മിക്കവരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണു വരണ്ട ചർമം. വരണ്ടുണങ്ങിയ ച ർമം ഒരാളുടെ ആത്മവിശ്വാസം തന്നെ നഷ്ടമാക്കാം. ചർമത്തിനു വലിച്ചിൽ, മൊരിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ ല ക്ഷണങ്ങൾ വരണ്ട ചർമമുള്ളവരിൽ സാധാരണയായി കണ്ടുവരുന്നു.
കാരണങ്ങളേറെ
ചർമം വരണ്ടിരിക്കുന്നതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.
1. പാരമ്പര്യ, ജനിതക കാരണങ്ങൾ
2. കാലാവസ്ഥ– തണുപ്പു കാലാവസ് ഥ, ഈർപ്പം ( Humidity) കുറഞ്ഞ കാലാവസ്ഥ എന്നിവ ചർമം കൂടുതൽ വരണ്ടതാക്കാം.
3. നിർജലീകരണം
4. പ്രായം കൂടുന്നതനുസരിച്ചു ചർമം കൂടുതൽ വരണ്ടതാകാം.
5.ഹോർമോൺ വ്യത്യാസങ്ങൾ–ഗർഭകാലത്തും ആർത്തവവിരാമ സമയ ത്തുമുള്ള ഹോർമോൺ വ്യത്യാസങ്ങൾ.
6 തൈറോയ്ഡ്, വൃക്ക, കരൾ സംബന്ധമായ ചില രോഗങ്ങൾ, പ്രമേഹം.
7. ഡൈയൂററ്റിക് മരുന്നുകൾ, റെറ്റിനോയ്ഡ‍് മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകളുടെ ഉ പയോഗം, എക്സിമ, സോറിയാസിസ് പോലെയുള്ള ചർമരോഗങ്ങൾ. അ ങ്ങനെ വരണ്ട ചർമത്തിനുള്ള കാരണങ്ങൾ ഒട്ടേറെയാണ്.
8. വൈറ്റമിൻ എ, ഡി, സിങ്ക്, അയൺ തുടങ്ങിയ പോഷകങ്ങളുടെ കുറവും ചർമം വരണ്ടതാക്കുന്നു.
നനവാർന്ന ചർമത്തിന്
ചർമത്തിൽ ഈർപ്പം നിലനിർത്താനും വരണ്ട ചർമം കാരണമുണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാനും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ കുളിക്കുമ്പോൾ സ്ക്രബുകളും ചകിരി, ഇഞ്ച മുതലായവയും ഒഴിവാക്കുക. ഇളംചൂടുവെള്ളമാണു വരണ്ട ചർമക്കാർക്കു നല്ലത്. കൂടുതൽ തണുപ്പും അമിതമായ ചൂടും നല്ലതല്ല. പെട്ടെന്നു കുളിച്ചിറങ്ങുകയും വേണം.
∙ നമ്മുടെ ചർമത്തിന്റെ പി എച്ച് (p H) അഥവാ അസിഡിറ്റിയോടു (5.5pH) ചേർന്നു നിൽക്കുന്നതരം സോപ്പുകളും ക്ലെൻസറുകളും ഉപയോഗിക്കുക. ക്ഷാരാംശം കൂടിയ സോപ്പുകളും ഡിറ്റർജന്റുകളും ചർമം കൂടുതൽ വരണ്ടതാക്കും. സുഗന്ധദ്രവ്യങ്ങളും മറ്റും അ ടങ്ങിയ സോപ്പുകൾ ഒഴിവാക്കാം.
∙ മോയ്സ്ചറൈസറുകൾ പതിവായി ഉപയോഗിക്കുന്നതു ചർമം മൃദുവായിരിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. പെട്രോളിയം ജെല്ലി, ഗ്ലിസറിൻ, സെറമൈഡ്, യൂറിയ, ലാക്റ്റിക് ആസിഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മോയ്സ്ചറൈസുകൾ ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരം തിരഞ്ഞെടുക്കാം.
∙ധാരാളം വെള്ളം കുടിക്കുക, അ മിതമായി വെയിൽ ഏൽക്കാതിരിക്കുക എന്നിവ നിർജലീകരണം തടയാനും ചർമം വരണ്ടുപോകാതിരിക്കാനും സഹായിക്കുന്നു. ആഹാരത്തിൽ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
∙ ലിക്വിഡ് പാരഫിൻ, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകളുടെ ഉപയോഗവും വരണ്ട ചർമത്തിനു ഫലപ്രദമാണ്.
∙വീര്യം കൂടിയ തരം സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും അമിത ഉപയോഗം വരണ്ട ചർമക്കാരിൽ കയ്യി ൽ അലർജിയും ചൊറിച്ചിലും വരാനുള്ള സാധ്യത കൂട്ടാം. കയ്യുറകളും മറ്റും ഉപയോഗിച്ച് ഇത്തരം ജോലികൾ ചെയ്യുന്നതാണ് ഉത്തമം.
∙ പാദം വിണ്ടുകീറുന്നതും വരണ്ട ചർമമുള്ളവരിൽ കണ്ടുവരുന്ന പ്രശ്നമാണ്. മോയ്സ്ചറൈസിങ് ക്രീമുകൾ പാദങ്ങളെ വരണ്ടുപോകാതെ സംരക്ഷിക്കും.ചുണ്ടുകൾ വരണ്ടു പോകാതെ ലിപ് ബാം ഉപയോഗിക്കാം.
ചർമം വരണ്ടു പോകുന്നതിനുള്ള കാരണങ്ങൾ മനസ്സിലാക്കി അതിനനുസൃതമായി ജീവിതശൈലിയും ഭക്ഷണരീതികളും ദൈനംദിന കാര്യങ്ങളും ക്രമീകരിക്കാം. ചർമത്തിലുപയോഗിക്കുന്ന ലേപനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പുലർത്തണം.