തെലുങ്ക് സിനിമയിൽ ആരാധക പിന്തുണയിൽ മുന്നിൽ നിൽക്കുന്ന താരമാണ് മഹേഷ് ബാബു. താരത്തിന്റെ ‘ഖലീജ’ റീ റിലീസുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
2010ല്‍ റിലീസായ ‘ഖലീജ’, മഹേഷ് ബാബുവിന്റെ പിതാവും തെലുങ്കിലെ സൂപ്പർതാരവുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് റി റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ഷോ ആരാധകർ ആഘോഷമാക്കുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹേഷ് ബാബുവിന്റെ പോസ്റ്ററില്‍ കൈ മുറിച്ച് രക്തം പുരട്ടിയും നെഞ്ചില്‍ ആഞ്ഞടിച്ചുമൊക്കെ ആരാധന അതിരുകടക്കുന്നത് വിഡിയോയിൽ കാണാം.
തിയേറ്ററില്‍ എത്തിയപ്പോള്‍ പരാജയമായിരുന്ന ‘ഖലീജ’ ടെലിവിഷന്‍ ടെലികാസ്റ്റിലൂടെയാണ് ഫാന്‍ ബേസ് നേടിയത്. റി റിലീസിൽ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയോളം രൂപയാണ് ചിത്രം നേടിയതത്രേ.