Thursday 02 February 2023 04:51 PM IST : By സ്വന്തം ലേഖകൻ

‘കഴുത്തിൽ കയർ കുരുക്കിയ പാടുകള്‍’; യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് അഴകിയ നിലയിൽ, ഭര്‍ത്താവിനെ കാണാനില്ല

laddy-death.jpg.image.845.440

കാസർകോട് ബദിയടുക്ക ഏൽക്കാനയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി 28 വയസുള്ള നീതുവാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്ന ഭർത്താവ് ആന്റോയ്ക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. 

വയനാട്ടിൽ താമസിച്ചു വരികയായിരുന്ന നീതുവും, ഭർത്താവ് ആന്റോയും റബർ തോട്ടങ്ങളിൽ ജോലിയ്ക്കായാണ് കാസർകോട് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇരുവരെയും വീടിനു പുറത്ത് കാണാതെ ആയതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് അഴകിയ നിലയിൽ കണ്ടത്. 

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നീതുവിന്റെ കഴുത്തിൽ കയർ കുരുക്കിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഭർത്താവ് ആന്റോയെ കണ്ടെത്തിയ ശേഷം സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.  

Tags:
  • Spotlight