Friday 11 November 2022 12:07 PM IST : By സ്വന്തം ലേഖകൻ

വിദ്യാർഥിനിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി അധ്യാപിക; അപൂര്‍വ പ്രണയത്തിന്റെ കഥ

rajastan-marriage.jpg.image.845.440

ഇഷ്ടപ്പെട്ട വ്യക്തിയെ സ്വന്തമാക്കാന്‍ എന്തു ത്യാഗം സഹിക്കാനും തയാറാകുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരു അപൂര്‍വ പ്രണയത്തിന്റെ കഥയാണ് രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നു പുറത്തുവരുന്നത്. സ്കൂൾ അധ്യാപിക സ്വന്തം വിദ്യാർഥിനിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയിരിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. 

ഭരത്പൂരിലെ ഒരു സെക്കൻഡറി സ്കൂളിൽ കായിക അധ്യാപികയായിരുന്നു മീര. ഇവിടുത്തെ വിദ്യാർഥിനിയാണ് കൽപ്പന. ദേശീയ തലത്തിൽ കബഡി താരമാണ് കൽപ്പന. കളിക്കളത്തിൽ വച്ചുള്ള അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴുമാറി. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഇതോടെ മീര തന്നെ മുൻകൈ എടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം മീര ആരവ് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ഇവരുടെ വിവാഹത്തിനു വീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. ആരവിനു നാലു മൂത്ത സഹോദരിമാരാണ് ഉള്ളത്. നാലുപേരും വിവാഹിതർ. ‘ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാൻ എപ്പോഴും മനസ്സില്‍ കരുതിയിരുന്നത് ആൺകുട്ടിയാണെന്നാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിൽ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി.’- ആരവ് പറയുന്നു. 

Tags:
  • Spotlight
  • Love Story