Saturday 24 September 2022 12:50 PM IST : By സ്വന്തം ലേഖകൻ

പിരിയാന്‍ വയ്യ.. ഭർത്താവിനെ തേടി മുന്‍ കാമുകി എത്തി; ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്ത് ഭാര്യ (വിഡിയോ)

lover-marriage.jpg.image.845.440

ഭര്‍ത്താവിനെ തേടി മുന്‍കാമുകിയെത്തിയതോടെ ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്ത് ഭാര്യ. അപൂര്‍വവും കൗതുകകരവുമായ സംഭവം നടന്നത് ആന്ധ്രാപ്രദേശിലാണ്. ടിക്ടോക് താരമായ കല്യാണ്‍ ആണ് രണ്ടാമതും വിവാഹിതനായത്. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശിയായ കല്യാണ്‍ ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെയാണ് ആദ്യം വിവാഹം ചെയ്തത്.

സന്തോഷത്തോടെ ഇരുവരും ജീവിച്ചു വരുകയായിരുന്നു. അതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം വിമലയെ തേടി മുന്‍കാമുകി നിത്യശ്രീ എത്തിയത്. വിശാഖപട്ടണം സ്വദേശിയാണ് നിത്യശ്രീ. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ വേര്‍പിരിയേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞു. പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിഞ്ഞിരിക്കാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. 

ഇതോടെ ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് വിമല മുൻകയ്യെടുത്ത് ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്യുകയായിരുന്നു. വിവാഹം കഴിച്ച് മൂന്നുപേരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു. നടത്തിപ്പുകാരിയായി എല്ലാത്തിനും മുന്നില്‍ നിന്നത് വിമലയും. 

Tags:
  • Spotlight