Friday 27 July 2018 03:31 PM IST

വിതുര കേസിൽ ജഗതിയെ കുടുക്കിയത് അടുത്തിടെ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ?

Sujith P Nair

Sub Editor

jagathy-sreekumar1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ മേഘം മൂടിയ ആകാശത്തോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വീട്. ഈ വീട്ടിലാണ് മലയാള സിനിമയിലെ ചിരിയുടെ നിത്യവസന്തം ജഗതി ശ്രീകുമാര്‍ താമസിക്കുന്നത്. ഒരുകാലത്ത് ഒരുപാടു പൊട്ടിച്ചിരികള്‍ മുഴങ്ങിയിരുന്ന ഈ വീട്ടിൽ നിന്ന് ചിരി മാഞ്ഞു പോയിട്ട് അ‍ഞ്ചു വർഷമായി. നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ച് ഭാര്യ ശോഭ സെപ്റ്റംബർ ആദ്യ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുന്നു.  

"അമ്പിളിച്ചേട്ടന് അപകടം സംഭവിച്ചതിനു ശേഷമാണ് ഞങ്ങളൊക്കെ ജീവിതത്തിൽ ദുഃഖം അറിയുന്നത്. മുൻപ് പല പ്രശ്നങ്ങളും ഉണ്ടായെങ്കിലും ഞങ്ങളെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും അദ്ദേഹം ഉണ്ടായിരുന്നു. വിതുര കേസിൽ പ്രതിയായപ്പോൾ എന്നോടു പറഞ്ഞു, ‘ഇതു കള്ളക്കേസാണ്.’ അത് എനിക്കു പൂർണ വിശ്വാസമായിരുന്നു.

അടുത്തിെട വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയിൽ കുങ്കുമക്കുറി തൊട്ട, അച്ചാർ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാൾ’ എന്ന പെൺകുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാർ എന്ന് പ്രതിപ്പട്ടികയിൽ എഴുതി ചേർത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെൺകുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?

കേസിൽ ഉൾപ്പെടുത്താതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നൽകാൻ തയാറല്ലെന്നു പറഞ്ഞു ചേട്ടൻ. ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാൾ പണം കേസു നടത്താൻ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞ ആശ്വാസമായിരുന്നു." ശോഭ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം