Saturday 24 October 2020 03:47 PM IST : By സ്വന്തം ലേഖകൻ

പഞ്ചരത്നങ്ങൾക്കിന്ന് മാംഗല്യം ; മൂന്ന് പേർ ഗുരുവായൂരിൽ വിവാഹിതരായി

wedding

മലയാളികളുടെ പ്രിയപ്പെട്ട പഞ്ചരത്നങ്ങളിൽ മൂന്നുപേർ വിവാഹിതരായി. അഞ്ച് പേർക്കും ഒരേ ദിവസം വിവാഹിതരാകാനായിരുന്നു മോഹം. പക്ഷേ, കോവിഡ് കാരണം അത് നടന്നില്ല. ചെറുപ്പം തൊട്ടേ കൃഷ്ണഭക്തരായിരുന്നതിനാൽ ഗുരുവായൂരിലാണ് കല്യാണം നടത്തിയത്.

1995ൽ ഉത്രം നാളിലായിരുന്നു പഞ്ചരത്നങ്ങളുടെ ജനനം. ഉത്രം നാളിനോട് ചേർന്നാണ് അഞ്ച് പേർക്കും പേരുകൾ നൽകിയത്. ഒൻപതാം വയസ്സിൽ ഇവരുടെ അച്ഛൻ പ്രേംകുമാർ ജീവനൊടുക്കിയതോടെ പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കാൻ മലയാളികൾ സഹായഹസ്തം നീട്ടുകയായിരുന്നു.

ഏപ്രിൽ 26ന് അഞ്ച് പേരുടെയും കല്യാണം തീരുമാനിച്ചിരുന്നെങ്കിലും, കോവിഡ് മൂലം രണ്ട് പേര് വിദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ഇത്രയും നാളും ഒന്നിച്ച് ജീവിച്ചവർ പല സ്ഥലങ്ങളിലേക്ക് മാറുമ്പോൾ,  വിവാഹശേഷം വിഡിയോകോൾ വഴി ഒന്നിച്ചിരക്കാം എന്ന പ്രതീക്ഷയിലാണ്.  

Tags:
  • Spotlight