Tuesday 23 July 2019 12:20 PM IST

‘എന്റെ മാറ്റം കണ്ട് ഉമ്മ പറഞ്ഞു, വേണമെങ്കിൽ തടി കുറയും അല്ലേ?’; 99 കിലോയിൽ നിന്ന് 70 ൽ എത്തിയ അനുഭവം പങ്കുവച്ച് സജ്ന!

Tency Jacob

Sub Editor

sajna-weight-loss-story
സജ്ന അബ്ദുൾ ഒഹാബ‌്, ഡയറ്റും വ്യായാമവും കൊണ്ട് 99 കിലോഗ്രാമിൽ നിന്ന് 70 കിലോഗ്രാമിലേക്ക്...

‘‘Three Months from now, You will thank yourself. എന്റെ മൊബൈൽ ഫോണിന്റെ സ്ക്രീൻ സേവർ ഈ മെസേജായിരുന്നു. സത്യത്തിൽ എന്നെ പരിഹസിച്ചവർക്കും കളിയാക്കിയവർക്കുമുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ ഞാൻ.’’ കോഴിക്കോട് നടക്കാവിനടുത്ത് താരയിൽ വീട്ടിലിരുന്ന് സജ്ന അബ്ദുൾ ഒഹാബ് 99 കിലോഗ്രാമിൽ നിന്ന് 70 കിലോഗ്രാമിലേക്കെത്തിയ സാഹസിക കഥ വിവരിച്ചു തുടങ്ങി.

‘‘ഭർത്താവ് ഗൾഫിലാണ്. അവിടേക്കു പോകാൻ ഫ്ലൈറ്റിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ഇടാൻ പറ്റാറില്ല. ഞാൻ ചെറുപ്പത്തിലേ തടിയുള്ള കൂട്ടത്തിലാണ്. ഉമ്മ പറയും.‘നീ എന്റെ ഉമ്മാന്റെ പോലെയാ. ഈ തടി കുറയൂല്ല’ എന്റെ ഇപ്പോഴത്തെ മാറ്റം കണ്ടപ്പോൾ ഉമ്മ മാറ്റിപ്പറഞ്ഞു. ‘വേണമെങ്കിൽ കുറയും അല്ലേ?’

‘അറുപത്തിയഞ്ച് ജോഡി വസ്ത്രങ്ങൾ ഉണ്ടെനിക്കിപ്പോൾ, എല്ലാം തന്നത് നാട്ടുകാർ’; വികാര നിർഭരയായി രമ്യ

വേദനയില്ലാതെ വായുവിലൂടെ പുറത്തെടുക്കലല്ല സിസേറിയൻ! മുലപ്പാല്‍ ഉണ്ടായിട്ട് കൊടുക്കാത്തതുമല്ല; നൊന്തുനീറി ഒരമ്മ

പൗവ്വത്ത് കുടുംബത്തിൽ കൊച്ചുമക്കൾ 50, ആദ്യ ‘കുട്ടി’ക്ക് പ്രായം 53, ഇളയവൾ പിറന്നത് ജൂണിൽ! അണു കുടുംബങ്ങൾക്കിടയിൽ ഒരു ബിഗ് ഫാമിലി

ഫ്രൂട്സ് എല്ലാം നല്ലതല്ല

ഗർഭിണിയായിരിക്കുമ്പോൾ 106 കിലോഗ്രാം വരെ ശരീരഭാരം കൂടി. പ്രസവശേഷം 99 ലേക്കെത്തി. പിന്നീട് എത്ര ഡയറ്റ് ചെയ്തിട്ടും 97 ൽ നിന്നു കുറഞ്ഞില്ല. ചോറും ഗോതമ്പുമൊന്നും കഴിക്കില്ല. മധുരം തൊടുക പോലും ചെയ്യില്ല. പഴങ്ങളും പച്ചക്കറികളും മാത്രം. പക്ഷേ, തൂക്കത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. പിന്നീടാണ് എനിക്ക് കാരണം മനസ്സിലായത്. ജിമ്മിൽ നിന്ന് ക്ഷീണിച്ച് വന്ന് ഞാനീ കഴിക്കുന്നതെല്ലാം മധുരം കൂടുതലുള്ള പഴങ്ങളാണ്. അവ കാലറി കൂട്ടുകയേയുള്ളൂ, പിന്നെ പച്ചക്കറിയും പഴങ്ങളുമെല്ലാം കാലറി കുറഞ്ഞവ തിരഞ്ഞെടുത്തു കഴിക്കാൻ തുടങ്ങി.

മാമ്പഴം, ചക്ക, വാഴപ്പഴം എന്നിവയൊന്നും കഴിക്കില്ല. ഒരു മാമ്പഴത്തിലുള്ളത്ര കാലറിയേ നമുക്ക് ഒരു ദിവസം വേണ്ടൂ. അതിന്റെ കൂടെ ഈന്തപ്പഴവുമൊക്കെ കഴിച്ചാലോ? ഇങ്ങനെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് എന്റെ ഭാരത്തിന് ഒരു ഇളക്കം തട്ടിത്തുടങ്ങിയത്. ആ സമയത്ത് എന്റെ സഹോദരൻ ജിമ്മിൽ പോയി നന്നായി തടി കുറഞ്ഞു. ‘ഇനി എന്റെ കൂടെ വാ’ എന്ന്  ഇക്ക പറഞ്ഞു. ഞാനങ്ങനെ ഇക്കയുടെ കൂടെ പോകാൻ തുടങ്ങി.

കാർഡിയോ വ്യായാമങ്ങളായിരുന്നു കൂടുതൽ. ഓട്ടം, ചാട്ടം, മങ്കി വാക്ക്, ഹിൽ റൺ, സ്പ്രിന്റ് എന്നിങ്ങനെ ഒരു മ ണിക്കൂർ പലതരം വ്യായാമങ്ങളായിരിക്കും. ഓരോ ദിവസം ഓരോ തരം വ്യായാമങ്ങളായി തരംതിരിച്ചിട്ടുണ്ട്. വയറു കു റയാൻ കാർഡിയോ വ്യായാമങ്ങളാണ് നല്ലത്. ഓടുന്നത് വളരെ നല്ലതാണ്.

ഡയറ്റും നന്നായി ശ്രദ്ധിച്ചിരുന്നു. എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. വൈകുന്നേരം എട്ടു മണിക്കുള്ളിൽ നാലു ലിറ്റർ വെള്ളം കുടിച്ചു തീർക്കും. ചായ കുടിക്കണമെന്നു തോന്നുമ്പോൾ ഒരു വലിയ ഗ്ലാസ്സ് വെള്ളം കുടിക്കും. ചോറും ഗോതമ്പുമൊന്നും കഴിച്ചില്ല. മത്സ്യം, ചി ക്കൻ, ബീഫ്, കാലറി കുറഞ്ഞ പച്ചക്കറികൾ ഇവ ഇഷ്ടം പോലെ കഴിച്ചു.

കറികൾ സാധാരണ വയ്ക്കുന്നതു പോലെതന്നെ വച്ചു കഴിച്ചു. കാലത്ത് മുട്ട പുഴുങ്ങിയതും പച്ചക്കറികളും കഴിക്കും. ഉച്ചയ്ക്ക് നോൺ വെജ് ഉപയോഗിക്കും. ഒപ്പം പച്ചക്കറികൾ വേവിച്ചതും. ആദ്യം ഏഴു മണിക്കുള്ളിൽ അത്താഴം കഴിക്കുമായിരുന്നു. പിന്നീടത് ആറു മണിയായി, അഞ്ചു മണിയായി.

ഡയറ്റും കൂടി ശ്രദ്ധിച്ചപ്പോഴാണ് തൂക്കം കുറയാൻ തുടങ്ങിയത്. 99 ൽ നിന്ന് 84 ലെത്തി. ഈ സമയത്ത് എന്റെ ഭർത്താവും ഡയറ്റ് നോക്കി പത്തു കിലോ തൂക്കം കുറഞ്ഞിരുന്നു. അദ്ദേഹത്തിന് പൊക്കമുള്ളതുകൊണ്ട് മെലിഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ഞാൻ അഞ്ചടിയേയുള്ളൂ. തൂക്കം കുറഞ്ഞത് പെട്ടെന്ന് മനസ്സിലാകില്ല. പലരും ഭർത്താവിനോട് പറയും ‘ഓൾക്കു കൂടി പറഞ്ഞുകൊടുക്ക് വണ്ണം കുറയാനുള്ള സൂത്രം.’

ഇടയ്ക്ക് വെയ്റ്റ് കുറയാതെയായി. ഫാറ്റ് പോയടത്തൊക്കെ മസിൽ വന്ന് ഭാരം കൂടുന്നതാണ്, ശരീരം ഉറച്ചു വരികയാണ് എന്നെല്ലാം ട്രെയിനർ പറഞ്ഞു തന്നപ്പോൾ െടൻഷൻ മാറി. ഇടയ്ക്ക് രണ്ടു ദിവസം ഡയറ്റ് ബ്രേക്ക് ചെയ്ത് ഇഷ്ടമുള്ളതെല്ലാം കഴിക്കും.

50 കിലോ ആണ് പൊക്കമനുസരിച്ച് എനിക്കു വേണ്ട തൂക്കം. ഇപ്പോൾ 74 കിലോ ആയി. ഡയറ്റു തുടരുന്നുണ്ട്. ഇപ്പോൾ ഞാൻ ഗൾഫിലേക്കു പോന്നു. ഇവിടെ എന്നും ഒരു മണിക്കൂർ നടക്കാൻ പോകുന്നുണ്ട്. ഇത്രയും സാധിച്ചില്ലേ, ഇനിയും കുറയുക തന്നെ ചെയ്യും.

സീക്രട്ട് ടിപ്സ്

∙ നാലു ലിറ്റർ വെള്ളം കുടിക്കുമ്പോൾ തന്നെ വിശപ്പു കുറയും.

∙ കാലറി കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

∙ ഹൃദയമിടിപ്പ് നന്നായി വർധിക്കുംവരെ ഓടുകയോ നടക്കുകയോ ചെയ്യാം.

∙ വിശക്കുമ്പോൾ രണ്ടോ മൂന്നോ കശുവണ്ടിപരിപ്പോ, ബദാമോ കഴിച്ച് ഒരു വലിയ ഗ്ലാസ്സ് വെള്ളം കുടിക്കാം.

∙ അത്താഴം അഞ്ചു മണിക്കു മുൻപ് കഴിക്കുക.

∙ തുടർച്ചയായി ഡയറ്റ് ചെയ്യുന്നതിലും നല്ലത് ഇ ടയ്ക്ക് ബ്രേക്ക് ചെയ്ത് വീണ്ടും തുടങ്ങുന്നതാണ്.

Tags:
  • Spotlight
  • Inspirational Story