Thursday 14 February 2019 06:37 PM IST : By സ്വന്തം ലേഖകൻ

മഞ്ജൂ, മുഖത്ത് കുറച്ചു കൂടി ‘ഇൻക്രഡുലെസ്നെസ്’ വേണം; പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് പകച്ചു പോയത് ലൂസിഫർ ടീം, ട്രോളൻമാർക്ക് ചാകര

prithvi-troll

ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ട്രോളൻമാരുടെ ഇരയാകുന്നവരിൽ ഒരാളാണ് പൃഥ്വിരാജ്. രാജുവിന്റെ ഇംഗ്ലീഷിനെ ശശി തരൂരിന്റെ ഇംഗ്ലീഷുമായി താരതമ്യം ചെയ്യുന്നതു പതിവാണ്. ഇംഗ്ലീഷിൽ കടുകട്ടി വാക്കുകൾ അടങ്ങുന്ന കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ ഒരാളാണ് രാജു. എന്നാൽ യഥാർത്ഥ ജീവിതത്തിലും താൻ അങ്ങനെ തന്നെ ആണെന്നു തെളിയിക്കുന്ന ഒരു സംഭവം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പങ്കുവയ്ക്കുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ‘ലൂസിഫറിന്റെ’ സെറ്റിലെ ഒരു സംഭവമാണ് പൃഥ്വിരാജ് തന്നെ വനിത വായനക്കാരുമായി പങ്കുവയ്ക്കുന്നത്. വനിത പുറത്തു വന്നതിനു പിന്നാലെ സംഗതി ട്രോളൻമാർ ആഘോഷമാക്കുകയും ചെയ്തു.

p2

കെഎസ്ആർടിസിക്ക് കല്യാണവണ്ടിയെന്ന പേരു വീണതിങ്ങനെ; പ്രണയ സാഫല്യത്തിന്റെ കഥപറഞ്ഞ് അഞ്ച് ജോഡികൾ

p-1

നീക്കം ചെയ്തിട്ടും വൃക്കയിൽ വീണ്ടും മുഴ; പരീക്ഷണങ്ങളിൽ പിടഞ്ഞ് പൈതൽ; കാണാതെ പോകരുത് ഈ കണ്ണീർ

പ്രളയനാളിലെ വഴികാട്ടി ഇനി ജീവിത സഖി; സ്നേഹയുടെ കഴുത്തിൽ ഈ ഡോക്ടർ ചെക്കൻ മിന്നുചാർത്തും; ഹൃദ്യം ഈ പ്രണയകഥ

കുടുംബം കലക്കി, കാമുകി, കുലസ്ത്രീ, എന്തുവേണമെങ്കിലും വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധം വെളിപ്പെടുത്തി അഭയ; കുറിപ്പ്

രാജുവിന്റെ വാക്കുകൾ ഇങ്ങനെ– സെറ്റിൽ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബ്റോയിയും മഞ്ജുവും അടങ്ങുന്ന ഒരു സീൻ ചെയ്യുകയാണ്. വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് വന്നത് ഞാൻ ഉദ്ദേശിച്ച റിയാക്ഷൻ ആയിരുന്നില്ല. ഞാൻ അടുത്തെത്തി പറഞ്ഞു, മഞ്ജു കുറച്ചു കൂടി incredulousness (പെട്ടെന്നു വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി. ഞാൻ വീണ്ടും മോനിട്ടറിനു മുന്നിലെത്തി റീടേക്ക് പറഞ്ഞു. പക്ഷേ, മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷൻ തന്നെ. കട്ട് പറഞ്ഞയുടൻ മഞ്ജു എന്റെ അടുക്കലെത്തി ചേദിച്ചു, രാജു നേരത്തേ പറഞ്ഞില്ലേ... അതെന്താ... സെറ്റിലാകെ കൂട്ടച്ചിരി. ചമ്മിയത് ഞാനാണെന്ന് പറഞ്ഞാൽ മതിയല്ലോ. ഷൂട്ടിങ് തീരും വരെ ‘ഇൻക്രഡുലെസ്നെസ്’ അവിടുത്തെ ചിരി വിഷയമായിരുന്നു.

ലൂസിഫറി’ന്റെ ഡബ്ബിങിനിടെ ടൊവിനോയ്ക്കും ഒരബദ്ധം പറ്റി. ഒരു മലയാളം വാക്ക് അവൻ തെറ്റായാണ് ഉച്ചരിച്ചത്. ഇതു കേട്ട് ഞാൻ പറഞ്ഞു, ‘എടാ നിന്റെ ഇംഗ്ലിഷ് ഉച്ചാരണം ഞാൻ തിരുത്തിയെന്നു പറഞ്ഞാൽ അതു വാർത്ത ആയിരിക്കില്ല, മലയാളം വാക്ക് എങ്ങനെ പറയണം എന്നു ഞാൻ പറഞ്ഞു തന്നാൽ അതു ചിലപ്പോൾ ട്രോളാകും’ എന്ന്. ഡബ്ബിങിനിടെ അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ്. ടൊവിനോയ്ക്കു മാത്രമല്ല, ഞാൻ അടക്കം ഒട്ടുമിക്ക അഭിനേതാക്കൾക്കും സംഭവിച്ചിട്ടുമുണ്ട്.