ADVERTISEMENT

പുലിമുരുകനിൽ മോഹൻലാലിന്റെ തോളത്തിരുന്ന ആ കുറുമ്പിയെ ഓർമയുണ്ടോ? നൂറുകോടി തിളക്കവുമായി മലയാളത്തിൽ ചരിത്രം സൃഷ്ടിച്ച പുലിമുരുകനിലെ കുട്ടിത്താരത്തെ കുറിച്ചു തന്നെയാണ് പറഞ്ഞു വരുന്നത്. പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകളായി അഭിനയിച്ച ചക്കിയും അന്ന് പ്രേക്ഷക മനസുകളിൽ ഇടംനേടിയിരുന്നു. ബേബി ദുർഗ പ്രേംജിത് ആണ് ചക്കിയായി വേഷമിട്ടത്. ഇപ്പോഴിതാ ദുർഗയുടെ അമ്പരപ്പിക്കുന്ന മാറ്റമാണ് ഏവരേയും അദ്ഭുതപ്പടുത്തുന്നത്. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത നടി കഴിഞ്ഞ ദിവസം ഒരു റീല്‍ വിഡിയോ ചെയ്തിരുന്നു. ഇതോടെയാണ് ദുർഗയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.

ADVERTISEMENT

2016ൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. പുലിമുരുകൻ’ കൂടാതെ വിമാനം, സൗണ്ട് തോമ, മാർഗംകളി, ഹാലേലൂയ്യ, താങ്ക്‌യൂ താങ്ക്‌യൂ തുടങ്ങിയ സിനിമകളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT