Saturday 10 September 2022 12:23 PM IST : By സ്വന്തം ലേഖകൻ

കൊച്ചിയുടെ സ്വന്തം ലേഡി ജെയിംസ് ബോണ്ട്

dect645

രഹസ്യാന്വേഷണം എന്നു  കേട്ടാൽ പെട്ടെന്നു മനസ്സിലേക്കു വരുന്നത് ഷെർലക് ഹോംസും ജെയിംസ് ബോണ്ടും ഐക്കോണിക് ബി ജി എമ്മുമായി സേതു രാമയ്യരും പിന്നെ കുടുകുടെ ചിരിപ്പിച്ച സി ഐ ഡി മൂസയുമൊക്കെയാകും. പുരുഷാധിപത്യം ഏറെയുള്ള ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ വളരെ അപൂർവമായാണ് സ്ത്രീകൾ കടന്നു വന്നിട്ടുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളായി കേരളത്തിലെ മുൻനിര രഹസ്യാന്വേഷകരിൽ ഏറ്റവും തലയുയർത്തി നിൽക്കുന്ന പേരാണ് മാക് ഐ സിക്സ് ഡിറ്റക്ടീവ് ഏജൻസിയുടേത്. ഈ സ്വകാര്യ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത് ചെല്ലാനം സ്വദേശിയായ സന്ധ്യ രാമകൃഷ്ണനും ഭർത്താവ് ആലപ്പുഴ സ്വദേശിയായ രാജേഷുമാണ്. സ്ത്രീ എന്ന നിലയിൽ ഈ മേഖലയിൽ ആര്‍ജിച്ച വിശ്വാസവും കരുത്തും കർമ്മകൗശലവും സന്ധ്യയെ മറ്റു രഹസ്യാന്വേഷകർക്കു മാത്രമല്ല സ്ത്രീ സമൂഹത്തിനാകമാനം മാതൃകയാക്കി മാറ്റുന്നു. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും  പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ കരുത്തു പകരുന്ന സന്ദേശമാണ് സന്ധ്യ സ്ത്രീ സമൂഹത്തിനു നൽകുന്നത്.

സ്ത്രീ പ്രാതിനിധ്യം നന്നേ കുറവുള്ള ഈ മേഖലയിലേക്ക് കടന്നു വരുമ്പോൾ സന്ധ്യയുടെ പക്കൽ കൈമുതലായി ഉണ്ടായിരുന്നത് മുമ്പ് ജോലി ചെയ്തിരുന്ന സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയിൽ നിന്നും ആര്‍ജിച്ച പ്രവർത്തി പരിചയവും പിതാവിൽ നിന്ന് പകർന്നു കിട്ടിയ ആദർശങ്ങളും മൂല്യങ്ങളും ആയിരുന്നു.

അന്വേഷണങ്ങൾ അനവധി

പ്രധാനമായും വ്യക്തിപരമായ അന്വേഷണങ്ങൾക്കാണ് മാക് ഐ സിക്സിനെ സമീപിക്കുന്നത്. രഹസ്യങ്ങൾ പരസ്യമാകാതെ കാത്തു സൂക്ഷിക്കുന്ന വിശ്വസ്തതയും പൂർണവിവരങ്ങൾ തെളിവു സഹിതം കണ്ടെത്തുന്ന കുശാഗ്രബുദ്ധിയും ചേർന്ന വിജയഫോർമുലയാണ് മാക് ഐ സിക്സിന്റെ ശക്തി. പൂർവ/പുനർ വിവാഹ അന്വേഷണങ്ങൾ, വിവാഹേതര അന്വേഷണങ്ങൾ, വിവാഹമോചനവുമായി ബന്ധപ്പട്ട അന്വേഷണങ്ങൾ, തൊഴിൽ പരമായ അന്വേഷണങ്ങൾ, പശ്ചാത്തല അന്വേഷണങ്ങൾ മുതലായ സേവനങ്ങൾ മാക് ഐ സിക്സിൽ നിന്നു ലഭിക്കും. ഇതിനു പുറമേ സ്വത്തു സംബന്ധമായ അന്വേഷണങ്ങളും ഇൻഷുറൻസ് സംബന്ധമായ അന്വേഷണങ്ങളും  ഈ സ്ഥാപനത്തിലൂടെ നടത്താം.

രഹസ്യാന്വേഷണത്തിനു സഹായം തേടിയെത്തുന്ന ക്ലയന്റിന്റെ സാഹചര്യങ്ങളുടെ നിജസ്ഥിതിയും ഉദ്ദേശശുദ്ധിയും ഉറപ്പാക്കിയതിനു ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. അതോടൊപ്പം ലീഗൽ അഡ്വൈസർ അഡ്വ. മേഘ ദിനേശിന്റെ ഉപദേശങ്ങളും മാക് ഐ സിക്സ് ടീമിനു പിന്തുണയായുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് സേവനങ്ങൾ തേടിയെത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഏതു നിമിഷവും പ്രവർത്തന സജ്ജരായി ടീമംഗങ്ങളുണ്ട്. വിദേശത്തു നിന്നുള്ളവരുടെ സമയസൗകര്യം മാനിച്ച് 24 മണിക്കൂറും മാക് ഐ സിക്സിന്റെ സേവനം ലഭ്യമാണ്. പലപ്പോഴും തെറ്റിദ്ധാരണയുടെ പേരിൽ വേർപിരിയലിന്റെ വക്കിലെത്തിയ ദാമ്പത്യബന്ധങ്ങൾ വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒന്നിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ഇവരുടെ സേവനം ലഭ്യമാണ്.

dect554677

സേവനങ്ങൾ സ്ത്രീ കേന്ദ്രീകൃതമാണോ?

സ്ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യ പ്രാധാന്യം ആണെന്ന ആശയത്തോട് പൂർണമായും നീതി പുലർത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് മാക് ഐ സിക്സിന്റേത്. ഇൻവെസ്റ്റിഗേറ്റര്‍സ് ആയി സ്ത്രീകളും പുരുഷന്മാരും ഇവിടെ ഒരുപോലെ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും വ്യക്തിജീവിതത്തിൽ മൂന്നാമതൊരാളോട് പങ്കുവയ്ക്കാൻ മടിക്കുന്ന പല പ്രശ്നങ്ങളും തുറന്നു പറയാൻ സ്ത്രീ പുരുഷ ഭേദമന്യേ ക്ലയന്റുകൾ ഈ സ്ഥാപനത്തെ സമീപിക്കുന്നതിന്റെ പ്രധാന കാരണം ഇതിന്റെ അമരക്കാരി ഒരു സ്ത്രീ ആയത് കൊണ്ട് കൂടിയാണ്.

പ്രതിസന്ധികൾ ഒത്തിരിയേറെ

സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്നതിനു സമാനമായ വെല്ലുവിളികളും ഭീഷണികളും ഈ രംഗത്തും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സർവസമയുവും ജാഗ്രതയോടെയും സുരക്ഷാ മുൻകരുതലുകളോടെയും പ്രവർത്തിക്കേണ്ട മേഖലയായതിനാൽ സ്ത്രീ എന്ന നിലയിൽ ധാരാളം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ക്ലയന്റുകൾ കൈമാറിയ രഹസ്യങ്ങളോ അന്വേഷണ വിവരങ്ങളോ മാക് ഐ സിക്സ് പുറത്തുവിടാറില്ല.

പുറമെ നിന്ന് നോക്കുമ്പോൾ അഡ്വഞ്ചറസ് ആയ പ്രൊഫഷൻ ആയി തോന്നുമെങ്കിലും ഇത്തരം  ഒരു സംരംഭം നടത്തുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങൾ ചെറുതല്ലെന്നും ഏറ്റെടുത്ത കേസുകൾ ഭംഗിയായി തീർക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഈ രംഗത്ത് തുടരാൻ പ്രചോദനമെന്നും സന്ധ്യ കൂട്ടിച്ചേർത്തു.

ഏതു പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന ഇൻവെസ്റ്റിഗേഷൻ ടീമും പൂർണ പിന്തുണ നൽകുന്ന കുടുംബവുമാണ് ഈ ലേഡി ഡിറ്റക്ടീവിനു കരുത്ത്. നാഷനൽ ഹ്യൂമൻറൈറ്റ്സ്  ഫോറത്തിന്റെ ഏറണാകുളം ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് സന്ധ്യ. ഏകമകൻ അർജുൻ.

Mac I Six Detective Agency

C C 70/1471 Pavakkulam Building

Near Kaloor Old Post Office

Elamakkara Road

Cochin – 682 017.

Ph: 99614 61707, 9947304306

Tags:
  • Spotlight
  • Motivational Story
  • Inspirational Story