Saturday 27 November 2021 11:35 AM IST : By സ്വന്തം ലേഖകൻ

യജമാനനെ തേടി വാഹനങ്ങളുടെ പിറകെയോടും; അല്ലെന്ന് മണത്ത് ഉറപ്പാക്കി നിരാശയോടെ പിന്മാറ്റം, പെട്രോൾ പമ്പിൽ അകപ്പെട്ട് നായ

dog-vellanadu.jpg.image.845.440

യജമാനന്റെ വാഹനത്തിന് പിന്നാലെ ഓടിയെത്തി പെട്രോൾ പമ്പിൽ അകപ്പെട്ട നായ തന്റെ മാസ്റ്റർ മടങ്ങിവരുന്നതും കാത്ത് കഴിയുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആണ് വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ പമ്പിൽ നായ എത്തിയത്. പിതാവും മകനും പോയ ഇരുചക്ര വാഹനത്തിന് പിന്നാലെയാണ് നായ വന്നതെന്ന് ദൃക്സാക്ഷികൾ അറിയിച്ചതായി പമ്പ് ജീവനക്കാർ പറഞ്ഞു. 

നായ പിന്തുടരുന്നത് ബൈക്ക് യാത്രികർ അറിഞ്ഞിട്ടുണ്ടാവില്ല. ബൈക്ക് യാത്രികരായ ഉടമസ്ഥർ ദൃഷ്ടിയിൽ നിന്ന് മറഞ്ഞതോടെ നായ പമ്പിലേക്ക് കയറി. ശേഷം ഇന്ധനം നിറയ്ക്കാൻ പമ്പിൽ എത്തുന്ന വാഹനങ്ങളുടെ അടുത്ത് ഓടിയെത്തി തന്റെ ബോസ് ആണോ എന്ന് ശ്രദ്ധിക്കും. അല്ലെന്ന് മണത്ത് ഉറപ്പാക്കുന്നതോടെ പിൻവാങ്ങും. 

പമ്പിലെ സിസി ടിവി ദ്യശ്യങ്ങൾ പരതി നോക്കിയെങ്കിലും ജീവനക്കാർക്ക് ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജീവനക്കാർ ആഹാരം നൽകിയതോടെ നായ ഇവരോട് അടുപ്പം കാട്ടി തുടങ്ങി. യജമാനനോ നായ്ക്കളെ സ്നേഹിക്കുന്നവരോ എത്തുമെന്ന പ്രതീക്ഷയിൽ പമ്പ് ജീവനക്കാർ.

Tags:
  • Spotlight