Monday 20 September 2021 10:39 AM IST : By സ്വന്തം ലേഖകൻ

ഈ മുത്തുമണികൾ പറയും ‘കൊമാനോ’ ഭാഷ; വികസിപ്പിച്ചത് നിഹാരികയും നിതികയും, സോഷ്യൽ മീഡിയയിൽ തരംഗമായി കോഡ് ഭാഷ

niharikk-rrr

കാങ്കോലിലെ നിഹാരികയും നിതികയും വികസിപ്പിച്ച ഭാഷ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കൊമാനോ സ്ക്രിപ്റ്റ് എന്ന് ഇവർ പേരിട്ടിരിക്കുന്ന ഭാഷയുടെ അക്ഷരമാല എബിസിഡി എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. തമിഴ്നാട് ഊട്ടിയിൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥിനികളാണ് ഇവർ. നിഹാരികയ്ക്ക് 12 വയസ്സും നിതികയ്ക്ക് 9 വയസ്സുമാണു പ്രായം. 

ഈ ഭാഷ വാട്സാപ്പിലൂടെ സൗഹൃദ വലയത്തിൽ ജനപ്രിയമാവുകയാണ്. കൂടുതൽ കുട്ടികളെ ഈ ഭാഷ പഠിപ്പിച്ചു കുട്ടികൾക്കിടയിൽ ഇതൊരു കോഡ് ഭാഷയായി പ്രചരിക്കുന്നു. 

മെഗാ എൻജിനീയറിങ് ലിമിറ്റഡ് കമ്പനിയിൽ സീനിയർ മാനേജർ പാലക്കാട് വടവന്നൂരിലെ പുത്തൻ വീട്ടിൽ ഡോ. എം. സുരേഷിന്റെയും ദിവ്യ സുരേഷിന്റെയും മക്കളാണിവർ. ദേശീയപാത പ്രൊജക്ട് ജോലിയുമായി ബന്ധപ്പെട്ടാണ് ഇവർ കാങ്കോലിൽ താമസിക്കുന്നത്.

Tags:
  • Spotlight