Friday 19 February 2021 02:29 PM IST : By സ്വന്തം ലേഖകൻ

കോണ്‍ഫറന്‍സ് കോളിനിടെ യുവതി മൈക് ഓഫ് ചെയ്യാന്‍ മറന്നു, സുഹൃത്തു പറഞ്ഞ രഹസ്യം പരസ്യമാക്കി; ട്വിറ്ററില്‍ തരംഗമായി ഹാഷ്ടാഗ് ‘ശ്വേത’

shweta3344

കോവിഡും ലോക് ഡൗണുമൊക്കെ വന്നതോടെ ഐടി കമ്പനികളും ഓഫിസുകളും സ്‌കൂളുകളുമൊക്കെ വർക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇതോടെ മീറ്റിങ്ങുകളും ചർച്ചകളും വിഡിയോ കോണ്‍ഫറന്‍സ് വഴിയായി. കഴിഞ്ഞ ദിവസം കോണ്‍ഫറന്‍സ് കോളിനിടെ മൈക് ഓഫ് ചെയ്യാന്‍ മറന്ന ശ്വേത എന്ന പെണ്‍കുട്ടിക്ക് സംഭവിച്ച അബദ്ധം ട്വിറ്ററില്‍ വൈറലായി. 

മണിക്കൂറുകള്‍ക്കുള്ളില്‍ ശ്വേത എന്ന ഹാഷ്ടാഗ് വൈറലാകുന്നതു കണ്ടാണ് പലരും സംഭവം തിരക്കിയത്. സഹപ്രവര്‍ത്തകരുമായി നടത്തിയ മൈക്രോസോഫ്റ്റ് ടീംസ് കോളിനിടെ സുഹൃത്ത് രാധികയുമായി നടത്തിയ രഹസ്യ സംഭാഷണമാണ് 111 പേരിലേക്ക് കൂടി എത്തിയത്. മൈക് ഓഫ് ചെയ്യാന്‍ മറന്നതാണ് ശ്വേതയെ അബദ്ധത്തില്‍ കൊണ്ടു ചാടിച്ചത്. ഒരു യുവാവിനെക്കുറിച്ചുള്ള രഹസ്യമായ ചര്‍ച്ചകള്‍ വരെ ശ്വേത സുഹൃത്തിനോട് പങ്കുവച്ചു.

മൂന്നു മിനിറ്റോളം നീണ്ട സംസാരത്തിനു ശേഷമാണ് ശ്വേത മൈക് ഓണ്‍ ആണെന്ന് തിരിച്ചറിയുന്നത്. മീറ്റിങ്ങില്‍ പങ്കെടുത്ത പലരും മൈക് ഓണ്‍ ആണെന്ന് ചൂണ്ടികാട്ടിയെങ്കിലും ശ്വേത ശ്രദ്ധിച്ചിരുന്നില്ല. സഹപ്രവര്‍ത്തകരുടെ കളിയാക്കലുകൾ മാത്രമല്ല, ശ്വേത എന്ന ഹാഷ്ടാഗോടെ മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി. 

Tags:
  • Spotlight
  • Social Media Viral