Saturday 31 July 2021 03:09 PM IST : By സ്വന്തം ലേഖകൻ

ആ ചെറുക്കന്‍ കൊലപാതകി മാത്രമാണ്, കൊല്ലുന്നവന് പ്രണയി എന്നോ കാമുകനെന്നോ പര്യായമില്ല: ഓര്‍മ്മിപ്പിച്ച് കുറിപ്പ്

Manasa-main

പ്രണയ തകര്‍ച്ചയുടെ പേരില്‍ ഭ്രാന്തമായി പ്രതികാരം നടത്തുന്നവര്‍ ഏത്ര ന്യായീകരണങ്ങള്‍ നിരത്തിയാലും കൊലപാതകി മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍. രഹസ്യമായി പിന്തുടരുന്നവന്‍ നിരസിക്കുന്നവളെ കൊല്ലുന്നവന് പ്രണയി എന്നോ കാമുകനെന്നോ കമിതാവെന്നോ എന്നോ പര്യായങ്ങളില്ലെന്നും രാജീവ് കുറിക്കുന്നു. കോതമംഗലത്തെ മാനസയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് രാജീവിന്റെ കുറിപ്പ്. ഫെയ്‌സ്ബുക്കിലൂടെയാണ് രാജീവ് ശക്തമായ നിലപാടും അഭിപ്രായവും രേഖപ്പെടുത്തുന്നത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടില്‍ കയറി ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയെ രഖില്‍ രണ്ടുതവണ വെടിവച്ചത്. ഇതിനുശേഷം സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. സൂഹൃത്തുക്കളായ മറ്റു മൂന്നു യുവതികള്‍ക്കൊപ്പമാണ് മാനസ ഇവിടെ താമസിച്ചിരുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

Stalking, Prowling എന്നീ രണ്ടു വാക്കുകളും വേട്ട (Hunting) യുമായി ബന്ധപ്പെട്ടതാണ്, ഉള്ളടക്കത്തില്‍ തന്നെ ഹിംസാത്മകവുമാണ്.

'ഇര'യെ അതറിയാതെ പിന്തുടരുന്ന ഹിംസ്രമൃഗങ്ങളുടെ ലക്ഷ്യം കൊന്ന് തിന്നുക എന്നത് മാത്രമാണ്. അല്ലാതെ മറ്റൊരു ലോലഭാവവും അതിനില്ല, ആ വാക്കുകള്‍ക്കും.

മനുഷ്യരുടെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. അറിയാതെ പിന്തുടരുന്നവന്റെ ലക്ഷ്യവും മാര്‍ഗ്ഗവും ഹിംസ തന്നെയാണ്. അതില്‍ പ്രേമവും പ്രണയവും ഒന്നുമില്ല.

കോതമംഗലത്ത് സ്വയം തലക്ക് വെടിവച്ച് ചത്തുപോയ ആ ചെറുക്കന്‍ 

കൊലപാതകി മാത്രമാണ്. ഒന്നാമതും രണ്ടാമതും നൂറാമതും ക്രിമിനല്‍.

രഹസ്യമായി പിന്തുടരുന്നവന്, നിരസിക്കുന്നവളെ കൊല്ലുന്നവന് 

പ്രണയി എന്നോ കാമുകനെന്നോ കമിതാവെന്നോ എന്നോ പര്യായങ്ങളില്ല.

ടെലിവിഷനിലും (പത്രങ്ങളിലും) തൊള്ള തുറക്കുന്ന റിപ്പോര്‍ട്ടര്‍മാരും അല്ലാത്തവരുമായ അന്വേഷകരോടാണ്..