പന്ത്രണ്ടു വർഷത്തെ ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവില്‍ സ്വീഡിഷ്കാരിയായ ക്രിസ്റ്റന്‍ ലൈബേര്ടും ഉത്തര്‍പ്രദേശുകാരനായ പവന് കുമാറും വിവാഹിതരായി. ആറായിരം കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രിയതമനുവേണ്ടി ക്രിസ്റ്റന്‍ ഇന്ത്യയില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ക്രിസ്റ്റനും പവന് കുമാറും.
2012 ലാണ് ഫെയ്സ്ബുക്കിലൂടെ പവനും ക്രിസ്റ്റനും പരിചയപ്പെടുന്നത്. പത്തു വര്‍ഷത്തോളം നീണ്ട സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. പവന്റെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചപ്പോള്‍ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഒരു സ്കൂളില്‍ വച്ച് ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടന്നത്. നോര്‍ത്തിന്ത്യന്‍ സ്റ്റൈലിലുള്ള വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് ആഭരണങ്ങളണിഞ്ഞാണ് ക്രിസ്റ്റന്‍ കല്യാണമണ്ഡപത്തിലെത്തിയത്. ഇന്ത്യ വളരെ ഇഷ്ടമാണെന്ന് ക്രിസ്റ്റന്‍ പറഞ്ഞു. ഡെറാഡൂണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിടെക് ബിരുദം നേടിയ വ്യക്തിയാണ് പവന് കുമാര്‍. ഇപ്പോള്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
