവിന്റെ താത്പര്യങ്ങൾ കൂടി പരിഗണിച്ചുള്ള  ഡിസൈനിലുള്ള ഗ്രൂപ്പ് ലിവിങ്‌ ലൈഫ്സ്റ്റൈൽ എന്നതിനുപരി യാതൊരു ഹിഡൻ ചാർജും റൂൾ വയലേഷനും ഡിയോഡേറ്റിന്റെ പ്രോജക്ടുകളിൽ കാണാൻ സാധിക്കില്ല.  ഓരോ പ്രോജക്ടിന്റെയും ലൊക്കേഷനും ഡിസൈനും വളരെ പ്രധാനമാണ്. ഓരോ ഉപയോക്താവിന്റെയും ജീവിതരീതിയും ആവശ്യവും നന്നായി മനസ്സിലാക്കിയ ശേഷമാണ് ഡിസൈൻ രൂപപ്പെടുത്തുക. ഉപയോക്താവിന് വേണ്ടി എത്ര തവണ വേണമെങ്കിലും പ്ലാൻ മാറ്റി  ഒരുക്കാൻ ഡിയോഡേറ്റിന്റെ ഡിസൈൻ ടീം എപ്പോഴും സജ്ജമാണ്. വിൽപനാനന്തരം അൺലിമിറ്റഡ് ആയി സൗജന്യ മെയിന്റനൻസ്  നൽകുമെന്നതും ഡിയോഡേറ്റിന്റെ പ്രോജക്ടുകൾക്ക് മാത്രമുള്ള പ്രത്യേകതയാണ്.

ഡിയോഡേറ്റിന്റെ റസിഡൻഷ്യൽ പ്രോജക്ടുകൾ?

തിരുവനന്തപുരത്ത് ആക്കുളത്ത് ലുലു മാളിനും, ഇൻഫോസിസിനും അടുത്ത് പുതിയതായി ഡിയോഡേറ്റ്  ലോഞ്ച് ചെയ്ത പ്രോജക്ടാണ് സ്കൈ പാർക്ക്. ഒന്നര ഏക്കറോളം സ്ഥലത്തിൽ വരുന്ന ഈ കസ്റ്റമൈസ്ട് പ്രോജക്ടിന്റെ ആദ്യ ഫെയ്സ് ലോഞ്ച് ചെയ്ത ദിവസമായ കഴിഞ്ഞ സെപ്തംബർ 16 ന് തന്നെ പൂർണമായി ബുക്കിങ് പൂർത്തിയായി. രണ്ടാം ഫെയ്സിന്റെ ബുക്കിങ് ആണിപ്പോൾ നടക്കുന്നത്. ഉപയോക്താവിന് ഏറ്റവും മികച്ച വിലയ്ക്ക്, യാതൊരു വിധ ഹിഡൻ ചാർജും ഇല്ലാതെ പൂർണമായി ഫർണിഷ് ചെയ്ത, സ്വന്തം പ്ലാനിലെ വില്ലകൾ  ലഭിക്കുന്നു എന്നത് തന്നെയാണ് സ്കൈ പാർക്ക് വില്ലാ പ്രോജക്ടിന്റെയും പ്രത്യേകത. രോഗങ്ങൾ പടരുന്ന  കാലമായത് കൊണ്ട് ജിമ്മും ഹോം തിയേറ്ററും ഒക്കെ വീടിനുള്ളിൽ ഒരുക്കുന്നു എന്നതാണ് സ്കൈ പാർക്കിന്റെ മറ്റൊരു പ്രത്യേകത. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് പ്രൈവസിയോടും ശ്രദ്ധയോടും കൂടി ജോലി ചെയ്യാൻ സാധിക്കുന്ന എലിവേറ്റഡ് ഫ്ലോർ കൺസപ്റ്റും ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്. തിരുവനനന്തപുരം കഴക്കൂട്ടത്തിനടുത്തുള്ള  ജോക്കാസ്റ്റ വില്ല പ്രോജക്ടും നല്ലൊരു റസിഡൻഷ്യൽ കമ്യൂണിറ്റി ആയാണ് രൂപകൽപന ചെയ്യുന്നത്. ഡിയോഡേറ്റ് ട്രയൊ, ഡിയോഡേറ്റ് സിംഫണി, ഡിയോഡേറ്റ് ട്രിനിറ്റി, ഡിയോഡേറ്റ് ഡാഫോഡിൽസ്, ഡിയോടേറ്റ് പ്രയാഗ എന്നിവയാണ് ഇപ്പോൾ വിൽപന കഴിഞ്ഞ് പൂർത്തിയായിക്കൊണ്ടിരിക്കുന്ന മറ്റ് പ്രോജക്ടുകൾ.

ലോക്ഡൗൺ കാലത്ത് സൈറ്റുകളിൽ പണി നിർത്തി വച്ച സമയത്ത് പോലും തൊഴിലാളികൾക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

decorrr445
ഡിയോഡേറ്റ് ടീം: പ്രദീപ് ഗോപാൽ, സൻജീവ് നെടുങ്കാടി, ബോബി കിംഗ്

ഡിയോഡേറ്റിന്റെ ദൈനം ദിന കാര്യങ്ങളിലെ ഇടപെടൽ?

ഭർത്താവ് മോഹൻ നായരാണ് സീറോ ഡെറ്റ് കമ്പനി കൂടിയായ ഡിയോഡേറ്റിന്റെ സാരഥിയും മാനേജിങ് ഡയറക്ടറും. എക്സിക്യൂട്ടിവ് ഡയറക്ടറായ പ്രദീപ് ഗോപാലാണ് സെയിൽസുമായി ബന്ധപ്പെട്ട  കാര്യങ്ങളിൽ  തീരുമാനം എടുക്കുന്നത്. പുതിയ പ്രോജക്ട് അക്വിസിഷനും ഓൺഗോയിംഗ്  പ്രോജക്ടുകളുടെ  കാര്യങ്ങളും നോക്കുന്നത് മറ്റൊരു ഡയറക്ടറായ ബോബി കിംഗാണ്. ആർക്കിടെക്ട് ഡിസൈൻ വിഭാഗത്തിന്റെയും  എൻജിനീയറിങ് വിഭാഗത്തിന്റെയും ഡയറക്ടറായി ചുമതല വഹിക്കുന്നത് ഈ രംഗത്ത് അന്തർദ്ദേശിയ തലത്തിൽ തന്നെ ശ്രദ്ധേയനായ സൻജീവ് നെടുങ്കാടിയാണ്. ബെംഗളൂരുവിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച ആർക്കിടെക്ടുകളുടെയും, എൻജിനീയേഴ്സിന്റെയും സേവനങ്ങളും  ഞങ്ങൾക്കുണ്ട്.

കമ്പനിയുമായി ബന്ധപ്പെട്ട പരസ്യങ്ങളും മറ്റ് ക്രിയേറ്റീവുകളും, ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാംെപയിനുകളും ഡിസൈൻ ചെയ്യുന്നതും പരസ്യങ്ങൾക്ക് തലവാചകം എഴുതുന്നതും കസ്റ്റമർ റിലേഷൻ മാനേജ്മെന്റും ആണ് എന്റെ  ഡിയോഡേറ്റിലെ ഉത്തരവാദിത്വം. ഷാഹീദ് ഉമറിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ അടാർട്ട് മീഡിയ എന്ന കമ്പനിയാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്റെയും കസ്റ്റമർ കെയർ കാൾ സെന്ററിന്റെയും ചുമതല വഹിച്ച് എന്നെ  ഇക്കാര്യങ്ങളിൽ സഹായിക്കുന്നത്.

വ്യക്തിപരമായി ഫൂഡ് ഫോട്ടോഗ്രഫിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന  പദ്ധതികളും ഞാൻ  ആസൂത്രണം ചെയ്യുന്നുണ്ട്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ ആദിത്യ മോഹന് ഒപ്പമാണ് ഞാൻ  ഒഴിവുസമയം ചെലവഴിക്കുക. തിരക്കിനിടെയും മകനോടൊപ്പം സമയം ചെലവഴിക്കാൻ ഭർത്താവും ശ്രദ്ധിക്കാറുണ്ട്.

എഴുത്ത് ഇഷ്ടമേഖലയാണോ?

തീർച്ചയായും. ഫൂഡ് ബ്ലോഗിംഗ് ചെയ്യാറുണ്ട്. എന്നേക്കാൾ ന ന്നായി എഴുതുന്നത് ഭർത്താവ് മോഹൻ നായരാണ്. അദ്ദേഹം തിരുവനന്തപുരം നഗരത്തെയും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തെയും ആധാരമാക്കി രചിച്ച ‘ എന്റെ മോഹന നഗരം’ എന്ന പുസ്തകം ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 109–ാം ജന്മദിനമായ നവംബർ ഏഴിന് പ്രകാശനം ചെയ്യും. പുതിയ തലമുറയ്ക്ക് നമ്മുടെ നാടിന്റെ ചരിത്രത്തിനോട് താത്പര്യം തോന്നുന്ന രീതിയിൽ വളരെ ലളിതവും രസകരവുമായാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ഒരു ഹൗസിംഗ് പ്രോജക്ട് തിരഞ്ഞടുക്കാൻ ഉപയോ ക്താവ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്താണ്?

ഉപയോക്താവിന് ഒരു ഹൗസിംഗ് പ്രോജക്ട് തിരഞ്ഞടുക്കാൻ വളരെ എളുപ്പമാണ്. ലൊക്കേഷനും ഡിസൈനും ഇഷ്ടമായാൽ  കേരള സർക്കാരിന്റെ  RERA വെബ്സൈറ്റിൽ നോക്കി RERA അംഗീകാരമുള്ള  പ്രോജക്ട് ആെണന്നത് ഉറപ്പ് വരുത്തുക. നിശ്ചിത എണ്ണത്തിൽ കൂടുതൽ യൂണിറ്റുകളുള്ള ഹൗസിംഗ് പ്രോജക്ടുകൾക്ക് RERA രജിസ്ട്രേഷൻ  കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പ്രോജക്ടുകളെയും, കമ്പനികളെയും വളരെ സൂക്ഷ്മമായി, രേഖകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷമാണ്  സർക്കാർ RERA നമ്പർ ലഭ്യമാക്കുന്നത്. പ്രോജക്ടുകളുടെ തുടർച്ചയുടെ പുരോഗതിയും കമ്പനികൾ RERA യെ ഒരു നിശ്ചിത കാലയളവിൽ അറിയിക്കേണ്ടതുണ്ട്.

ഫോട്ടോസ്: അശ്വിൻ സുരേഷ്, ഡിയോഡേറ്റ് പ്രോജക്‌ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: Mob: 9645076723, mail: mddeodatehomes@gmail.com, website: www.deodatehomes.com

Tags:
  • Spotlight