Thursday 29 April 2021 11:24 AM IST : By സ്വന്തം ലേഖകൻ

മുപ്പത്തിയഞ്ചോളം രുചിവൈവിധ്യങ്ങൾ ഇനി വിരൽത്തുമ്പിൽ: രുചിയുടെ കലവറ തുറന്ന് ‘വനിത കുക്ക് ബുക്ക്’

vanitha cook

മനസു കീഴടക്കുന്ന രുചികൾ തേടി കടലു കടക്കുന്നവരാണ് മലയാളികൾ. പാചകപ്പെരുമകളിൽ നിറയുന്ന എരിവും പുളിയും മധുരവും തേടി എത്രദൂരം സഞ്ചരിക്കാനും മലയാളികൾ തയ്യാറാണ്. പലനാടുകളിലെ പാചകപരീക്ഷണങ്ങള്‍ സ്വന്തം പാചകപ്പുരയിലേക്ക് എത്തിക്കാൻ കൊതിക്കുന്ന ഭക്ഷണപ്രിയർക്കു മുന്നിലേക്ക് വനിത ഇതാ രുചിയുടെ കലവറ തുറക്കുകയാണ്. മനസ് ആഗ്രഹിക്കുന്ന രുചികളെല്ലാം വിരൽത്തുമ്പിലെത്തിക്കുകയാണ് ‘വനിത കുക്ക്ബുക്ക്.’

ഒരിക്കൽ രുചിച്ചാൽ ഒരുകാലവും മനസുവിട്ട് പോകാത്ത മുപ്പത്തിയഞ്ചോളം രുചിവൈവിധ്യങ്ങളാണ് പിഡിഎഫ് രൂപത്തിൽ ഭക്ഷണപ്രിയർക്കു മുന്നിലേക്കെത്തുന്നത്. വേറിട്ട രുചിപകരുന്ന റൈസ് ബൗൾ, നോൺവെജ് പ്രേമികൾക്കായി മീറ്റ് ട്രീറ്റ്സ്, മനംകുളിർപ്പിക്കുന്ന സമ്മർ സാലഡ്സ്, കടലിന്റെ രുചിപകരുന്ന ഫിഷ് ഫെസ്റ്റ്, വെജിറ്റേറിയൻ രുചി പരിചയപ്പെടുത്തി വെജ്ജീ ടേബിൾ തുടങ്ങി പലവിധി രുചികൾ കൊണ്ട് സമ്പന്നമാണ് ‘വനിത കുക്ക് ബുക്ക്.’ കൂടാതെ പെരുന്നാൾ ആഘോഷനാളിലെ കിടിലൻ രുചികളും ‘വനിത കുക്ക് ബുക്ക്’ പങ്കുവയ്ക്കുന്നുണ്ട്.

വനിത കുക്ക് ബുക്ക് വായിക്കാനും ഡൗൺലോഡ് ചെയ്യാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/vanithacookbook