Thursday 26 November 2020 11:23 AM IST : By സ്വന്തം ലേഖകൻ

എർത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി; കടമുറിയുടെ ചുമർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം!

electry66543ghhhb

എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. പാറശാല ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തിൽ എൻ. ചന്ദ്രശേഖരൻ നായർ (64) ആണു മരിച്ചത്.  ഇന്നലെ രാവിലെ 9 നു ചൂൽ കൊണ്ട് വീടിനു മുന്നിലെ കട മുറിയുടെ ചുമർ വൃത്തിയാക്കുന്നതിനിടയിൽ ആണ് അപകടം. ഭർത്താവ് വീണു കിടക്കുന്നതു കണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിച്ച ഭാര്യയ്ക്കും ആഘാതം ഏറ്റു.

സമീപവാസികൾ എത്തി കടയിലെ മീറ്റർ ബോർഡിലെ ഫ്യൂസ് മാറ്റിയ ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ, അപകടത്തിന് ഇടയാക്കിയ എർത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ സുനിത. മക്കൾ സന്തോഷ്, സ്വാതി.

Tags:
  • Spotlight