Thursday 11 November 2021 11:20 AM IST

‘ഫോണിൽ കണ്ണുംനട്ടിരിക്കുന്നതിന് ഭാര്യയുടെ വഴക്ക് കേട്ടിട്ടുണ്ട്’: ‘ഹോം’ പോലെയാണോ വീട്? കണ്ടവർ പറയുന്നു

Rakhy Raz

Sub Editor

home-movie-14 ഗിരീഷ് പഴമ്പാലക്കോട്, സുരഭി, അഗ്രജ്, അഭിനന്ദ്

എടാ ആ ഗെയിറ്റ് തൊറന്നേ...’

‘അതേ... തൊറക്ക്... എനിക്ക്...’

ചാള്‍സ് മുഴുവനാക്കുന്നതിനു മുന്‍പേ ചേട്ടന്‍ ആന്‍റണിയുെട ശബ്ദം ഉയര്‍ന്നു. 

‘എടാ... ഗെയിറ്റ് തൊറക്ക്. ഇതെന്താണിത്...’

‘മേലുവേദന’... എന്നു പറഞ്ഞ് ചാള്‍സ് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ അമ്മ കുട്ടിയമ്മ ഇടപെട്ടു.

‘േപായി ഗെയിറ്റ് തുറന്നേ...’

‘എനിക്കു വയ്യ.... ആെരങ്കിലും തുറക്ക്...’ വീണ്ടും ചാള്‍സ് അലസനായി. അപ്പോള്‍ പിന്‍സീറ്റില്‍ നിന്ന് അച്ഛന്‍ ഒലിവര്‍ട്വിസ്റ്റ്  പതിയെ പുറത്തിറങ്ങി, ‘ങാ... ഞാന്‍ തുറക്കാം...’ എന്നു പറഞ്ഞ്.

ഹോം സിനിമ കണ്ടപ്പോള്‍ പലര്‍ക്കും സംശയം, ‘ഈ  സിനിമ എന്നെ ഉദ്ദേശിച്ചാണോ?’  ആന കുത്താ ൻ വന്നാലും അറിയാതെ മൊബൈലുമായി ധ്യാനിച്ചിരിക്കുന്ന മക്കളേയും അടുക്കളയില്‍ പെടാപ്പാടു െപടുന്ന അമ്മയേയും സ്മാര്‍ട്േഫാണിെന്‍റ എബിസിഡി അറിയാത്ത അച്ഛനേയും ഒക്കെ കണ്ടതോെട പലരും പറഞ്ഞു, ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്...’

എല്ലാ വീടും ഇങ്ങനെ തന്നെയാണോ? അച്ഛ   നോ അമ്മയോ ഗെയിറ്റ് തുറക്കാന്‍ പറഞ്ഞാല്‍ അ തനുസരിക്കാനല്ലേ മകനെ ശീലിപ്പിക്കേണ്ടത്. ജീവിതത്തിെന്‍റ നല്ലൊരു ഭാഗം കുടുംബം ഭദ്രമാക്കാന്‍ ജോലി െചയ്തു തളര്‍ന്ന അമ്മയെ റിട്ടയര്‍മെന്‍റിലെങ്കിലും അടുക്കളയില്‍ ഇട്ടു പണിയിപ്പിക്കാതെ അ ല്‍പം ആശ്വാസം കൊടുക്കേണ്ടെ. മക്കള്‍ വളര്‍ന്ന് ഏതു  െകാമ്പത്തെത്തിയാലും അവരുെട  പരിഹാസവും അപമാനവും ഏറ്റു വാങ്ങണോ അച്ഛന്‍. െസന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് െെസക്യാട്രിയിലെ മനോരോഗവിദഗ്ദ്ധന്‍ ഡോ. തോമസ് റാഹേല്‍ മത്തായി േചാദിക്കും േപാലെ, ‘ഒാരോ വ്യക്തിക്കും അവരായി നില്‍ക്കാനുള്ള സ്പേസും ഒാട്ടോണമിയും ലഭിക്കുന്നില്ലെങ്കില്‍, ആ വീട്ടില്‍ പിന്നെ സ്നേഹമുണ്ട് എന്നു പറയുന്നതില്‍ എന്തു േതങ്ങയാണുള്ളത്.’

സ്വന്തം വീട്ടില്‍ ആരാലും മനസ്സിലാക്കപ്പെടാതെ ജീവിക്കുന്ന ഒരച്ഛന്‍റെ വേദന കുേറപേരുടെയെങ്കിലും കണ്ണു തുറപ്പിച്ചിട്ടുണ്ടാകാം. മൊബൈൽതുരുത്തുകളില്‍ വീണു കിടക്കുന്നവര്‍ അത് അഡിക്ഷനാണെന്നു തിരിച്ചറിയുന്നുമുണ്ടാകാം. ‘േഹാം’ പോലെയാണോ നമ്മുെട വീടുകളും? അപ്പച്ചനും ഒലിവ ർ ട്വിസ്റ്റും കുട്ടിയമ്മയും ആന്റണിയും ചാൾസും അ വിടെയുണ്ടോ? വനിതയുെട അന്വേഷണം.

ഫോൺ സ്വയം വാങ്ങട്ടെ

മനോജ് വർഗീസും ജ്യോതിയും കുടുംബവും–എറണാകുളം

‘‘കേരളത്തിലെ കൂടുതൽ കുടുംബങ്ങളും ഇപ്പോൾ സ്മാർട് ഫോൺ അഡിക്റ്റഡ് കുടുംബങ്ങളായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് കോവിഡ് വന്ന ശേഷം.’’ എറണാകുളം മുത്തൂറ്റ് റിസ്ക് ആൻഡ് ഇൻഷുറൻസ് ബ്രോക്കിങ് സർവീസ് ബിസിനസ് ഹെഡ് ആയ മനോജ് വർഗീസ് പറയുന്നു.

‘‘എന്റെ മകളുടെ ക്ലാസ്സിൽ സ്വന്തമായി മൊബൈ ൽ ഇല്ലാത്തത് അവൾക്ക് മാത്രമായിരിക്കാം. അങ്ങനെ വരുമ്പോൾ വാങ്ങിക്കൊടുക്കാനുള്ള സമ്മർദം മാതാപിതാക്കളുടെ മേൽ ഏറും. നമ്മുടെ മൊബൈൽ പങ്കുവയ്ക്കാൻ മടിച്ച് നമ്മൾ വാങ്ങിക്കൊടുക്കും. ജ്യോതിയുടെ മൊബൈലാണ് എന്റെ മകൾ ക്ലാസ്സിനായി ഉപയോഗിക്കുന്നത്. ഇത് ഞങ്ങൾ ആലോചിച്ച് എടുത്ത തീരുമാനമാണ്.

കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്നതിനായി ജ്യോതി അധ്യാപക ജോലി രാജി വച്ചു. ജ്യോതിയുടെ ഇഷ്ടാനുസരണം. മൂത്തമകൾ പ്രാർഥന പത്തിലും രണ്ടാമൻ ഫെലിക്സ് ആറിലും ഇളയ ആൾ മെഹറിന് രണ്ടര വയസ്സുമാണ്.’’

‘‘കുട്ടികളുടെ വ്യക്തിത്വം തന്നെ കോവിഡ് മാറ്റി എന്ന് തോന്നാറുണ്ട്.’’ എന്ന് ജ്യോതി. ‘‘മകളും സ്വന്തമായി മൊബൈൽ എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, പതിനെട്ട് വയസ്സിന് ശേഷം മതി മൊബൈൽ എന്നും, അതും സ്വന്തമായി അധ്വാനിച്ചു തുടങ്ങിയ ശേഷം വാങ്ങിയാൽ മതിയെന്നും മനോജ് പറഞ്ഞിട്ടുണ്ട്. ഇതുപോലെ പറയുന്ന അച്ഛന്മാർ കുറവായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.’’

‘‘എന്റെ അച്ഛനും അമ്മയും ചെങ്ങന്നൂരാണ് താമസം. അച്ഛനെ വാട്സാപ്പ് പഠിപ്പിച്ച കാലത്ത് എത്ര പറഞ്ഞിട്ടും മനസ്സിലാകാതെ വരുമ്പോൾ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്. എങ്കിലും അവരെ അത് പഠിപ്പിച്ചു കൊ ടുക്കുക തന്നെ ചെയ്തു. അവരുടെ വിവരങ്ങളറിയാൻ അവർ വാട്സാപ്പും വിഡിയോ കോളും ഒക്കെ ഉപയോഗിക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണല്ലോ.’’

‘‘ഇപ്പോൾ തരക്കേടില്ലാതെ സ്മാർട് ഫോൺ കൈകാര്യം ചെയ്യാൻ പപ്പയ്ക്കും മമ്മിക്കും അറിയാം. പ്രധാനമായും വാട്സാപ്പ്. ജ്യോതിയുടെ അച്ഛൻ മരിച്ചു. അമ്മ ചിലപ്പോഴൊക്കെ ഞങ്ങളുടെ കൂടെ ഉണ്ടാകും.’’

കുറ്റബോധം തോന്നിയില്ല

ശ്യാം കുമാറും ദിവ്യയും കുടുംബവും തിരുവനന്തപുരം

‘‘മൊെെബല്‍ ഫോണ്‍ എല്ലാവരുെടയും ജീവിതത്തില്‍ കുറേ മാറ്റങ്ങള്‍ െകാണ്ടുവന്നിട്ടുണ്ട്. പക്ഷേ, അതു ബന്ധങ്ങളെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.’’ ശ്യാം കുമാറും ദിവ്യയും പറയുന്നു. മുംബൈ ആസ്ഥാനമായ കിസ്ന ഡയമണ്ട്സിലെ ഉദ്യോഗസ്ഥനാണ് ശ്യാം. അനന്തപുരം കോ–ഓപറേ റ്റീവ് സൊസൈറ്റി ജീവനക്കാരിയാണ് ദിവ്യ.

‘‘ഞങ്ങളോടൊപ്പം ശ്യാമേട്ടന്റെ അച്ഛൻ ദിവാകരൻ നായരുണ്ട്. മക്കൾ ഗൗരി നന്ദന പ്ലസ് വണിനും മകൻ ഋഷികേശ് ആറാം ക്ലാസിലും പഠിക്കുന്നു. എത്ര തിരക്കായാലും ഞങ്ങള്‍ മക്കള്‍ പറയുന്നതു േകള്‍ക്കാ ൻ സമയം കണ്ടെത്താറുണ്ട്.

നമ്മൾ മാതാപിതാക്കളോട് പെരുമാറുന്നത് കണ്ടാണ് മക്കളും പഠിക്കുന്നത്. അതനുസരിച്ചാകും അവരുെട പെരുമാറ്റം. ഇവിെട ഞങ്ങൾ രണ്ടാളും അച്ഛനെ കേൾക്കാൻ എപ്പോഴും ശ്രദ്ധിക്കും. കുട്ടികൾക്കും അച്ഛന്‍ എന്നു വച്ചാല്‍ ജീവനാണ്. അവര്‍ ഏറെ നേരം ഫോണിൽ മുഴുകിയിരിക്കാതിരിക്കാനും ഇതൊക്കെ സഹായിക്കും.’’ ദിവ്യ ഉറപ്പിച്ചു പറയുന്നു.

ദിവ്യയുടെ അച്ഛനും അമ്മയും തൊട്ടടുത്ത് താമസിക്കുന്നത് കൊണ്ട് മക്കളുടെ കാര്യത്തിൽ ടെൻഷനേയില്ലെന്നാണ് ശ്യാമിെന്‍റ അഭിപ്രായം. ‘‘ഞാനും ദിവ്യയും ഓഫിസിൽ നിന്നെത്താൻ വൈകിയാൽ പോലും നമുക്കു പേടിയും പ്രശ്നവുമാകാത്തത് അച്ഛനും അമ്മയും അവരെ നോക്കിക്കൊള്ളും എന്ന ധൈര്യം കൊണ്ടാണ്. കടമ എന്നതിലുപരി അവരുെട സന്മനസ്സ് കൂടിയാണിത്.’’

‘‘ശ്യാമേട്ടന്റെ അച്ഛന് ഒരു സാധാരണ ഫോണാണ് ഉള്ളത്. അത്യാവശ്യം വന്നാൽ ഞങ്ങളെ വിളിക്കാ ൻ. പക്ഷേ, ഞങ്ങളുടെ സ്മാർട്ട് ഫോണിലൂടെ ബന്ധുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും വിവരങ്ങളെല്ലാം അച്ഛനെ അറിയിക്കാറുണ്ട്. അതാണ് അ ച്ഛനും ഇഷ്ടം.’’ എന്നു ദിവ്യ.

ചില സാമ്യങ്ങൾ ഇല്ലാതില്ല

പ്രദീപും നിഷയും കുടുംബവും യുഎസ്

‘‘എന്റെ മമ്മി ഞങ്ങൾക്കൊപ്പം ഉണ്ട്. തിരക്കിനിടയിൽ മ മ്മിക്ക് തൃപ്തി ആകത്തക്ക വിധം മറുപടി കൊടുക്കുന്നില്ലേ എന്ന് ഇടയ്ക്കൊക്കെ തോന്നും. ഫോൺ അഡിക്‌ഷൻ എനിക്കും നിഷയ്ക്കും ഉണ്ടെന്നും അത് മാറ്റണം എന്നും തോന്നി സിനിമ കണ്ടപ്പോൾ. ചില സീനുകൾ കണ്ടപ്പോൾ ഞങ്ങൾ പരസ്പരം ചൂണ്ടി ഉപദേശിക്കുക വരെ ചെയ്തു’’ പ്രദീപ് ഇതു പറഞ്ഞ് ചിരിച്ചു.

യുഎസ്സിൽ ഐടി ഉദ്യോഗസ്ഥരാണ് പ്രദീപ് പുളിക്കലും നിഷയും. മക്കൾ രോഹൻ ഏഴാം ക്ലാസിലും ലിയം മൂന്നിലും. അവർ ചെറിയ കുട്ടികളായതിനാൽ ഫോൺ അ ഡിക്‌ഷന്റെ പ്രശ്നമൊന്നുമില്ല.

‘‘30 വർഷമായി യുഎസ്സിൽ ആണെങ്കിലും സ്മാർട് ഫോൺ ഉപയോഗിക്കാൻ മമ്മിക്ക് അറിയില്ല. കാലത്ത് അ ഞ്ചുമണിക്ക് എഴുന്നേറ്റ് ടിവിയിൽ കുർബാന കാണാൻ ആ ഗ്രഹം ഉണ്ടെങ്കിലും അലാം വയ്ക്കാനും ഓഫ് ചെയ്യാനും മമ്മിക്ക് അറിയില്ല. നമ്മൾ സഹായിക്കണം.

സിനിമയിൽ ഇന്ദ്രൻസ് സ്മാർട് ഫോൺ പഠിച്ചെടുക്കുന്നുണ്ട്. പക്ഷേ, എല്ലാവർക്കും അത് സാധിച്ചെന്ന് വരില്ല. അതുകൂടെ കണക്കാക്കി വേണം അച്ഛനമ്മമാരോട് നമ്മൾ പെരുമാറാൻ’’ നിഷ അനുഭവം പറയുന്നു.

‘‘നാട്ടിലുള്ള എന്റെ മമ്മിക്ക് സ്മാർട് ഫോൺ ഉപയോഗിക്കാനൊക്കെ വളരെ ഇഷ്ടമാണ്. സ്മാർട് ഫോൺ സ്വന്തമായി ഉണ്ട്. കൂടെയുള്ള എന്റെ അനിയത്തിയുടെ പിന്നാലെ നടന്ന് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കും. അതെല്ലാം ഒരു പുസ്തകം മുഴുവൻ നോട്ട് ആയി എഴുതി വച്ചിട്ടുണ്ട്. സിനിമയിൽ ഇന്ദ്രൻസ് നോട്ട് എഴുതുന്നതു ക ണ്ടപ്പോൾ എനിക്ക് വല്ലാതെ ഫീൽ ചെയ്തു.’’

ഭാര്യയുടെ വഴക്ക് കേട്ടിട്ടുണ്ട്

ഗിരീഷും സുരഭിയും കുടുംബവുംപാലക്കാട്

‘‘പാലക്കാട്, വൈകി മാത്രം അപ്ഡേറ്റ് ആകുന്ന സ്ഥലമായതിനാൽ സ്മാർട്ട് ഫോൺ പ്രശ്നങ്ങളും വൈകിയാണ് എത്തിയത്.’’ പ്രഫഷനൽ ഫൊട്ടോഗ്രഫറായതിനാൽ മാത്രം തനിക്ക് സ്മാർട്ട് ഫോൺ നേരത്തേയും കൂടുതൽ നേരവും ഉപയോഗിക്കേണ്ടി വന്നു എന്ന് ഗിരീഷ് പഴമ്പാലക്കോട്.

‘‘അതുകൊണ്ട് അധിക സമയം ഫോണിൽ ഇരിക്കുന്നുവെന്നതിന് ഭാര്യയുടെ വഴക്ക് കേട്ടിട്ടുണ്ട്. കുറേയൊക്കെ തിരുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.’’ ഭാര്യ സുരഭി, അമ്മ പ്രേമ ബാലകൃഷ്ണൻ, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഗ്രജ്, മൂന്നു വയസ്സുള്ള അഭിനന്ദ് എന്നിവരടങ്ങുന്നതാണ് ഗിരീഷിന്റെ കുടുംബം.

‘‘തലമുറ തമ്മിലുള്ള അന്തരം ആരെക്കാൾ കൂടുതൽ അറിയുന്നയാളാണ് പാലക്കാട്ടെ കാർഷിക ഗ്രാമീണ കുടുംബത്തിലുള്ള ഞാൻ. നാട്ടിൽ ഞാൻ വർക്ക് തുടങ്ങുന്ന സമയത്ത് ആർക്കും സ്വന്തമായി ഫോണില്ല. നാട്ടിലെ ഒരു ടെലിഫോൺ ബൂത്തിലെ നമ്പറാണ് വിസിറ്റിങ് കാർഡിൽ എഴുതിയിരുന്നത്. എന്നെ വിളിച്ചവരുടെ വിവരങ്ങളെല്ലാം ബൂത്തിലുള്ളവർ അവിടെ എഴുതിവയ്ക്കും. വൈകുന്നേരം ഞാൻ പോയി കളക്റ്റ് ചെയ്യും.

‘‘മൊബൈൽ വളരെ വൈകിയാണ് പാലക്കാട് പോപ്പുലറാകുന്നത്. പക്ഷേ, ഞാൻ സ്വന്തമാക്കി. അക്കാലത്തൊക്കെ അനുഭവിച്ച പ്രയാസം, അത് പഠിച്ചെടുക്കാനെടുത്ത സമയം ഒക്കെ ഞാൻ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാരണം സംശയം ചോദിക്കാൻ ഫോണുള്ള കൂട്ടുകാർ കുറവായിരുന്നു. അമ്മയ്ക്ക് ഇപ്പോഴും പേടിയാണ് സ്മാർട്ട് ഫോൺ. വിളിക്കാൻ ഒരു ചെറിയ ഫോൺ മതി എന്നാണ് അമ്മ പറയുന്നത്.

എന്റെ തൊഴിൽ ഇതായതു കൊണ്ടു മാത്രമാണ് ഞാൻ എല്ലാ ടെക്നോളജിയും നേരത്തേ പഠിച്ചെടുത്തത്. കൊറോണ വന്നതോടെ എല്ലാവരും കൂടുതൽ സ്മാർട്ടായി. കുട്ടികളുടെ വിദ്യാഭ്യാസം ഫോൺ വഴി ആയപ്പോൾ ഭൂരിഭാഗം വീടുകളിലും സ്മാർട് ഫോൺ എത്തി. പക്ഷേ, അത് ഫോൺ അഡിക്‌ഷൻ ആയി മാറരുതെന്ന് മാത്രം. കുട്ടികൾക്കൊപ്പം മുതിർന്ന തലമുറയും ഇപ്പോൾ പുതിയ സൗകര്യങ്ങൾ ഉപയോഗിക്കാനായി ശ്രമിക്കുന്നുണ്ട്.’’