Thursday 14 February 2019 06:38 PM IST : By സ്വന്തം ലേഖകൻ

നീക്കം ചെയ്തിട്ടും വൃക്കയിൽ വീണ്ടും മുഴ; പരീക്ഷണങ്ങളിൽ പിടഞ്ഞ് പൈതൽ; കാണാതെ പോകരുത് ഈ കണ്ണീർ

sarath-1

ആറ്റുനോറ്റിരുന്ന് കിട്ടിയ പൈതലാണ്. നാളുകൾ നീണ്ട നേർച്ചകാഴ്ചകളുടേയും കാത്തിരിപ്പിന്റേയും ഫലം. ജീവിതത്തിലെ ദുഖങ്ങൾ മറക്കാൻ ദൈവം ശരതിന്റേയും സലുവിന്റേയും ജീവിതത്തിൽ ആ പൈതല്‍ എത്തുമ്പോൾ ഒന്നല്ല, ഒരായിരം പ്രതീക്ഷകളുണ്ടായിരുന്നു. പരാധീനതകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും അവളുടെ ഭാവി സ്വപ്നം കണ്ടായിരുന്നു ആ നിർദ്ധന ദമ്പതികൾ ജീവിച്ചത്. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവളെ പൊന്നു പോലെ നോക്കണമെന്ന് നിനച്ച് അവർ മുന്നോട്ടു പോയി.

എന്നാൽ അതുവരെയുള്ള സന്തോഷങ്ങളെ വിധി കണ്ണീർ കൊണ്ടു മറച്ചത് കണ്ണടച്ചു തുറക്കുന്നത്ര വേഗതയിൽ. ജനിച്ച് അഞ്ചാം നാളിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥകളിൽ നിന്നുമാണ് തുടക്കം. കടുത്ത വയർ വേദനയും ഛർദ്ദിയും നിർത്താതെയുള്ള കരച്ചിലും അവരെ ആശുപത്രിയിലേക്കെത്തിച്ചു. ആ കുഞ്ഞ് പൈതലിന്റെ കളിചിരികൾക്കിടയിൽ വേദനയുറഞ്ഞ് കിടക്കുന്നത് ഡോക്ടർമാർ അതിവേഗം കണ്ടെത്തി.

ടെസ്റ്റുകൾക്കും ഉദ്വേഗമേറ്റിയ പരിശോധനകൾക്കുമൊടുവിൽ ശരതിനോട് ഡോക്ടർമാർ ആ ദുഖസത്യം പങ്കുവച്ചു. ജന്മനാ കുഞ്ഞിന്റെ കിഡ്നിയിൽ ഒരു മുഴ ഉണ്ടായിരുന്നുവത്രേ. നിലവിൽ ഒരു കിഡ്നി നീക്കം ചെയ്യാതെ മറ്റ് മാർഗങ്ങളിലെന്നും ഡോക്ടർമാരുടെ അന്തിമ വിധിയെഴുത്ത്. ഒരു പൊട്ടിക്കരച്ചിലോടെയാണ് അവർ ആ വാർത്ത കേട്ടത്. ഏതൊരു അച്ഛനും അമ്മയും തളർന്നു പോകുന്ന നിമിഷം. അഞ്ചാം നാളിൽ തന്നെ ഓപ്പറേഷനിലൂടെ ഒരു കിഡ്നി പൂർണമായും നീക്കം ചെയ്തു. പക്ഷേ അവിടം കൊണ്ട് വേദനയും പരീക്ഷണങ്ങളും ഒടുങ്ങിയില്ല.

മഞ്ജൂ, മുഖത്ത് കുറച്ചു കൂടി ‘ഇൻക്രഡുലെസ്നെസ്’ വേണം; പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് പകച്ചു പോയത് ലൂസിഫർ ടീം, ട്രോളൻമാർക്ക് ചാകര

sarath-kid

കെഎസ്ആർടിസിക്ക് കല്യാണവണ്ടിയെന്ന പേരു വീണതിങ്ങനെ; പ്രണയ സാഫല്യത്തിന്റെ കഥപറഞ്ഞ് അഞ്ച് ജോഡികൾ

പ്രളയനാളിലെ വഴികാട്ടി ഇനി ജീവിത സഖി; സ്നേഹയുടെ കഴുത്തിൽ ഈ ഡോക്ടർ ചെക്കൻ മിന്നുചാർത്തും; ഹൃദ്യം ഈ പ്രണയകഥ

കുടുംബം കലക്കി, കാമുകി, കുലസ്ത്രീ, എന്തുവേണമെങ്കിലും വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധം വെളിപ്പെടുത്തി അഭയ; കുറിപ്പ്

പരിശോധനയിൽ (biopsy) റിപ്പോർട്ടിൽ കുഞ്ഞിന് മാരകമായ ഒരു രോഗം ആണെന്ന് കണ്ടെത്തുകയുണ്ടായി. കിഡ്നിയിൽ മുഴ വളരുന്ന ഈ അസുഖത്തിന് ഡോക്ടർമാർ നൽകിയ പേര് Cellular Congenital Mesoblastic Nephroma എന്നാണ്. മൂന്ന് മാസത്തിന് ശേഷം വീണ്ടും അതേ മുഴ കിഡ്നി നീക്കം ചെയ്ത സ്ഥാനത്ത് ഉണ്ടാവുകയും അതും ഓപ്പറേഷൻ മുഖേന നീക്കം ചെയ്യുകയും ചെയ്തു.

ഇപ്പോൾ ആ പൈതൽ തിരവനന്തപുരം ആർസിസിയിൽ കീമോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നു. ചികിത്സ അണുവിട പിഴച്ചാൽ മരുന്നും ടെസ്റ്റുകളും അൽപമൊന്ന് പിന്തിച്ചാൽ അരുതാത്തത് തങ്ങളുടെ കുഞ്ഞിന് സംഭവിക്കുമെന്ന് അച്ഛൻ ശരതിനറിയാം.

മകളേയും കൊണ്ട് ആശുപത്രി കയറിയിറങ്ങുന്നതിനിടെ ആകെയുണ്ടായിരുന്ന ജോലി പോയി. കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചിട്ടും പ്രതീക്ഷയുടെ കിരണം മാത്രം അകലെയാണെന്ന് ശരത് പറയുന്നു. ആശുപത്രി ചെലവിനു മറ്റ് ടെസ്റ്റുകൾക്കും മാത്രമല്ല ഒരു നേരത്തെ ഭക്ഷണത്തിനു പോലും തന്നെക്കൊണ്ട് കഴിയാത്ത ഗതിയാണെന്ന് ശരത് പറയുന്നു. ചികിത്സയ്ക്കും മറ്റും ഭീമമായ തുക വേണമെന്നിരിക്കേ ഈ നിർദ്ധന ദമ്പതികൾ കൈനീട്ടുന്നത് കരുണയുടെ ഉറവ വറ്റാത്ത കരങ്ങിളിലേക്കാണ്. പ്രതീക്ഷകൾ അറ്റുപോയിരിക്കുന്ന ഈ നിമിഷത്തിലും കനിവിന്റെ കവാടം തുറന്ന് തങ്ങളുടെ പൈതലിന്റെ അരികിലേക്ക് നന്മമനസുകൾ എത്തുമെന്ന് തന്നെയാണ് ഈ ദമ്പതികളുടെ പ്രതീക്ഷ..

ശരതിന്റെ കുഞ്ഞിന്റെ അവസ്ഥ വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പ്;

We Need your Help and Prayers.. Please share.......... ഈ കുഞ്ഞിനെ രക്ഷിക്കുക ഇത് തകഴിലെ Sarath Bhavan nil Sarath Salu ദമ്പതികളുടെ നാലു മാസം പ്രായം ഉള്ള കുഞ്ഞാണ് .... ജന്മനാ കുഞ്ഞിന് കിഡ്നിയും ഒരു മുഴ ഉണ്ടാവുകയും. ജനിച്ചു 5അം ദിവസം operation ചെയ്ത് ഒരു കിഡ്നി പൂർണമായി നീക്കം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ (biopsy) റിപ്പോർട്ടിൽ കുഞ്ഞിന് മാരകമായ ഒരു രോഗം ആണെന്ന് കണ്ടെത്തുക ഉണ്ടായി ( cellular congenital MESOBLASTIC NEPHROMA) ഇതാണ് അസുഖത്തിന്റെ പൂർണമായ പേര്. മൂന്ന് മാസത്തിന് ശേഷം വേണ്ടും ആ മുഴ ഉണ്ടാവുകയും അതും operation മുഖേന നീകം ചെയ്തു ... ഇപ്പോള് കുഞ്ഞു RCC il chemotherapy ചെയ്തുകൊണ്ട് ഇരിക്കുന്നു . ആശുപത്രി ചിലവിനു മറ്റും അവശ്യമായ തുക കണ്ടെത്താൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ് . നിരന്തമായി ഹോസ്പിറ്റലിൽ അയതിനൽ ഇൗ കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് ചികിത്സയ്ക്ക് പണം ഇല്ലാത്ത അവസ്ഥയാണ്.

Account Name:

SARATH SASIKUMAR

Account Number: 41152200006595

IFSC Code: SYNB0004115

Branch : 4115 EDATHUA NOVI/55,56,57 AND 58 EDATHUA PO ALAPPUZHA