Friday 04 March 2022 11:16 AM IST

‘മോൾക്കു നാലു വയസ്സായപ്പോഴാണ് ഞാനും ഭര്‍ത്താവും പിരിഞ്ഞത്’: പ്രണയത്തിന്റെ രുചിക്കൂട്ട്: ഷാനും ആൻമരിയയും പറയുന്നു

Rakhy Raz

Sub Editor

shaan-anne-vloggers

ഗൈസ്... മൈ നെയിം ഈസ് ഷാൻ ജി യോ. വെൽക്കം ടു ദ് വിഡിയോ.’ എന്ന ടാഗ്‌ലൈൻ വോയ്സ് കേൾക്കുമ്പൊഴേ പാചകപ്രിയർക്കറിയാം, പിന്നാലെ വരാൻ പോകുന്നത് ഒരു കിടിലൻ വിഭവത്തിന്‍റെ പാചകവിധിയാണെന്ന്. കിറുകൃത്യം കണക്കിൽ രുചി ഉറപ്പാക്കുന്ന വിഭവങ്ങളാലാണ്, ആരംഭിച്ച് ഒന്നരകൊല്ലം കൊണ്ട് ഷാൻ ജി യോ യുട്യൂബിലൂടെ പത്തുലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്

നാടൻ രസവും സാമ്പാറും റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ് റൈസും കൊതിയൂറും പ്രോൺസ് ബിരിയാണിയും പൊറോട്ടയും എന്നുവേണ്ട ഏതു വിഭവവും നൂറു ശതമാനം ഗ്യാരന്റിയോെട തയാറാക്കുന്ന വിധം പറഞ്ഞും കാണിച്ചും തരും ഷാന്‍. ഷാൻ അച്ചായന്റെ ജീവിതത്തിന് രുചി കൂട്ടാൻ ‘പാലാക്കാരി അച്ചായത്തി’ എന്നു സോഷ്യല്‍ മീഡിയ വിളിക്കുന്ന മിനിസ്ക്രീൻ താരം ആൻ മരിയ കൂടി എത്തിയതോടെ ഇരുവർക്കും ആരാധകരേറി. ഇപ്പോൾ, ‘അഭിനയം സൂപ്പർ’ എന്ന കമന്റിനൊപ്പം ‘പെപ്പർചിക്കൻ കിടുക്കി’ എന്ന കമന്റും വരുന്നു ആൻ മരിയയുടെ ഫോണിൽ. ‘മനംപോലെ മംഗല്യ’ത്തിലെ സോനയ്ക്ക് സുഖമാണോ എന്ന മെസേജ് ഷാൻ ജിയോക്കും. വിവാഹശേഷമുള്ള ആദ്യ വാലന്‍റൈന്‍സ് േഡ അടിെപാളിയാക്കാനുള്ള തിരക്കിലാണ് ഷാനും ആൻ മരിയയും മകൾ നിയയും.

ഒറ്റയ്ക്ക് നടക്കാനല്ല രസം

‘‘ജീവിതത്തിൽ ഒരു വേള ഒറ്റയ്ക്കായി പോയവരാണ് ഞ ങ്ങൾ ഇരുവരും. വിവാഹം കഴിക്കണം എന്ന പ്ലാൻ ഇരുവർക്കും ഉണ്ടായിരുന്നില്ല. പരിചയപ്പെട്ട് അധികനാൾ കഴിയും മുൻപ് ഞങ്ങൾ കൂട്ടുകാരായി. നല്ല കൂട്ടുകാർക്ക് നല്ല ഭാര്യാഭർത്താക്കന്മാരാകാനും കഴിയും എന്നു സൂചിപ്പിച്ചത് രണ്ടുപേരുടെയും കൂട്ടുകാരാണ്. എന്നാൽ പിന്നെ ‘പോരുന്നോ എന്റെ കൂടെ’ എന്ന് രണ്ടു പേരും പരസ്പരം അങ്ങ് ചോദിച്ചു.

‘‘എനിക്കൊരു കൂട്ടു വേണം എന്ന് മമ്മിക്ക് ആയിരുന്നു നിർബന്ധം. ഒറ്റ മകളാണ് ഞാൻ. ഡിവോഴ്സിന് ശേഷം മ മ്മിക്കൊപ്പമായിരുന്നു. രണ്ടു തവണ സ്ട്രോക്ക് വന്നപ്പോ ൾ മമ്മിയോടു ഡോക്ടർ ചോദിച്ചു, പ്രഷർ കൂടാൻ മാത്രം എന്തു ടെൻഷനാണ് ഉള്ളതെന്ന്. ‘ഇവളുടെ വിവാഹം’ എന്നായിരുന്നു മമ്മിയുെട മറുപടി.

നിയ മോളും മമ്മിക്ക് വിവാഹം കഴിച്ചുകൂടേ എന്ന് ചോദിച്ചു തുടങ്ങി. കൂട്ടുകാര്‍ക്കൊക്കെ പപ്പ ഉണ്ട്. എനിക്കും പപ്പയെ വേണം എന്നതായിരുന്നു അവളുടെ ആഗ്രഹം.

ഡി ഫാം പഠിച്ച് ഉത്തർപ്രദേശിൽ ജോലി ചെയ്യുമ്പോഴായിരുന്നു ആദ്യ വിവാഹം. പിന്നീടു ജോലി ഉപേക്ഷിച്ചു. മോൾക്കു നാലു വയസ്സായപ്പോഴാണ് ഞാനും ഭര്‍ത്താവും പിരിഞ്ഞത്. പിന്നീടു കരിയര്‍ സെറ്റ് ചെയ്യാൻ ആലോചിച്ചപ്പോൾ മേക്കപ് പഠിക്കാന്‍ തീരുമാനിച്ചു. താമസവും െകാച്ചിയിലേക്കു മാറി. കുടുംബസുഹൃത്തായിരുന്ന ഇടവേള ബാബുവും സീരിയല്‍ താരം നവീൻ അറയ്ക്കലും വഴിയാണ് അഭിനയിക്കാനുള്ള അവസരം വരുന്നത്. ‘ദത്തുപുത്രി’ എന്ന പരമ്പരയിൽ.

പിന്നീട് ‘അമൃതവർഷിണി’, ‘മേഘസന്ദേശം’, ‘ചേച്ചിയമ്മ’, ‘ചാവറ അച്ചൻ’, ‘എന്റെ മാതാവ്’ തുടങ്ങി പന്ത്രണ്ടോളം സീരിയൽ ചെയ്തു. ഇപ്പോൾ ‘മനം പോലെ മംഗല്യത്തിലെ സോന എന്ന കഥാപാത്രമായി അഭിനയിക്കുന്നു.’’

കഴിക്കുന്നോ അൽപം ഫ്രൂട്സ്

എന്നും വൈകുന്നേരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന പതിവുണ്ടെനിക്ക്. ഷാൻ വൈകുന്നേരം കൂട്ടുകാരുമായി കൂടുന്നതും അവിടെയാണ്. ഒരു സുഹൃത്തുവഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് ഫെയ്സ്ബുക്ക് ചാറ്റിൽ ഷാനിന്റെ ലിങ്ക് അയച്ചു തന്നു. അപ്പോഴാണ് വമ്പൻ പാചക പരിപാടിയിലൂടെ ആളുകളെ കയ്യിലെടുത്ത ആളാണെന്നു മനസ്സിലായത്. അതോടെ എല്ലാ പോസ്റ്റും ഞാൻ ലൈക്ക് ചെയ്യാനും കമന്റിടാനും തുടങ്ങി.

ഒരു ദിവസം പതിവുപോലെ നടക്കാൻ ചെന്നപ്പോൾ സ്റ്റേഡിയം റോഡിൽ ഷാന്റെ കാർ. ഞാൻ അടുത്തു ചെന്ന് ചില്ലിൽ തട്ടി വിളിച്ചു. ചില്ല് തുറന്നതും ഒരു പ്ലേറ്റ് ഫ്രൂട്സ് മുന്നിലേക്കു നീണ്ടു. ‘കഴിക്കുന്നോ അൽപം ’ എന്നൊരു ചോദ്യവും.’’ ഒാര്‍ക്കുന്നില്ലേ എന്നു ചോദിച്ച് ആൻ ഷാെന്‍റ തോളിലൊരു തട്ടുതട്ടി.

‘‘പിന്നെ... ഒാര്‍ക്കുന്നു.’’ ഷാന്‍ പറഞ്ഞു. ‘‘ഞാൻ ലുലുവിലൊക്കെ ചുറ്റി നടന്ന് കുറച്ചു ഫ്രൂട്ട്സും വാങ്ങി സ്വസ്ഥമായി ഒറ്റയ്ക്കിരുന്ന് കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഇവളുടെ ചില്ലിൽ തട്ടൽ. തട്ടിയ സ്ഥിതിക്ക് പിന്നെ, ഫ്രൂട്ട്സ് കൊടുക്കാതെ പറ്റുമോ. ആ ഫ്രൂട്സാണ് ഞങ്ങളെ ഇതുവരെ എത്തിച്ചത്.’’

shaan-anne

ഉണ്ടാക്കി നോക്കൂ ഒരു സാമ്പാർ

‘‘ഈ ഭൂഗോളത്തിന്റെ മാത്രമല്ല രുചിയുടേയും സ്പന്ദനം കണക്കിലാണ്. പാചകത്തിൽ കൈപുണ്യം എന്നു പറയുന്നത് കണക്കിലെ കൃത്യതയാണ്. അതാണ് പ്രധാന കാര്യം. കൃത്യമായ അളവിൽ സാധനങ്ങളും വെള്ളവും തീ യും ഉപയോഗിച്ചാൽ രുചികരമായ ഭക്ഷണം ഉറപ്പായും ല ഭിക്കും. ഞാനൊരു ബെസ്റ്റ് ഷെഫ് ഒന്നും അല്ല. പക്ഷേ, എന്റെ റെസിപ്പികൾക്ക് രുചി ഉറപ്പായും ഉണ്ടാകും.’’ ഷാൻ പാചകരഹസ്യങ്ങള്‍ പങ്കുവച്ചു.

‘‘ചിലർ ചോദിക്കും, ‘എന്തിനാണ് സാമ്പാറുണ്ടാക്കാനൊക്കെ പഠിപ്പിക്കുന്നത്? അതൊക്കെ എല്ലാര്‍ക്കും അറിഞ്ഞൂടേ’ എന്ന്. നല്ലൊരു സാമ്പാറുണ്ടാക്കുക അത്ര നിസ്സാരമല്ല, ആദ്യമായി പാചകം ചെയ്യുന്ന ഒരാൾക്ക് സാമ്പാറുണ്ടാക്കുക ഹിമാലയം കയറുന്നതു േപാലെ കഠിനമാണ്. സാമ്പാറിനെ പേടിക്കാതെ സാമ്പാറുണ്ടാക്കാൻ സഹായിക്കുകയാണ് എന്റെ വഴി. ഏറ്റവും ലളിതമായി അത് എങ്ങനെ ചെയ്യാം എന്നാണ് ഞാൻ പറഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നത്.’’

കറികളും പലഹാരങ്ങളും െെറസ് വിഭവങ്ങളും മൂന്നു േനരവും ഉണ്ടാക്കാന്‍ പറ്റുന്ന നാനാതരം വിഭവങ്ങളും ഉണ്ടാക്കി സൂക്ഷിക്കാവുന്നവയും കുട്ടികളെ പാട്ടിലാക്കാനുള്ളവയും ഒക്കെ ഷാനിന്റെ പാചകയാത്രയിലുണ്ട്.

ഐടി പ്രഫഷനലായ ഷാൻ ജിയോയ്ക്ക് ഭക്ഷണമുണ്ടാക്കാനുള്ള കമ്പം തുടങ്ങിയത് കോളജ് കാലത്താണ്. പിന്നീട് പാചകക്കുറിപ്പുകളുമായി ബ്ലോഗ് എഴുതിത്തുടങ്ങി. സ്വന്തമായി ഐടി കമ്പനി തുടങ്ങിയ ശേഷവും ഭക്ഷണമുണ്ടാക്കാനും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സമയം കണ്ടെത്തി. കൂടുതൽ പേരിലേക്ക് അത് എത്തണം എന്നു തോന്നിയപ്പോഴാണ് ഫൂഡ്വ്ലോഗ് തുടങ്ങാൻ തീ രുമാനിച്ചത്.

ഈസിയായ് ഉണ്ടാക്കാം ഉണ്ണിയപ്പം

‘സിംപിളായി പറഞ്ഞാൽ എല്ലാം സിംപിളാകും’ എന്നാണ് ഷാനിന്റെ പക്ഷം. ഏതു വിഭവം പാചകം ചെയ്യുന്നവർക്കും ഇതൊരു കട്ട പണിയാണല്ലോ എന്ന് തോന്നിയാൽ മൂഡ് പോകാം.

‘‘കയ്യിലൊതുങ്ങാത്ത സാധനങ്ങൾ ഉപയോഗിച്ചുള്ള പാചകം എന്റെ രീതിയല്ല. ഉണ്ണിയപ്പം ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമായിരിക്കും ഞാൻ സ്വീകരിക്കുക. ചിലർ പറയും അതിൽ അൽപം എള്ള് കൂടി ചേർത്താൽ അസ്സലാകില്ലേ എന്ന്. എള്ള് പലപ്പോഴും എല്ലാ വീടുകളിലും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഞാൻ എള്ള് ഒഴിവാക്കും. നിർബന്ധമെങ്കിൽ എള്ള് ചേര്‍ക്കാം എന്നൊരുപദേശം മാത്രം ഒപ്പം നല്‍കും. ഉച്ചമയക്കം കഴിഞ്ഞെഴുന്നേ ൽക്കുന്ന വീട്ടമ്മയ്ക്ക് അല്ലെങ്കിൽ ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതനായ െചറുപ്പക്കാരന്, ‘ചെറുപഴവും അരിപ്പൊടിയും ഉണ്ടല്ലോ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ’ എന്നു തോന്നിയാൽ പണിപാളാതെ അതു നടക്കണം. അതാണ് എെന്‍റ ലക്ഷ്യം.

ഒാരോ പാചകക്കുറിപ്പും തയാറാക്കാൻ ഞാൻ എടുക്കുന്ന സമയമാണ് മറ്റുള്ളവർക്ക് രുചിയും സമയ ലാഭവും ആയി മാറുന്നത്. പലരുടെയും പാചകം നന്നായി നിരീക്ഷിക്കും. അമ്മയോടും കുടുംബത്തിലെ മുതിര്‍ന്നവരോടും അടുക്കളയിലെ സഹായികളോടും ആനിനോടും ഒ ക്കെ അവരുടെ പാചകരീതി ചോദിക്കും. പാചകപുസ്തകങ്ങൾ ധാരാളം വായിക്കും. ഇതെല്ലാം കഴിയുമ്പോൾ മനസിൽ ഒരു ധാരണ കിട്ടും.

അടുത്തപടി ആ പാചകക്കുറിപ്പ് നമ്മുടെ രീതിക്ക് എഴുതുകയാണ്. അപ്പോൾ പലതും വിടും. സ്വന്തം യുക്തിക്ക് നിരക്കുന്നത് പലതും ചേരും. ഉണ്ടാക്കി നോക്കി ശരിയാകാത്ത ഒരു പാചകക്കുറിപ്പും ഞാൻ യുട്യൂബില്‍ പോസ്റ്റ് ചെയ്യാറില്ല.’’

ഇഷ്ടം പപ്പയുടെ പാസ്ത

പപ്പ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ നിയമോൾക്ക് ഏറ്റവും ഇഷ്ടം ആൽഫ്രഡോ പാസ്തയാണ്. എല്ലാ കുട്ടികളെയും പോലെ കൂടുതലിഷ്ടം ജങ്ക്ഫൂഡിനോടാണെങ്കിലും കഞ്ഞിയും പയറും ഒക്കെ കഴിക്കും. ഷാൻ ഫൂഡ് വ്ലോഗറാണ് എന്നറിഞ്ഞപ്പോൾ നിയ ആദ്യം പറഞ്ഞതും അതാണ്, ‘അപ്പൊ ഇനി എനിക്ക് എന്നും നല്ല നല്ല ഫൂഡ്സ് കഴിക്കാല്ലോ...’

പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ചെയ്തെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഷാനും ആനും നിയയും. മൂന്നു പേരുടെയും ഇഷ്ടങ്ങൾ നിറഞ്ഞ് ഭംഗിയുള്ള ഒരു പൂ പോലെ അണിഞ്ഞൊരുങ്ങിയ കൊച്ചിയിലെ ഫ്ലാറ്റില്‍ തന്നെയാണ് ഇപ്പോൾ വ്ലോഗിന്റെ ഷൂട്ടുകളും നടക്കുന്നത്.

‘വാലന്‍റൈന്‍ ദിനത്തിൽ വനിത വായനക്കാര്‍ക്ക് എന്തു സർപ്രൈസാണ് െകാടുക്കുക.’ ഷാനും ആനും കുറച്ചു നേ രം തലപുകഞ്ഞാലോചിച്ചു. ഒടുവില്‍ പ്രണയത്തിെന്‍റ എ രിവും മധുരവും തുളുമ്പുന്ന ഒരു െറസിപി പറഞ്ഞു തന്നു. കിടുക്കാച്ചി ‘ജിഞ്ചറൈൽ’

രാഖി റാസ്