Friday 03 February 2023 04:06 PM IST : By സ്വന്തം ലേഖകൻ

സങ്കീർണ ഗർഭാവസ്ഥയും ചികിത്സാരീതികളും; പെരിനെറ്റോളജി വിഭാഗം കിംസ് ഹെൽത്തിൽ

perinatology-inaguration-drvidhya-kims-health-cover

പെരിനെറ്റോളജി–ചികിത്സാരീതികൾ നൂതന ശാസ്ത്രവിഭാഗമാണ്. സങ്കീർണമായ ഗർഭാവസ്ഥ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നിർണായകമാകുന്ന സന്ദർഭങ്ങൾ ചുരുക്കമല്ല. കേരളത്തിൽ ആദ്യമായി ഈ വിഭാഗത്തിൽ പ്രാവീണ്യം വിദേശ രാജ്യങ്ങളിൽ നിന്നു നേടിയ ഡോ. വിദ്യാലക്ഷ്മിയാണ് ഈ വകുപ്പ് തിരുവനന്തപുരം കിംസ്ഹെൽത്തിൽ കൈകാര്യം ചെയ്യുന്നത്. 2009–ൽ ഇവിടെ ആരംഭിച്ച ഈ വിഭാഗം പതിനായിരത്തിൽപരം അമ്മമാർക്കു പരിചരണവും സുഖകരമായ ഗർഭാവസ്ഥയും പ്രസവ പരിചരണവും പ്രദാനം ചെയ്യുന്നു. High Risk Pregnancy-Fetal Medicine വിഭാഗം ഇന്ന് ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ വിഭാഗമാണ്.

സങ്കീർണതകൾ എന്തൊക്കെ?

സങ്കീർണമായ ഗർഭാവസ്ഥ ഇന്നു കൂടിവരികയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനു പല കാരണങ്ങളാണ്– അമ്മമാരുടെ പ്രായം കൂടുതൽ, ഗർഭാവസ്ഥയ്ക്ക് മുൻപുള്ള രോഗങ്ങൾ – ഉദാ. കരൾ, ഹൃദയം, വൃക്ക മുതലായവയ്ക്കു ചികിത്സ തേടുന്നവർ ഗർഭിണിയാകുമ്പോഴുള്ള ബുദ്ധിമുട്ടുകൾ, വന്ധ്യതചികിത്സ മൂലം ഒന്നിലധികം കുഞ്ഞുങ്ങളുള്ള അവസ്ഥ ഇവയെല്ലാം ഇന്നു കൂടി വരുന്നു.

ഗർഭധാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ശ്രദ്ധിച്ചാൽ അപകട സാധ്യതകൾ ഒരുപരിധിവരെ കുറയ്ക്കാനാകും. ഗർഭാവസ്ഥയ്ക്കു മുൻപു തന്നെ ശരീരഭാരം ക്രമീകരിക്കുകയും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ അവ നിയന്ത്രണത്തിലാക്കുകയും വേണം. Pre Pregnancy counselling ലൂടെ സ്ത്രീയുടെ ഗർഭാവസ്ഥയ്ക്കുള്ള അപകടസാധ്യതകൾ മനസ്സിലാക്കാനും വാക്സിനുകൾ എടുക്കാനും സഹായിക്കും. (Rubella)റുബല്ല, ചിക്കൻ പോക്സ് എന്നീ രോഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് വേണ്ടവർക്കു നൽകണം. ഫോളിക് ആസിഡ് ഗുളിക തുടങ്ങുകയും ചെയ്യാം. മറ്റു രോഗങ്ങൾക്ക് (പ്രമേഹം, ജന്നി, ഹൃദയതകരാറുകൾ തുടങ്ങിയവ) മരുന്നു കഴിക്കുന്നവർക്ക് ചില മരുന്നുകൾ മാറ്റുകയും വേണം.

മുൻപ് സങ്കീർണഗർഭാവസ്ഥയുണ്ടായ അമ്മമാർ ഗർഭിണിയായ ഉടനെ തന്നെ ഒരു ഹൈ റിസ്ക് പ്രഗ്നൻസി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തു പരിശോധനകൾ നടത്തേണ്ടതാണ്. 12–ാം ആഴ്ചയിൽ Nachel tramulary scan നും ഒരു രക്തപരിശോധനയും വഴി ജനിതക തകരാറുകളുടെ സാധ്യത ഒരു പരിധി വരെ അറിയാൻ സാധിക്കും. 18–ാം ആഴ്ചയിൽ വൈകല്യങ്ങൾ അറിയാനുള്ള Targeted Anomaly Scan ഉം 22–ാം ആഴ്ചയിൽ കുഞ്ഞിന്റെ എക്കോ (echo) test ഉം നടത്താം. വളർച്ച കുറവാണെങ്കിൽ Doppler Scan വഴി കുഞ്ഞിലേക്കുള്ള രക്തയോട്ടം നോക്കേണ്ടതും ആവശ്യമാണ്.

ഗർഭസ്ഥ ശിശുവിനെ ഒരു വ്യക്തിയായി കണ്ട് ചികിത്സകൾ നടത്തുന്നതാണ് Fetal therapy. ഗർഭസ്ഥ ശിശുവിന്റെ ചുറ്റുമുള്ള ദ്രാവകം ടെസ്റ്റ് ചെയ്യുക–Amniocentesis/ മറുപിള്ളയില്‍ നിന്നുള്ള Chorionic Villus Sampling തുടങ്ങിയ പരിശോധനകൾ ചെയ്യുന്നതു വഴി ജനിതക തകരാറുകൾ കണ്ടെത്താനാകും. കുഞ്ഞിനു വിളർച്ചയുണ്ടെങ്കിൽ പൊക്കിൾക്കൊടിയിലൂടെ രക്തം നൽകാം. Hyphea Intra Uterine Transposition.

ഇരട്ടക്കുഞ്ഞുങ്ങളാണെങ്കിൽ ഒരു മറുപിള്ളയുള്ളവരിൽ (monochorionic twin) ഒരു കുഞ്ഞിനു വൈകല്യമുണ്ടെങ്കിൽ (RFA- Radio frequency Ablation) മൂലം വൈകല്യമില്ലാത്ത കുഞ്ഞിനെ മാത്രം വളർത്തിയെടുക്കാൻ സാധിക്കും. ഓരോ ഗർഭിണിയേയും സമയമെടുത്തു കണ്ട് അവരുടെ സങ്കീർണതകൾ മനസ്സിലാക്കി ചികിത്സ നിർണയിക്കുന്നതാണ് ഹൈ റിസ്ക് പ്രഗ്നൻസി വിഭാഗത്തിന്റെ വിജയം എന്നു ഡോക്ടർ പറയുന്നു. രോഗിയുടെ മനോനില അറിഞ്ഞ് അവർക്ക് ധൈര്യം നൽകുന്നതും ആവശ്യമാണ്.

perinatology-inaguration-drvidhya-kims-health ഡോ.വിദ്യാലക്ഷ്മി (വലത്)

കിംസ്ഹെൽത്തിൽ ഹൈ റിസ്ക് പ്രഗ്നൻസി / Fetal മെഡിസിൻ വിഭാഗത്തിനു തുണയായി വിപുലമായ ഒബ്സ്ടട്രിക് വിഭാഗവും നിയോനേറ്റൽ വിഭാഗവും പ്രവർത്തിക്കുന്നു. 25–ാം ആഴ്ച മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ level 3rd NICU സജ്ജമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന Operation theatre, രക്തബാങ്ക്, High Dependency Unit, Medical Multidisciplinary ICU മറ്റു സ്പെഷ്യാലിറ്റികൾ ഇവയെല്ലാം തന്റെ വിജയത്തിന് സഹായകമാകുന്നു.

ഡോ.വിദ്യാലക്ഷ്മി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ബിരുദവും ബിരുദാനന്തരപഠനവും നടത്തിയിട്ട് RCOG – Royal College of Obstetricians- London ൽ നിന്നും Fellowship ഉം/Liverpool Hospital Sydney ൽ നിന്നും High Risk Pregnancy ൽ പഠനവും നടത്തിയിട്ടുണ്ട്. 2009–ൽ ഈ വിഭാഗം ആരംഭിച്ചതിനു ശേഷം 10000 –ൽ പരം അമ്മമാരുടെ സഹായിയാകാൻ ഡോക്ടറിനു സാധിച്ചു. സ്വകാര്യ സർക്കാർ സംരംഭമാണ് ഡോക്ടറുടെ ഭാവിയിലെ ഒരു ആഗ്രഹം. ഈ യൂണിറ്റിന്റെ തുടക്കം മുതൽ സഹായങ്ങളുമായി കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.എം.ഐ സഹദുള്ള കൂടെയുണ്ട് എന്ന് ഡോക്ടർ പറയുന്നു.

കിംസ് ഹെൽത്തിലെ മറ്റു സവിേശഷതകൾ

perinatology-inaguration-drvidhya-kims-health-contact

1. സുശക്തമായ ൈഹറിസ്ക് പ്രെഗ്നൻസി വിഭാഗം. വിദഗ്ധ പരിശീലനം ലഭിച്ച േഡാക്ടർമാരുെട മുഴുവൻ സമയ േസവനം. 2. ൈഹ ഡിപ്പെന്റൻസി യൂണിറ്റ്– മൾട്ടി ഡിസിപ്ലിനറി യൂണിറ്റ് എല്ലാ സങ്കീർണതകളും ൈകകാര്യം െചയ്യുന്നു. 3. ശക്തമായ നഴ്സിങ്, ലാബ് പാരാെമഡിക്കൽ സഹായം. 4. സബ് സ്െപഷലിസ്റ്റ് – അനസ്േതഷ്യ, കാർഡിയാക്, ന്യൂറോളജി, െനേഫ്രോളജി, എൻേഡാക്രൈൻ, റുമറ്റോളജി, പൾമണോളജി തുടങ്ങിയവ. 5. അതിനൂതനമായ ഓപ്പറേഷൻ തിയറ്റർ. 6. അമിത രക്തസ്രാവത്തിൽ ശസ്ത്രക്രിയയില്ലാതെ യുറ്ററൈൻ ആർട്ടറി എംേബാളസേഷൻ വഴി ചികിത്സിക്കുന്ന ഇന്റർവെൻഷണൽ േറഡിേയാളജി വിഭാഗം. ആരോഗ്യത്തോടെ ജനിക്കാനും വളരാനും ഓരോ കുഞ്ഞിനും അവകാശമുണ്ട്. വിദഗ്ധമായ ചികിത്സയിലൂടെയും കൃത്യമായ ആരോഗ്യനിർണയത്തിലൂടെയും ഇതു പാലിച്ചു പോരുന്നതിൽ തികച്ചും ശാസ്ത്രീയമായ സമീപനത്തിലൂടെ കിംസ്ഹെൽത്ത് വിജയിക്കുന്നു. വ്യത്യസ്തവും സമഗ്രവുമായ സമീപനത്തിലൂടെ രോഗികളെ പരിപാലിക്കുന്നതിനാൽ ഓരോ രോഗിയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും മടങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.