Saturday 22 February 2020 03:39 PM IST : By സ്വന്തം ലേഖകൻ

മികച്ച സമൂഹമാധ്യമ ഇടപെടൽ; വാൻ ഇഫ്ര പുരസ്കാരം ‘വനിത’ ഏറ്റുവാങ്ങി; മനോരമ ഓൺലൈൻ മികച്ച വാർത്ത വെബ്സൈറ്റ്

wan-ifrra ന്യൂഡൽഹിയിൽ നടന്ന വാൻ ഇഫ്ര സൗത്ത് ഏഷ്യ പുരസ്കാര സമർപ്പണച്ചടങ്ങിൽ മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, അസോഷ്യേറ്റ് പ്രൊഡ്യൂസർ അമിൻ സീതി, വനിത സബ് എഡിറ്റർ സുജിത് പി. നായർ എന്നിവർ ഗൂഗിൾ എഷ്യ പസഫിക് മീഡിയ, ന്യൂസ് ആൻഡ് എന്റർടെയ്ൻമെന്റ് പാർട്ണർഷിപ്സ് മേധാവി രോഹൻ തിവാരിയിൽനിന്ന് അവാർഡ് സ്വീകരിച്ചശേഷം.

ഈവർഷത്തെ മികച്ച സമൂഹമാധ്യമ ഇടപെടലിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സ്വർ‌ണ മെഡൽ വനിത ഓൺലൈനു സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വനിത ഓൺലൈനു വേണ്ടി സബ് എഡിറ്റർ സുജിത് പി. നായർ പുരസ്കാരം ഏറ്റുവാങ്ങി. #ഇവിടെനല്ലവിശേഷം ക്യാംപെയ്നാണ് വനിത ഓൺലൈനെ (www.vanitha.in) പുരസ്കാരത്തിന് അർഹമാക്കിയത്. ബിബിസി ഇന്ത്യയെ പിന്തള്ളിയാണ് വനിത ഓൺലൈന്റെ നേട്ടം.

മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം മനോരമ ഓൺലൈനു സമ്മാനിച്ചു. ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ ‌സന്തോഷ് ജോർജ് ജേക്കബ് ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതേ വിഭാഗത്തിൽ വെള്ളി മെഡൽ മനോരമ ഓൺലൈനിന്റെ മൊബൈൽ ആപ്പിനുവേണ്ടി അസോഷ്യേറ്റ് പ്രൊഡ്യൂസർ അമിൻ സീതിയും പുരസ്കാരം ഏറ്റുവാങ്ങി.

‘മച്ചിയാണോ, പിള്ളേരുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോ ഭൂമി എന്നെ വിഴുങ്ങിയിരുന്നേൽ എന്നോർത്തിട്ടുണ്ട്’; തകർന്നു പോയ നിമിഷം

‘നാട്ടിലെ ട്രീറ്റ്മെന്റിൽ കിട്ടാത്ത കുഞ്ഞുങ്ങൾ കുവൈറ്റിൽ പോയപ്പോൾ അവൾക്കെങ്ങനെ കിട്ടി’; ദുഷിപ്പ് നിറഞ്ഞ ആ ചോദ്യം; അനുഭവം

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

വനിത ഓണ്‍ലൈന് വാൻ ഇഫ്ര സുവർണ പുരസ്കാരം; പിന്തള്ളിയത് ബിബിസി ഇന്ത്യയെ

കുട്ടികളുണ്ടാകാൻ വൈകുന്ന ദമ്പതികൾ സമൂഹത്തിൽ നേരിടുന്ന വിഷമതകൾ ആണ് www.vanitha.in #ഇവിടെനല്ലവിശേഷം ക്യാമ്പയിനിലൂടെ പങ്കുവച്ചത്. പതിനായിരത്തിലേറെ പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ചത്. വനിതയുടെ  വെബ്സൈറ്റിലൂടെയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും മറ്റു സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. രണ്ടു മില്യണിലധികം പേരാണ് വനിതയുടെ ഫെയ്സ്ബുക് പേജ് പിന്തുടരുന്നത്.

120 രാജ്യങ്ങളിലായി 3000 പ്രസാധക സ്ഥാപനങ്ങളെയും 18,000 പ്രസിദ്ധീകരണങ്ങളെയും പ്രതിനിധീകരിക്കുന്ന ആഗോള പത്രസംഘടനയാണു വാൻ–ഇഫ്ര. മാറുന്ന വാർത്താലോകത്തിൽ വായനക്കാർക്കായി ഡിജിറ്റൽ–മൊബൈൽ സമീപനം കൂടി സ്വീകരിച്ചു കൂടുതൽ മികച്ച വിഭവങ്ങളെത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ അംഗീകരിക്കാനാണു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഇരുപതിലേറെ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള എൺപതോളം എൻട്രികളെ പിന്തള്ളിയാണ് മനോരമയുടെ അഭിമാനനേട്ടം. രാജ്യാന്തര വിദഗ്ധരുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.